ലോക ഫുട്ബോളിലെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ നിലവിൽ ലിഗ്മെന്റ് പരിക്ക് കാരണം കളത്തിന് പുറത്താണ്. മാസങ്ങളോളം വിശ്രമമെടുത്തും റീഹാബ് ചെയ്തും പരിക്ക് മാറണം എന്നതിനാൽ ഈ സീസണിലെ സൗദി ലീഗിൽ നെയ്മർ ജൂനിയർ ഇനി കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല താരം കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കില്ല എന്നും ശക്തമായ റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഈ സീസണിലെ സൗദി പ്രോ ലീഗിലേക്കുള്ള അൽ ഹിലാൽ ടീമിന്റെ സ്ക്വാഡിൽ നിന്നും നെയ്മർ ജൂനിയറിനെ ഒഴിവാക്കിയിട്ടുണ്ട്. ഇത് താരത്തിന്റെ അൽ ഹിലാലിലെ കരാർ അവസാനിപ്പിച്ചതായി നിരവധി ശക്തമായ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നെങ്കിലും ഈ റിപ്പോർട്ടുകൾ എല്ലാം നിഷേധിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഫാബ്രിസിയോ റൊമാനോ.
നെയ്മർ ജൂനിയറിന്റെ അൽ ഹിലാലിലെ കരാർ അവസാനിപ്പിച്ചുവെന്നത് വ്യാജവാർത്തയെന്നാണ് ഫാബ്രിസിയോ പറഞ്ഞത്. അതേസമയം ഈയിടെ ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയിൽ നിന്നും ബ്രസീലിയൻ താരമായ റേനാൻ ലോഡിയെ അൽ ഹിലാൽ സൈൻ ചെയ്തിരുന്നു. നെയ്മർ ജൂനിയറിന്റെ പരിക്ക് കാരണം താരത്തിനെ ഈ സീസണിലേക്കുള്ള അൽ ഹിലാൽ സ്ക്വാഡിൽ നിന്നും ഒഴിവാക്കി പകരം ലോഡിയെ ഉൾപ്പെടുത്താനാണ് സൗദി ക്ലബ്ബിന്റെ നീക്കം.
🚨🇧🇷 Al Hilal have NOT terminated Neymar Jr contract. Reports are being denied by sources as “fake news”.
— Fabrizio Romano (@FabrizioRomano) January 18, 2024
Al Hilal will just make space in squad list for Renan Lodi as foreigner player as Neymar’s injured and won’t play again this season.
…then he’s set to return in the squad. pic.twitter.com/zVNkH31OVE
നെയ്മർ ജൂനിയർ ഈ സീസണിൽ വേണ്ടി പന്ത് തട്ടാനുള്ള സാധ്യതകൾ കുറഞ്ഞതോടെയാണ് സൂപ്പർതാരത്തിനെ സ്ക്വാഡിൽ നിന്നും ഒഴിവാക്കിയത്. പക്ഷേ നെയ്മർ ജൂനിയറിനെ അൽ ഹിലാൽ സ്ക്വാഡിൽ നിന്നും ഒഴിവാക്കിയതിന് കാരണം താരത്തിന്റെ കരാർ അവസാനിപ്പിച്ചതല്ല എന്നാണ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കിയത്.