യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് താരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ആദ്യ പടിയെന്നോണം സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് സൗദി സ്വന്തമാക്കിയത്. അതിനു പിന്നാലെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ റയൽ മാഡ്രിഡ് വിട്ട് അൽ ഇത്തിഹാദിലേക്ക് മാറുകയും ചെയ്തു.പോർച്ചുഗൽ ഇന്റർനാഷണൽ റൂബൻ നെവെസ് എൻ ഗോലോ കാന്റെ എന്നിവരും സൗദി ക്ലബ്ബുകളിലേക്ക് ചേക്കേറി.എഡ്വാർഡ് മെൻഡി, കലിഡൗ കൗലിബാലി, ഹക്കിം സിയെച്ച് എന്നിവർ സൗദി പ്രൊ ലീഗിലേക്കുള്ള വഴിയിലാണ്.
പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം മുൻ ലിവർപൂൾ ഫോർവേഡായ റോബർട്ടോ ഫിർമിനോ അൽ-അഹ്ലി ക്ലബിലേക്ക് മാറുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.ക്ലബ് അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധനയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ലിവർപൂളുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ഫിർമിനോ ഒരു സ്വതന്ത്ര ഏജന്റായി മാറി.
Al-Ahli are pushing to sign Roberto Firmino this week.
— Ben Jacobs (@JacobsBen) June 26, 2023
Brazilian has been high on the list of Saudi targets for months and talks are very positive.
Al-Ahli hoping to move quickly.🇧🇷🇸🇦 pic.twitter.com/CmnmZzJ9z5
അൽ-അഹ്ലി ഫിർമിനോയുടെ അന്തിമ തീരുമാനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫാബ്രിസിയോ റൊമാനോ സൂചിപ്പിച്ചു.ഈ ആഴ്ച അവസാനത്തോടെ ഫിർമിനോ പച്ചക്കൊടി കാട്ടിയാൽ സൈനിംഗുമായി മുന്നോട്ടുപോകാൻ സൗദി അറേബ്യൻ ക്ലബ് മെഡിക്കൽ ടെസ്റ്റുകൾ സംഘടിപ്പിച്ച് കരാറിൽ ഒപ്പിടും.ചെൽസി വിടാനൊരുങ്ങുന്ന ഫിർമിനോയുടെ പ്രീമിയർ ലീഗ് സഹപ്രവർത്തകൻ എഡ്വാർഡ് മെൻഡിയുടെ സൈനിംഗ് പൂർത്തിയാക്കാൻ സൗദി ടീം ഒരുങ്ങുകയാണ്.
Understand Al Ahli are in talks to sign Roberto Firmino. Negotiations ongoing, waiting for player’s final decision. 🟢🇸🇦 #Saudi
— Fabrizio Romano (@FabrizioRomano) June 25, 2023
Al Ahli are preparing medicals in case they get the green light later this week. pic.twitter.com/k8MH6PCGvJ
സൗദി അറേബ്യയിലേക്കുള്ള നീക്കം ഫിർമിനോ അംഗീകരിക്കുമോ എന്ന് കണ്ടറിയണം, മുമ്പ് ബ്രസീലിലേക്കുള്ള തിരിച്ചുവരവിനൊപ്പം ബാഴ്സലോണയടക്കമുള്ള നിരവധി യൂറോപ്യൻ വമ്പന്മാരും അദ്ദേഹത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.