അൽ അവാൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 പോരാട്ടത്തിൽ ബദ്ധവൈരിയായ അൽ ഹിലാലുമായി സമനിലയിൽ പിരിഞ്ഞ് അൽ നാസർ . ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകൾ വീതമാണ് നേടിയത്.കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ആൻഡേഴ്സൺ ടാലിസ്ക അൽ നാസറിനായി ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ സെർജെജ് മിലിങ്കോവിച്ച്-സാവിച് അൽ ഹിലാലിനായി സമനില പിടിച്ചു.
കിക്ക് ഓഫിന് തൊട്ടുപിന്നാലെ പോർച്ചുഗീസ് മിഡ്ഫീൽഡർ ഒട്ടാവിയോ ബോക്‌സിൻ്റെ അരികിൽ നിന്നും കൊടുത്ത ക്രോസിൽ നിന്നും നേടിയ ഗോളിൽ ടാലിസ്ക അൽ നാസറിന് ലീഡ് നൽകി.സീസണിലെ ബ്രസീലിയൻ താരത്തിന്റെ ആറാം ഗോളായിരുന്നു ഇത്.38-ാം മിനിറ്റിൽ സമനില നേടിയെന്ന് സന്ദർശകർ കരുതി, എന്നാൽ ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് വലയിലെത്തിച്ച അലക്‌സാണ്ടർ മിട്രോവിച്ച് ഓഫ്‌സൈഡ് ആയി.
അൽ ഹിലാൽ സമനില ഗോളിന് അടുത്തെത്തി, ബോക്‌സിൻ്റെ അരികിൽ നിന്ന് അൽ ദവ്‌സാരിയുടെ ആദ്യ ഷോട്ട് ഇടത് പോസ്റ്റിൽ തട്ടിയപ്പോൾ, റെനാൻ ലോഡിയുടെ റീബൗണ്ട് ബെൻ്റോ രക്ഷപ്പെടുത്തി. റൊണാൾഡോക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.രണ്ടാം പകുതിയിലെ അദ്ദേഹത്തിന്റെ ഗോൾ ശ്രമം അൽ ഹിലാൽ കീപ്പർ യാസിൻ ബൗണു രക്ഷപെടുത്തി.
Al Nassr & Al Hilal split the points ⚖️ pic.twitter.com/dZRvrc1OBV
— 433 (@433) November 1, 2024
77-ാം മിനിറ്റിൽ ബ്രസീലിയൻ താരം ലോഡിയുടെ പാസിൽ നിന്നും മിലിങ്കോവിച്ച്-സാവിക് ഗോൾ നേടി.9 മത്സരങ്ങളിൽനിന്നും 17 പോയിന്റുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.12 പോയിന്റുമായി അൽ നാസർ മൂന്നാം സ്ഥാനത്താണ്.