ബ്രസീലിന്റെ ഗോൾ സ്‌കോറിങ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരം , അൽ നാസർ സൂപ്പർ താരം ആൻഡേഴ്‌സൺ ടാലിസ്ക | Brazil | Anderson Talisca

ഫെർണാണ്ടോ ദിനിസിന്റെ കീഴിൽ ഫ്ലുമിനെൻസ് തങ്ങളുടെ ആദ്യ കോപ്പ ലിബർട്ടഡോർസ് വിജയം ഉറപ്പിച്ചതിന് രണ്ട് ദിവസത്തിന് ശേഷം ബ്രസീലിന്റെ ഇടക്കാല മാനേജരായി കൂടി ജോലി ചെയ്യുന്ന പരിശീലകൻ ഫൈനലിൽ ബൊക്ക ജൂനിയേഴ്സിനെ പരാജയപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഹീറോമാരായ നിനോയും ആന്ദ്രേയും ദേശീയ ടീമിലേക്ക് തെരഞ്ഞെടുത്തിരുന്നു.

17-കാരനായ എൻഡ്രിക്കിനും സീനിയർ ബ്രസീൽ സ്ക്വാഡിലേക്ക് തന്റെ ആദ്യ കോൾ-അപ്പ് ലഭിക്കുകയും ചെയ്തു.കൊളംബിയയ്ക്കും അർജന്റീനയ്ക്കും എതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ജോവോ പെഡ്രോ, പൗളീഞ്ഞോ, പെപ്പെ എന്നിവരെയും ഡിനിസ് തെരഞ്ഞെടുത്തിരുന്നു.ആസ്റ്റൺ വില്ലയിൽ നിന്നുള്ള ഡഗ്ലസ് ലൂയിസ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തി.ഡാനിലോ, എഡർ മിലിറ്റാവോ, കാസെമിറോ, നെയ്മർ തുടങ്ങിയ നിരവധി പ്രധാന കളിക്കാർ പരിക്കുകൾ കാരണം പുറത്തായിരുന്നു.

ഉറുഗ്വേയോട് 2-0ന് തോറ്റതും വെനസ്വേലയോട് 1-1ന് സമനില വഴങ്ങിയുമാണ് ബ്രസീൽ ഈ മാസത്തെ യോഗ്യത മത്സരങ്ങൾ കളിക്കാനെത്തിയത്.ബ്രസീലിന് ലോകകപ്പ് യോഗ്യതാ യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു. ബാരൻക്വില്ലയിൽ കൊളംബിയയോട് 2-1 തോൽവി ഏറ്റുവാങ്ങിയ ബ്രസീൽ മാരക്കാനയിൽ അര്ജന്റീനയോടെയും തോൽവി ഏറ്റുവാങ്ങി.മത്സരത്തിന് മുമ്പുള്ള അസ്വസ്ഥതകളാൽ നിഴലിച്ച ചൂടേറിയ പോരാട്ടത്തിൽ അർജന്റീന 1-0 ന് നേരിയ വിജയം നേടി.

ഈ തോൽവി ദക്ഷിണ അമേരിക്കയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 64 ഹോം ഗെയിമുകളുടെ തോൽവിയറിയാതെയുള്ള ബ്രസീലിന്റെ കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്. ഏഴ് പോയിന്റുമായി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്രസീൽ.സമീപകാലത്ത് കൊളംബിയയ്ക്കും അർജന്റീനയ്‌ക്കെതിരായ തിരിച്ചടിടീമിനെ പ്രതിസന്ധിയിലാക്കി. മത്സരത്തിന്റെ ഫലങ്ങളിൽ ആശങ്കാകുലമാണെങ്കിലും ബ്രസീലിന്റെ സ്‌കോറിംഗ് വരൾച്ച അവരുടെ പ്രശ്‌നങ്ങൾ വർദ്ധിപ്പിച്ചു. ആറ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ മാത്രം നേടിയ അവർ ഒരു കളിയിൽ ശരാശരി 0.75 ഗോളുകൾ മാത്രമാണ്.

വിജയിക്കാത്ത അവസാന നാല് ഗെയിമുകളിൽ വെറും മൂന്ന് ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.ചരിത്രപരമായി മികച്ച ഗോൾ സ്‌കോറിംഗിന് പേരുകേട്ട ബ്രസീലിന് ഇതൊരു മോശം റെക്കോർഡ് തന്നെയാണ്.ഗബ്രിയേൽ ജീസസ്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ , മാര്ടിനെല്ലി തുടങ്ങിയ പ്രഗത്ഭർ ടീമിലുണ്ടെങ്കിലും ഗോൾ മാത്രം നേടാൻ സാധിക്കുന്നില്ല. ക്ലബ്ബുകൾക്കായി ഗോളടിച്ചു കൂട്ടുന്ന ഇവർക്ക് ദേശീയ ടീമിന്റെ ജേഴ്സിയിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ബ്രസീലിന്റെ സ്കോറിങ് പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി പലരും നിർദേശിക്കുന്നത് സൗദി പ്രൊ ലീഗ് ക്ലബ് അൽ നാസറിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹ താരമായ ആൻഡേഴ്സൺ താലിസ്കയെ ടീമിലെടുക്കുക എന്നതാണ്.

സ്ക്വാഡിലേക്കുള്ള താലിസ്കയുടെ വരവ് ബ്രസീലിന്റെ സ്‌കോറിംഗ് വരൾച്ചയ്ക്ക് ഒരു സാധ്യതയുള്ള പരിഹാരം ആവും.2021-ൽ എത്തിയതു മുതൽ അൽ-നാസറിനായി മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.തുടർച്ചയായ രണ്ട് സീസണുകളിൽ സ്‌കോറിംഗ് ചാർട്ടിൽ മുന്നിലെത്തിയ അദ്ദേഹം 57 മത്സരങ്ങളിൽ നിന്ന് 42 ഗോളുകളും നാല് അസിസ്റ്റുകളും നേടി.29-കാരനായ താരത്തിന് സൗദി ക്ലബ്ബുമായി 2026 വരെ കരാറുണ്ട്.ഈ സീസണിൽ, 17 ഗോളുകൾ നേടി തന്റെ മികച്ച ഫോം തുടരുകയാണ് ടാലിസ്കാ.29 കാരനായ ടാലിസ്കാക്ക് ഫാൾസ് 9 അല്ലെങ്കിൽ വൈഡ് ഫോർവേഡ് ആയി കളിക്കാനുള്ള വൈദഗ്ദ്ധ്യം ഉണ്ട്.

2002 ലെ ലോകകപ്പ് ജേതാവായ റിവാൾഡോയുടെ റോൾ കൈകാര്യം ചെയ്യാൻ പറ്റിയ താരമാണ് ടാലിസ്കാ.ലോംഗ് റേഞ്ച് ഷൂട്ടിങ്ങിനും കൃത്യമായ ലോംഗ് പാസുകൾക്കും പേരുകേട്ട താരം പ്ലേ മേക്കിങ് റോളിലും മികവ് പുലർത്തുന്നുണ്ട്.2014 നവംബറിലും 2018 മാർച്ചിലും കോൾ-അപ്പുകൾ ഉണ്ടായിരുന്നിട്ടും, ടാലിസ്ക ഇതുവരെ ദേശീയ ടീമിനായി സീനിയർ അരങ്ങേറ്റം കുറിച്ചിട്ടില്ല.

4.7/5 - (4 votes)