സൗദിയിൽ കഴിഞ്ഞദിവസം നടന്ന റിയാദ് എൽക്ലാസികോ പോരാട്ടത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്റിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സ്വന്തം ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിക്കൊണ്ട് ശക്തരായ അൽ ഹിലാൽ പോയിന്റ് ടേബിളിൽ കൂടുതൽ പോയിന്റോടെ മുന്നേറി. 15 മത്സരങ്ങൾ വീതം ഇരു ടീമുകളും കളിച്ചപ്പോൾ അൽ നസ്റിനെക്കാൾ 7 പോയന്റ് മുന്നിലാണ് അൽ ഹിലാൽ.
ഈ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ മിട്രോവിച്ചിന് പുറമേ സാവിച് കൂടി ഗോൾ സ്കോർ ചെയ്തതോടെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം സുന്ദരമായി. മത്സരത്തിനിടെ അലഹിലാലിന്റെ താരമായ അൽ ബുലൈഹി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വഴക്ക് കൂടാൻ ശ്രമിക്കുന്നതും നമ്മൾ കണ്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അൽ ഹിലാൽ താരമായ അൽ ബുലൈഹിക്ക് റെഡ് കാർഡ് ലഭിച്ചു.
ക്രിസ്ത്യാനോ റൊണാൾഡോയുമായി വഴക്കുണ്ടാക്കാൻ ശ്രമിക്കുന്ന അൽ ബുലൈഹിയുടെ ചിത്രം കണ്ടപ്പോൾ ഓർമ്മ വന്നത് ഫിഫ വേൾഡ് കപ്പിൽ ലിയോ മെസ്സിക്ക് എതിരെ വഴക്കുണ്ടാക്കുന്ന അൽ ബുലൈഹിയേ തന്നെയാണ്. ഖത്തർ ഫിഫ വേൾഡ് കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീന ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പരാജയപ്പെട്ട മത്സരത്തിൽ സൗദി താരം അൽ ബുലൈഹി മെസ്സിയെ പ്രകോപിക്കാൻ ശ്രമിച്ചിരുന്നു.
When you beat both 🐐🐐 in less than 12 months 🗣️🫷 pic.twitter.com/ySljI1qshL
— 433 (@433) December 2, 2023
ഈ വേൾഡ് കപ്പ് മത്സരത്തിൽ മെസ്സിയുടെ ടീമിനെ പരാജയപ്പെടുത്തുവാനും അൽ ബുലൈഹിയുടെ സൗദി അറേബ്യക്ക് കഴിഞ്ഞു. ഈ മത്സരം നടന്ന് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിനെ കൂടി പരാജയപ്പെടുത്തുകയാണ് അൽ ബുലൈഹി. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്കെതിരെ വഴക്കുണ്ടാക്കാൻ ശ്രമിച് ശ്രദ്ധ നേടിയ അൽ ബുലൈഹി ഇരുതാരങ്ങളെയും മത്സരത്തിൽ തോൽപ്പിക്കുകയും ചെയ്തു.