‘ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, പക്ഷേ ആ ഗോൾ അദ്ദേഹത്തിന് സാധാരണമായിരുന്നു’: അൽ-നാസർ കോച്ച് ലൂയിസ് കാസ്ട്രോ |Cristiano Ronaldo

അൽ-ഖലീജിനെതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകോത്തര ഗോളിനെ അൽ നാസർ മാനേജർ ലൂയിസ് കാസ്ട്രോ “സാധാരണം” എന്നാണ് വിശേഷിപ്പിച്ചത്. സൗദി ലീഗ് മാച്ച് ഡേ 12 മത്സരത്തിൽ അൽ-അവ്വൽ പാർക്കിൽ അൽ നാസറിന്റെ 2-0 വിജയത്തിന് പിന്നിലെ പ്രചോദനം അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോയായിരുന്നു.ഗോളിനൊപ്പം ഒരു അസിസ്റ്റും നൽകി ക്രിസ്റ്റ്യാനോ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

38 കാരനായ റൊണാൾഡോ 26-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും നേടിയ മനോഹരമായ ഗോളിലൂടെ അൽ നാസറിനെ മുന്നിലെത്തിച്ചു.അൽ നസറിനായി അവസാനം കളിച്ച രണ്ട് കളികളിലും ഗോൾ നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചിരുന്നില്ല. 2023 ലെ റൊണാൾഡോയുടെ 44 ആം ഗോളായിരുന്നു ഇത്.ഈ ഗോളോടെ 30 വയസ്സ് തികഞ്ഞതിനു ശേഷം 400 ഗോൾ എന്ന നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനായി 38 കാരനായ താരം മാറി.

“ക്രിസ്റ്റ്യാനോയ്ക്ക് ഇത് സാധാരണമാണ്! അതൊരു അതിശയകരമായ ഗോളായിരുന്നു.ലോക ഒന്നാം നമ്പർ താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹം ഒരു മികച്ച വ്യക്തിയും മികച്ച പ്രൊഫഷണലുമാണ്.ഇത് അവിശ്വസനീയമാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ്, എപ്പോഴും മികച്ചതിന് അർഹനാണ്”കാസ്ട്രോ പറഞ്ഞു.

ജയത്തോടെ 12 കളികളിൽ 28 പോയിന്റായ അൽ നസർ എഫ്സി, സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ ര‌ണ്ടാം സ്ഥാനത്തുണ്ട്. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിൽ പരാജയപ്പെട്ട അൽ നാസർ തുടർന്ന് സ്വപ്ന കുതിപ്പാണ് നടത്തുന്നത്. ഇതിന് ശേഷം കളിച്ച 10 മത്സരങ്ങളിൽ അപരാജിതരായ അൽ നസർ, ഇതിൽ സാധ്യമായ 30 പോയിന്റുകളിൽ 28 പോയിന്റ് സ്വന്തമാക്കി.

Rate this post