ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ സീസണിലും എന്ന പോലെ റഫറിമാരുടെ നിലവാരമില്ലായ്മ തന്നെയാണ് ചർച്ച വിഷയം. കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള നിരവധി ടീമുകൾക്ക് റഫറിയുടെ തീരുമാനങ്ങൾ വലിയ തിരിച്ചടി നൽകിയിട്ടുണ്ട്. മത്സരത്തിൽ അർഹതപ്പെട്ട പോയിന്റുകൾ നഷ്ടപെടുന്നതിനും റഫറിമാരുടെ തീരുമാനങ്ങൾ കാരണമായിട്ടുണ്ട്.
റഫറിമാരെ വിമർശിച്ചതിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വിലക്ക് ലഭിക്കുകയും ചെയ്തു, റഫറിമാരുടെ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന പരിശീലകർക്കെതിരെയും ടീമുകൾക്കെതിരെയും പ്രതികാര നടപടിയാണ് ഐഎസ്എൽ അധികൃതർ എടുക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി വിവാദ ഗോൾ അനുവദിച്ച് നൽകിയ റഫറിയായ ക്രിസ്റ്റൽ ജോണിനെതിരെ പരാതി ഉയർന്നെങ്കിലും അദ്ദേഹത്തിനെ ഒരു നടപടിയും എടുത്തത്തുമില്ല.ഇന്ത്യൻ സൂപ്പർ ലീഗിലെ സമീപകാല സംഭവങ്ങൾക്ക് ശേഷം എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ റഫറിമാരുടെ അവലോകന യോഗം വിളിച്ചിരിക്കുകയാണ്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ രാജ്യത്തെ റഫറിയിങ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി റഫറി കമ്മിറ്റിയുമായും ചീഫ് റഫറിയിങ് ഓഫീസർ ട്രെവർ കെറ്റിൽയുമായും ഡിസംബർ 31 ന് യോഗം വിളിച്ചിട്ടുണ്ട്.റഫറി അസെസ്സർമാരുടെ ഒരു ടീമും യോഗത്തിൽ പങ്കെടുക്കും.മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാനും തമ്മിലുള്ള ഐഎസ്എൽ മത്സരത്തിൽ ഏഴ് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷം ഇന്ത്യയിൽ ഫറി തീരുമാനങ്ങൾ ചൂടേറിയ ചർച്ചാ വിഷയമാണ്.
AIFF President @kalyanchaubey is set to meet the members of the Referees Committee, AIFF Chief Refereeing Officer Trevor Kettle, and a team of Referee Assessors on December 31, 2023, to review refereeing issues and discuss a way forward.#IndianFootball ⚽ pic.twitter.com/AsSyXgTtUQ
— Indian Football Team (@IndianFootball) December 25, 2023
ആതിഥേയരായ മുംബൈ സിറ്റി 2-1 ന് വിജയിച്ച മത്സരത്തിൽ ഏഴ് മഞ്ഞക്കാർഡുകളും കാണപ്പെട്ടു.റഫറിമാർക്ക് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് ടർക്കിഷ് സൂപ്പർ ലീഗ് മത്സരം താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം മാച്ച് ഒഫീഷ്യലുകളോട് നല്ല ബഹുമാനം കാണിക്കണമെന്ന് ചൗബെ ആവശ്യപ്പെട്ടിരുന്നു.ഈ സീസണിലെ ചില മത്സരങ്ങളുടെ മേൽനോട്ടത്തെക്കുറിച്ച് നിരവധി ഐഎസ്എൽ, ഐ-ലീഗ് ക്ലബ്ബുകൾ പരാതിപ്പെട്ടിരുന്നു.യോഗത്തിൽ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉചിതമായ നടപടികൾ രൂപീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.