ആവേശവാർത്ത; നെയ്മറും സംഘവും ഇന്ത്യയിലേക്ക് |Neymar

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. സൂപ്പർ താരം നെയ്മറും സംഘവും ഇന്ത്യയിൽ പന്ത് തട്ടാനെത്തുന്നു. ഇന്ന് നടന്ന എഎഫ്സി ചാമ്പ്യൻസ്ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിൽ നെയ്മറിന്റെ അൽ ഹിലാൽ ഐഎസ്എൽ ക്ലബ്‌ മുംബൈ സിറ്റിയുടെ അതേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് നെയ്മറും സംഘവും ഇന്ത്യയിലെത്തുമെന്ന് ഉറപ്പായത്.

നാസജീ മസന്ദറൻ, നവ്ബഹോർ, അൽ ഹിലാൽ, മുംബൈ സിറ്റി എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡി യിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ നെയ്മറും അൽ ഹിലാലും എവേ മത്സരം കളിക്കാൻ മുംബൈയുടെ തട്ടകത്തിലെത്തും. നെയ്മർക്ക് പുറമെ, റുബൻ നെവാസ്, മിലൻകോ സാവിച്ച്, മാക്സിമിന് തുടങ്ങിയ സൂപ്പർ താരങ്ങൾ കളിക്കുന്ന ടീമാണ് അൽ ഹിലാൽ. അതിനാൽ നെയ്മറെ കൂടാതെ ഇവരും ഇന്ത്യയിലെത്തും.

നെയ്മറെ പോലുള്ള ഒരു താരം ഇന്ത്യയിൽ എത്തുന്നത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഏറെ ആവേശം കൊള്ളിക്കുന്ന വാർത്തയാണ്.അതേ സമയം, ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾക്കുള്ള മുംബൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലെ ഛത്രപതി ശിവാജി സ്റ്റേഡിയത്തിലാണ് നടക്കുക. മുംബൈ സ്പോർട്സ് അരീനയാണ് മുംബൈയുടെ ഹോം ഗ്രൗണ്ട് എങ്കിലും മുംബൈയുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങൾ നടക്കുക പൂനെയിലായിരിക്കും.

എന്നാൽ കേവലം 12000 മാത്രമാണ് ഛത്രപതി ശിവാജി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. നെയ്മറെ പോലുള്ള ഒരു താരം വരുന്നതിനാൽ ഈ മത്സരത്തിനായി മുംബൈ ഹോം ഗ്രൗണ്ട് മാറാനുള്ള സാധ്യതയുമുണ്ട്.

Rate this post