സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ പുതുക്കാനൊരുങ്ങി സൗദി ക്ലബ് അൽ നസ്ർ. നിലവിൽ 2025 വരെയാണ് റോണോയ്ക്ക് അൽ നസ്റിൽ കരാറുള്ളത്. ഈ കരാർ 2027 വരെ നീട്ടാനാണ് അൽ നസ്ർ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ.2027 വരെയുള്ള കരാറിൽ റോണോ ഒപ്പിട്ടാൽ തന്റെ 42 ആം വയസ്സ് വരെ പന്ത് തട്ടുന്നത് ആരാധകർക്ക് കാണാനാകും.അതെ സമയം, റോണോ പുതിയ കരാറിൽ ഒപ്പിട്ടാൽ ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ മത്സരത്തിനും സൗദിയും അൽ നസ്റും സാക്ഷ്യം വഹിക്കും.
അൽ നസ്ർ റോണോയുമായി കരാർ പുതുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ റോണോയുടെ തീരുമാനം പുറത്ത് വന്നിട്ടില്ല. തന്റെ കരിയറിന്റെ അവസാന സമയങ്ങളിലൂടെ കടന്ന് പോകുന്ന റോണോ കരിയർ എൻഡിങ്ങുമായുള്ള പ്ലാനുകൾ തയാറാക്കിയതിന് ശേഷം മാത്രമേ അൽ നസ്റിന്റെ പുതിയ നീക്കങ്ങളോട് പ്രതികരിക്കുകയുള്ളൂ.
അതെ സമയം, യൂറോപ്പിൽ സകല റെക്കോർഡുകളും സ്വന്തമാക്കിയ റോണോ ഈ വർഷമാദ്യമാണ് സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്റിൽ എത്തുന്നത്. നിലവിൽ അൽ നസ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് റോണോ. അൽ നസ്റിന് വേണ്ടി 33 മത്സരങ്ങൾ കളിച്ച റോണോ 29 ഗോളുകൾ ഇത് വരെ സൗദി വമ്പൻമാർക്ക് വേണ്ടി നേടിയിട്ടുണ്ട്.
🚨 BREAKING RUMOURS:
— TCR. (@TeamCRonaldo) September 27, 2023
Al Nassr and Cristiano Ronaldo have agreed a contract renewal until January 2027. pic.twitter.com/DVDCtqMqws
കരിയറിൽ 850 ഗോളുകൾ പിന്നിട്ട് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മുന്നേറുന്ന റോണോ ഇനിയും 4 വർഷങ്ങൾ കൂടി പന്ത് തട്ടിയാൽ ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത 1000 ഗോളുകൾ എന്ന സുവർണ്ണ നേട്ടവും താരത്തിന് സ്വന്തമാക്കാനാകും.