അഞ്ചുതവണ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ലീഗിലേക്ക് വന്നതിനുശേഷം യൂറോപ്പിലെ നിരവധി സൂപ്പർതാരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളാണ് സൗദി അറേബ്യൻ ക്ലബ്ബുകളും ആയി ബന്ധപ്പെട്ട് നമ്മൾ കേൾക്കുന്നത്. നെയ്മർ ജൂനിയർ ഉൾപ്പെടെയുള്ള പല സൂപ്പർതാരങ്ങളും ഇതിനകം സൗദി അറേബ്യൻ ക്ലബ്ബുകൾക്ക് വേണ്ടി കളി ആരംഭിച്ചിട്ടുമുണ്ട്.
എന്തായാലും ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും സൗദി അറേബ്യൻ ക്ലബ്ബുകളും ആയി ബന്ധപ്പെട്ട യൂറോപ്പ്യൻ സൂപ്പർ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകൾ പുറത്തു വരുമെന്ന് ഉറപ്പാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ താരമായിരുന്ന നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന റാഫേൽ വരാനെയെ സ്വന്തമാക്കാൻ സൗദി അറേബ്യയിൽ നിന്നുമുള്ള രണ്ട് പ്രമുഖ ക്ലബ്ബുകൾ രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരും റയൽ മാഡ്രിഡിന്റെ മുൻ സൂപ്പർതാരവുമായ ഫ്രഞ്ച് താരം കരീം ബെൻസേമ കളിക്കുന്ന അൽ ഇത്തിഹാദ് ഫ്രഞ്ച് താരമായ റാഫേൽ വരാനേയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. മാത്രമല്ല സൗദി അറേബ്യൻ ലീഗിലെ ശക്തരായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റും റാഫേൽ വരാനേയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ നീക്കങ്ങളുമായി രംഗത്തുണ്ട് എന്നാണ് നിലവിൽ പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.
🚨 @JacobsBen 🚨
— Al Nassr Zone (@TheNassrZone) February 23, 2024
Al Ittihad & Al Nassr working to sign Raphael Varane from Man Utd. pic.twitter.com/YUlfFf4mzH
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ യൂറോപ്പിലെ പേരുകേട്ട വമ്പന്മാർക്ക് വേണ്ടി ഡിഫൻസ് നിരയിൽ അണിനിരന്ന റാഫേൽ വരാനേയെ സ്വന്തമാക്കാൻ രംഗത്തുള്ള അൽ ഇതിഹാദ്, അൽ നസ്ർ എന്നീ ക്ലബ്ബുകളിൽ ഏത് ടീം സൂപ്പർ താരത്തിനെ സ്വന്തമാക്കുമെന്ന് കാത്തിരുന്ന് കാണാം. അതേസമയം സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ നിർദ്ദേശപ്രകാരമാണ് അൽ നസ്ർ ക്രിസ്ത്യാനോ റൊണാൾഡോയുടെ മുൻ സഹതാരമായ റാഫേൽ വരാനേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.