സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും സൗദി കിംഗ് കപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.രണ്ടാം ഡിവിഷൻ ക്ലബ്ബായ ഒഹോദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 15 ആം മിനുട്ടിൽ അൽ ഗരീബിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നും സാദിയോ മാനെ അൽ നാസറിനെ മുന്നിലെത്തിച്ചു. ഹാഫ് ടൈമിന് മുന്നേ കോൻറാഡ് മിച്ചാലക്ക് ഒഹോദിന് സമനില നേടിക്കൊടുത്തു.62 ആം മിനിറ്റിൽ സെക്കോ ഫോഫാന ലോംഗ് റേഞ്ചിൽ നിന്ന് നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി. 73 ആം മിനിറ്റിൽ അലക്സ് ടെല്ലസിന്റെ പാസിൽ നിന്ന് ഫോമിലുള്ള ബ്രസീലിയൻ അറ്റാക്കർ ആൻഡേഴ്‌സൺ ടാലിസ്‌ക മൂന്നാമത്തെ ഗോൾ നേടി.
താരത്തിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്നുള്ള നാലാമത്തെ ഗോളായിരുന്നു ഇത്.81 ആം മിനിറ്റിൽ അയ്‌മൻ യഹ്‌യ അൽനാസറിന്റെ നാലാമത്തയും അഞ്ചു മിനുട്ടിനു ശേഷം അഞ്ചാമത്തെ ഗോളും പിറന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും മിഡ്ഫീൽഡ് മാസ്‌ട്രോ മാഴ്‌സെലോ ബ്രോസോവിച്ചും അവരുടെ അടുത്ത മത്സരത്തിൽ തിരിച്ചെത്തും.
GOOOOOOOOOAAAALLLLLLLLL
— Al Nassr Zone (@TheNassrZone) September 25, 2023
SEKOOOOOO FOFANAAAAAAAA
OHOD 1-2 AL NASSR
pic.twitter.com/maEWAwzW4m
GOOOOOOAAAAAAAAALLLLLLLL
— Al Nassr Zone (@TheNassrZone) September 25, 2023
SADIOOOOOOOO MANEEEEEEEEEE
OHOD 0-1 Al NASSR
pic.twitter.com/45UMyphEws
ഓഹോഡിനെതിരായ കിംഗ് കപ്പ് മത്സരത്തിൽ രണ്ട് താരങ്ങളും ഇല്ലായിരുന്നു. സെപ്തംബർ 29 വെള്ളിയാഴ്ച സൗദി പിയോ ലീഗിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ അൽ നാസർ അൽ തായ്ക്കെതിരെ ഇറങ്ങും.