അർജന്റീനൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിനെ റാഞ്ചാൻ സൗദി ക്ലബ് അൽ ഹിലാൽ. താരത്തിനായി 32 മില്യണിന്റെ ബിഡ് അൽ ഹിലാൽ അത്ലെറ്റിക്കോ മാഡ്രിഡിന്റെ മുന്നിൽ സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ അൽ ഹിലാലിന്റെ ബിഡിനോട് അത്ലെറ്റിക്കോ പ്രതികരിച്ചിട്ടില്ല.
നേരത്തെ ലയണൽ മെസ്സി, കിലിയൻ എംബാപ്പെ എന്നിവർക്ക് വേണ്ടി ലോകറെക്കോർഡ് തുക വാഗ്ദാനം ചെയ്ത അൽ ഹിലാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നെയ്മർക്ക് വേണ്ടിയുള്ള നീക്കത്തിൽ വിജയിക്കുകയും താരത്തെ ഔദ്യോഗികമായി സൈൻ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അൽ ഹിലാൽ നടത്തുന്ന ഏറ്റവും മികച്ച നീക്കമാണ് ഡി പോളിന്റേത്.
മെസ്സിയുടെ ബോഡി ഗാർഡ് എന്ന വിളിപ്പേരുള്ള ഡി പോൾ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്കയും ലോകകപ്പും ഉയർത്തിയ താരമാണ്. ഈ രണ്ട് കിരീട നേട്ടങ്ങളിലും നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് ഈ 29 കാരൻ.നിലവിൽ സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ താരമായതിനാൽ അൽ ഹിലാലിനെ ബിഡിൽ അത്ലെറ്റിക്കോ സ്വീകരിക്കുന്ന നിലപാടും ഏറെ നിർണായകമാണ്.
EXCL: Al Ahli submit formal €32m bid to Atlético Madrid for Rodrigo de Paul — as talks are moving forward 🚨🟢🇸🇦
— Fabrizio Romano (@FabrizioRomano) August 21, 2023
Contract proposal also sent to player’s camp.
Negotiations on after talks revealed this morning. pic.twitter.com/c1fjy91JWv
2021 മുതൽ അത്ലെറ്റിക്കോയുടെ ഭാഗമായ താരം അവർക്കായി 65 മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഏയ്ഞ്ചൽ ഡി മരിയ ഡിബാല എന്നിവർക്കൊപ്പം സാക്ഷാൽ ലയണൽ മെസ്സി വരെ സൗദിയിൽ നിന്നുള്ള ഓഫർ നിരസിച്ചിരുന്നു. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മിഡ്ഫീൽഡർ സൗദിയുടെ വമ്പൻ ഓഫർ നിരസിച്ചിരിക്കുകയാണ്. അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരാനാണ് താല്പര്യം എന്ന് അറിയിക്കുകയും ചെയ്തു.
(🌕) BREAKING: Rodrigo De Paul has officialy REJECTED an offer from Al-Ahli! He STAYS in Europe. @gastonedul 🚨🇸🇦🇦🇷 pic.twitter.com/qtlkIxm3w5
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 21, 2023