കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ അൽ ഇത്തിഹാദിന് ഈ സീസണിൽ അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്, സൗദി പ്രൊ ലീഗിൽ അവസാന അഞ്ചു ലീഗ് മത്സരങ്ങളിലും ജയിക്കാൻ കഴിയാതെ പ്രതിസന്ധിയിലായ ക്ലബ്ബ് കഴിഞ്ഞദിവസം എഎഫ് സി ചാമ്പ്യൻസ് ലീഗിൽ ഇറാഖി ക്ലബ്ബായ അൽ-കുവാ അൽ ജാവിയ ക്ലബ്ബിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റിരുന്നു. ഇതോടെ പോർച്ചുഗീസ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോയെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി.
എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം കരിം ബെൻസിമയും പരിശീലകൻ നുനോയും തമ്മിൽ പരസ്പരം പഴിചാരി തർക്കിച്ചിരുന്നുവെന്ന വാർത്തകൾ വന്നിരുന്നു, ഇപ്പോഴിതാ ആ വാർത്തകൾ ശരിവെക്കും വിധം ഇതിഹാദ് ക്ലബ്ബ് മുൻ ടോട്ടൻഹാം പരിശീലകൻ കൂടിയായ നുനോയെ പുറത്താക്കി എന്ന വാർത്തയും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അവസാനമായി ഇത്തിഹാദ് കളിച്ച പത്ത് മത്സരങ്ങളിൽ വെറും മൂന്നു മത്സരങ്ങൾ മാത്രമേ ജയിക്കാൻ കഴിഞ്ഞിരുന്നുള്ളൂ, സൗദി പ്രൊലീഗിലെ നിലവിലെ ചാമ്പ്യന്മാർക്ക് ഈ സീസണിൽ ഇപ്പോഴുള്ള സ്ഥാനം ആറാമതാണ്.12 മത്സരങ്ങളിൽ 6 ജയവും മൂന്നു സമനിലയും മൂന്ന് തോൽവിയുമായി 21 പോയിന്റുകളാണ് ഉള്ളത്. അൽ-ഹിലാൽ ആണ് നിലവിൽ ലീഗിൽ ഒന്നാമതുള്ളത്.
🚨🟡⚫️ Nuno Espirito Santo has been sacked — Al Ittihad decided to fire the coach.
— Fabrizio Romano (@FabrizioRomano) November 7, 2023
Karim Benzema, N’Golo Kanté and all the other stars will have another coach 🇸🇦 pic.twitter.com/Skzi6jVp4J
കരിം ബെൻസിമയിലൂടെ ഫ്രാൻസിന്റെ സൂപ്പർ പരിശീലകൻ സിനദിൻ സിദാനെ എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നുനോയെ പുറത്താക്കിയത് എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്,ഈയൊരു നീക്കം നടന്നാൽ സിദാൻ റയൽ മാഡ്രിഡ് വിട്ട ശേഷം ഏറ്റെടുക്കുന്ന ആദ്യ ക്ലബ്ബ് ആയിരിക്കും ഇതിഹാദ്.ഇത്തിഹാദ് ക്ലബ്ബിന് സിദാനെ എത്തിക്കാൻ കഴിഞ്ഞാൽ സൗദിക്ക് നേട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.