ഇനിയുള്ള ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാനും അവസരം ലഭിച്ചേക്കും,2026 മുതൽ ലോകകപ്പിൽ 48 ടീമുകൾ

ഫുട്ബോൾ ലോകകപ്പ് പുതിയ രീതിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫിഫ . 2026 ലെ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന അടുത്ത ലോകകപ്പ് ഫോർമാറ്റ് അടിമുടി മാറുമെന്നാണ് നിലവിൽ വ്യക്തമാകുന്നത്. മുപ്പത്തിരണ്ട് ടീമുകൾക്ക് പകരം നാൽപത്തിയെട്ടു ടീമുകൾ 2026 ലോകകപ്പിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫോർമാറ്റിൽ മാറ്റങ്ങൾ വരുത്തുന്നത്.

48 ടീമുകൾ മൂന്ന് രാജ്യങ്ങളിലായി 40 ദിവസങ്ങളിലായി 104 ഗെയിമുകൾ 2026 വേൾഡ് കപ്പിൽ കളിക്കും.ഫുട്‌ബോളിന്റെ ആഗോള ഗവേണിംഗ് ബോഡിയും ലോകകപ്പിന്റെ സംഘാടകനുമായ ഫിഫയുടെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം ഫോർമാറ്റിന് അംഗീകാരം നൽകും. 4 ടീമുകൾ ഉള്ള 12 ഗ്രൂപ്പുകളായി തിരിക്കും , ഖത്തർ വേൾഡ് കപ്പിൽ 64 മത്സരങ്ങളാണ് നടന്നത്.

ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പായിരിക്കും ഇനി നടക്കാൻ പോകുന്നത്. അമ്പത്തിയാറു ദിവസം നീണ്ടു നിൽക്കുന്ന ലോകകപ്പിൽ നാല് ടീമുകൾ അടങ്ങിയ പന്ത്രണ്ടു ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഇവരിൽ നിന്നും ആദ്യത്തെ രണ്ടു സ്ഥാനക്കാർ നേരിട്ട് നോക്ക്ഔട്ടിലേക്ക് യോഗ്യത നേടും. അതിനു പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മികച്ച മൂന്നു സ്ഥാനക്കാരായ എട്ടു ടീമുകളും നോക്ക്ഔട്ട് റൗണ്ടിലേക്ക് കടക്കും.

2026 ടൂർണമെന്റ് – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവർ സഹ-ആതിഥേയത്വം വഹിക്കുന്നത് – 1998 മുതൽ നിലവിലുള്ള 32-ടീമുകളിൽ നിന്ന് വിപുലീകരിച്ച 48 ടീമുകളുള്ള ആദ്യത്തെ ലോകകപ്പായിരിക്കും. ആറ് കോൺഫെഡറേഷനുകളുടെ തലവന്മാർ തിങ്കളാഴ്ച രാത്രി ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി നിർദ്ദിഷ്ട ഫോർമാറ്റിനോട് ആരും എതിർപ്പൊന്നും ഉന്നയിച്ചില്ല.

യോഗ്യത നേടുന്ന നാല്പത്തിയെട്ടു ടീമുകളിൽ പതിനാറെണ്ണവും യൂറോപ്പിൽ നിന്നായിരിക്കും. പുതിയ ലോകകപ്പ് ഫോർമാറ്റിൽ ഓരോ പ്രവിശ്യയിൽ നിന്നും പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിക്കുമെന്ന് പ്രത്യേകത കൂടിയുണ്ട്. ഓരോ ടീമും ഗ്രൂപ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ വീതം കളിക്കും . ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും റൌണ്ട് ഓഫ് 32 ലേക്ക് മുന്നേറും.

Rate this post