ദിവസങ്ങൾക്ക് മുൻപാണ് ബാഴ്സലോണയുടെ അര്ജന്റീന സ്ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നം ബാഴ്സലോണ സ്ട്രൈക്കറെ വിരമിക്കാൻ തീരുമാനിച്ചത് ആയി റിപ്പോർട്ടുകൾ. സ്പാനിഷ് കായിക റിപ്പോർട്ടർ ആയ ജെറാർഡ് റൊമേറോ ആണ് താരം വിരമിക്കാൻ തീരുമാനം എടുത്ത വാർത്ത പുറത്ത് വിട്ടത്. അടുത്ത ആഴ്ച പത്രസമ്മേളനത്തിൽ താരം ഈ വാർത്ത പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.ആരോഗ്യം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള തീരുമാനം മുപ്പത്തിമൂന്നുകാരനായ അഗ്യൂറോ ബാഴ്സലോണ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഈ സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിൽ ചേർന്ന അഗ്യൂറോയ്ക്ക് നെഞ്ചിലെ അസ്വസ്ഥതയും തലകറക്കവും കാരണം ഒക്ടോബർ 30-ന് ഡിപോർട്ടീവോ അലാവസുമായി ബാഴ്സലോണയുടെ മത്സരത്തിൽ ആദ്യ പകുതിയിൽ കയറേണ്ടിയി വന്നു. യൂത്ത് ഫുട്ബോൾ താരമായിരുന്നപ്പോൾ അഗ്യൂറോ സമാനമായ സംഭവം അനുഭവിച്ചിട്ടുണ്ട്.നവംബർ 2 ന്, അഗ്യൂറോ “ഒരു രോഗനിർണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും വിധേയനായി” എന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന ബാർസ പുറപ്പെടുവിച്ചു, കൂടാതെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം കുറഞ്ഞത് 2022 ഫെബ്രുവരി വരെ പുറത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു.
Sergio Aguero to retire from professional football following heart scare | @mcgrathmike https://t.co/a29byc1fHK
— Telegraph Football (@TeleFootball) November 20, 2021
അലാവസിനെതിരായ അദ്ദേഹത്തിന്റെ പിൻവാങ്ങലിന്റെ പശ്ചാത്തലത്തിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി അഗ്യൂറോയുടെ ഹൃദയം വളരെ സാവധാനത്തിലോ വളരെ വേഗത്തിലോ ക്രമരഹിതമായോ മിടിക്കുകയും ഹൃദയ താളം തെറ്റിയതായും കണ്ടെത്തി.ക്യാമ്പ് നൗവിലേക്ക് മാറിയതിനുശേഷം, ബാഴ്സയ്ക്കായി അഞ്ച് മത്സരങ്ങളിൽ അഗ്യൂറോ ഒരു ഗോൾ നേടി. പരിക്ക് മൂലം താരത്തിന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരികയും ചെയ്തു.
അർജന്റീനയുടെ പ്രമുഖ ഗോൾ വേട്ടക്കാരൻ ആയ അഗ്യൂറോ അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളിൽ തന്റെ മൂല്യം തെളിയിച്ച താരമാണ്. മാഞ്ചസ്റ്റർ സിറ്റി അവരുടെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒന്നായി കണക്ക് കൂട്ടുന്ന അഗ്യൂറോ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരിൽ ഒരാൾ കൂടിയാണ്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അഗ്യൂറോ 390 മത്സരങ്ങളിൽ നിന്ന് 260 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അഗ്യൂറോയുടെ വിരമിക്കൽ വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.
The best there ever will be. @AgueroSergioKun. pic.twitter.com/S85yUL2OcE
— City Report (@cityreport_) November 20, 2021