അൽ-നസർ കിംഗ്സ് കപ്പിന്റെ സെമിഫൈനലിൽ, ഒരിക്കൽ കൂടി ക്രിസ്ത്യാനോ റൊണാൾഡോ നിരാശപ്പെടുത്തി |Cristiano Ronaldo

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവോടെ സൗദി ഫുട്ബോൾ ലോകപ്രശസ്തിയിലേക്ക് ഉയർന്നിരിക്കുന്നു, ലോക റെക്കോർഡ് ട്രാൻസ്ഫർ തുകക്ക് അൽ നസർ സ്വന്തമാക്കിയ ക്രിസ്ത്യാനോ റൊണാൾഡോ സൗദിയിൽ തകർപ്പൻ പ്രകടനവും നടത്തുന്നുണ്ട്.കിംഗ്സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് അബഹയ്ക്കെതിരെ അൽ-നസർ ക്ലബ്ബ് തകർപ്പൻ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസർ വിജയം സ്വന്തമാക്കി കിങ്സ് കപ്പിന്റെ സെമിഫൈനലിൽ കടന്നത്.

സൗദി പ്രൊ ലീഗിൽ കഴിഞ്ഞമാസം ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്ത ക്രിസ്ത്യാനോ റൊണാൾഡോക്ക് തുടർച്ചയായി മൂന്നാം മത്സരത്തിലും സ്കോർ ഷീറ്റിൽ ഇടം നേടാൻ സാധിച്ചില്ല. അൽ നസർ 3 ഗോളുകൾ നേടിയപ്പോഴും ക്രിസ്ത്യാനോ റൊണാൾഡോ സ്കോർ ഷീറ്റിൽ ഇടം നേടിയിട്ടില്ല, എങ്കിലും കളിക്കളത്തിൽ മികച്ച പ്രകടനം താരത്തിന് കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കളി പൂർത്തിയാവും മുൻപ് തന്നെ ക്രിസ്ത്യാനോ റൊണാൾഡോയെ സബ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു, മത്സരത്തിനിടയിൽ ക്രിസ്ത്യാനോ റൊണാൾഡോ കൗണ്ടർ അറ്റാക്കിന് വേണ്ടി പന്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിൽ റഫറി ഹാഫ് ടൈം വിസിൽ വിളിച്ചത് ക്രിസ്ത്യാനോ റൊണാൾഡോയെ ചൊടിപ്പിച്ചു, അതിനു ദേഷ്യം കാണിച്ച ക്രിസ്ത്യാനോ റൊണാൾഡോയെ മഞ്ഞ കാർഡ് നൽകുകയും ചെയ്തു.

കഴിഞ്ഞദിവസം ഇതിഹാതിനെതിരെ അൽ-നസർ തോൽവി വഴങ്ങിയതോടെ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു, എന്നാൽ കിംഗ്സ് കപ്പിൽ സെമിഫൈനലിൽ എത്തി ആ മത്സരത്തിന്റെ തോൽവി മറക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ എത്തിഹാദാണ് ഒന്നാം സ്ഥാനത്ത്. 20 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 47 പോയിന്റുകളുമായി ഇത്തിഹാദ് ഒന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രം കുറവിൽ 46 പോയിന്റോടെ അൽ നസർ രണ്ടാം സ്ഥാനത്തും ആണ്.

അൽ നസർ ക്ലബ്ബിനുവേണ്ടി കളി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ അൽ-നജേയി ഗോൾ നേടി അൽ നസറിനെ മുന്നിൽ എത്തിച്ചു.പിന്നീട് കളിയുടെ ഇരുപത്തിയൊന്നാമത്തെ മിനിറ്റിൽ അൽ-ഖയേരി അൽ നസർ ക്ലബ്ബിന്റെ രണ്ടാം ഗോളും നേടി.ആദ്യപകുതി പിന്നിടുമ്പോൾ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് അൽ നസർ മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ കളിയുടെ 49 ആമത്തെ മിനിറ്റിൽ അൽ നസർ ക്ലബ്ബിന്റെ മൂന്നാം ഗോളും നേടി മറാൻ ലീഡ് ഉയർത്തി. പിന്നീട് ആക്രമിച്ച് കളിച്ച അബഹ കളിയുടെ 69 മത്തെ മിനിറ്റിൽ ആദം തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തി. കിങ്സ് കപ്പിന്റെ സെമിഫൈനലിൽ അൽ നസർ ക്ലബ്ബ് അൽ-വഹദ ക്ലബ്ബുമായി ഏറ്റുമുട്ടും.

Rate this post