ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ വിജയവുമായി അൽ നാസർ : ഇരട്ട അസിസ്റ്റുമായി നെയ്മർ , അൽ ഹിലാലിന്‌ ജയം|Cristiano Ronaldo

ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസാഇദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയവുമായി അൽ നാസർ. സൂപ്പർ താരം ഓരോ ഗോളും അസിസ്റ്റും ചെയ്തപ്പോൾ അൽ നാസർ 2-1ന് അൽ തായെ പരാജയപ്പെടുത്തി. ഈ സീസണിൽ തുടർച്ചയായ ആറ് ലീഗ് മത്സരങ്ങളിൽ റൊണാൾഡോയുടെ പത്താം ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ 87 ആം മിനുട്ടിലായിരുന്നു റൊണാൾഡോയുടെ വിജയ ഗോൾ പിറന്നത്. മത്സരത്തിന്റെ 32 ആം മിനുട്ടിൽ ബ്രസീലിയൻ താരം ടാലിസ്കയിലൂടെ അൽ നാസർ മുന്നിലെത്തി.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.ഗോൾ പിറന്നതിനു ശേഷം ലീഡുയർത്താൻ അൽ നാസറിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.79-ാം മിനിട്ടിൽ അൽ തായെ സമനില ഗോൾ നേടി.എട്ട് മിനിറ്റുകൾക്ക് ശേഷം, ടാലിസ്കയുടെ ഹെഡർ അൽ തായുടെ പെനാൽറ്റി ബോക്സിൽ ആൽഫ സെമെഡോയുടെ കൈയിൽ തട്ടി. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.

പെനാൽറ്റിയെടുത്ത റൊണാൾഡോക്ക് പിഴച്ചില്ല.തുടർച്ചയായി ആറ് മത്സരങ്ങളിൽ തന്റെ പത്താം ലീഗ് ഗോൾ നേടി റൊണാൾഡോ അൽ നാസറിനെ വിജയത്തിലെത്തിച്ചു.എട്ട് കളികളിൽ നിന്ന് 18 പോയിന്റുമായി അൽ നാസറിനെ ലീഗ് ടേബിളിൽ രണ്ട് സ്ഥാനങ്ങൾ കയറി മൂന്നാം സ്ഥാനത്തേക്ക് എത്താൻ ഈ വിജയം സഹായിച്ചു, അൽ തായ് എട്ട് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി 12 ആം സ്ഥാനത്ത് തുടരുന്നു .

മറ്റൊരു മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ അൽ ഹിലാൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. ഗോളൊന്നും നേടിയില്ലെങ്കിലും രണ്ടു അസിസ്റ്റുകൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ മികച്ച പ്രകടനം പുറത്തെടുത്തു.നെയ്മറുടെ അസിസ്റ്റിലൂടെ കാലിഡൗ കൗലിബാലിയും അലക്‌സാണ്ടർ മിട്രോവിച്ചും അൽ ഹിലാലിന്റെ ഗോളുകൾ നേടി.ആദ്യ പകുതിയിൽ അൽ-ഹിലാൽ പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടാനായില്ല.

37-ാം മിനിറ്റിൽ നേദ്യമാർ നഷ്ടപ്പെടുത്തുകയും ചെയ്തു.68-ാം മിനിറ്റിൽ നെയ്മറുടെ പിൻപോയിന്റ് കോർണരിൽ നിന്ന് കൗലിബാലി അൽ ഹിലാലിനെ മുന്നിലെത്തിച്ചു.വെറും എട്ട് മിനിറ്റിനുശേഷം നെയ്മറുടെ അസ്സിസ്റ്റിൽ നിന്നും മിത്രോവിച്ച് അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി.എട്ട് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി അൽ-ഹിലാൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്.

5/5 - (1 vote)
Cristiano Ronaldo