സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി വഴങ്ങിയിരുന്നു.ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും ഇത്തിഹാദ് മുന്നിലെത്തി.സൗദി ക്ലബ്ബിൽ എത്തിയതിന് ശേഷം റൊണാൾഡോയുടെ ആദ്യ തോൽവിയാണിത്.38-കാരൻ ഇപ്പോൾ തന്റെ അവസാന രണ്ട് ഔട്ടിംഗുകളിൽ ഗോൾ കണ്ടെത്തുന്നതിൽ പരാജയപെടും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിനെതിരായ പോരാട്ടത്തിന് മുന്നോടിയായി അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അൽ-ഇത്തിഹാദിന്റെ ആരാധകർ.മത്സരത്തിന് മുന്നോടിയായി റൊണാൾഡോയും സംഘവും പരിശീലനത്തിന് ഇറങ്ങിയപ്പോൾ കാണികൾ മെസ്സിയുടെ പേര് ചാന്റ് ചെയ്തു കൊണ്ടിരുന്നു.
മുഴുവൻ സമയത്തിനുശേഷം മത്സരത്തിലെ ഫലം റൊണാൾഡോ ശെരിക്കും നിരാശപ്പെടുത്തി.തീർത്തും അസ്വസ്ഥനായാണ് റൊണാൾഡോ മൈതാനത്തു നിന്നും ഡ്രസിങ് റൂമിലേക്ക് പോയത്. അതിനിടയിൽ അവിടെ ഗ്രൗണ്ടിന്റെ വശത്ത് കിടന്നിരുന്ന വെള്ളത്തിന്റെ ബോട്ടിലുകൾ താരം തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുകയും ക്യാപ്റ്റന്റെ ആംബാൻഡ് വലിച്ചെറിയുകയും ചെയ്തു.കൂക്കി വിളികളോടെയാണ് അൽ ഇത്തിഹാദ് ആരാധകർ ഇതിനെ സ്വീകരിച്ചത്.
احد جماهير #الاتحاد يحمل لافتة لـ صورة النجم العالمي ” مــيسي ” #الاتحاد_النصر#النصر_الاتحاد pic.twitter.com/VlQ7xU5elh
— علاء سعيد (@alaa_saeed88) March 9, 2023
الجماهيري الاتحادية تطلق صافراتها الاستهجان وتردد اسم #ميسي عند نزول كرستيانو #رونالدو
— الميدان الرياضي (@MidanAlYaum) March 9, 2023
من: @saleh_B_almalki #الميدان | #الاتحاد_النصر | #دوري_روشن_السعودي pic.twitter.com/KfkGGwkA0Q
മത്സരത്തിലെ റൊണാൾഡോയെ തടയുന്ന ഒരു വീഡിയോ അൽ ഇത്തിഹാദ് ട്വീറ്റ് ചെയ്തിരുന്നു.“റൊണാൾഡോ എവിടെ?” എന്ന അടിക്കുറിപ്പോടെയാണ് ഇത് കൊടുത്തത്. സൗദി പ്രൊ ലീഗിൽ ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഫോമിലെത്താൻ റൊണാൾഡോക്ക് കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്.
MESSI MESSI MESSI chants at Ronaldo ‘s home ground @ Al-Nassr. 😳😳💛🧡pic.twitter.com/PPKREmIxsV https://t.co/w6aMZTsOlx
— Semper Fí 🥇 (@SemperFiMessi) March 9, 2023