ആൽബയും ബാഴ്സലോണ വിട്ടു, ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാവില്ല എന്നത് സ്വീകരിക്കപ്പെട്ട കാര്യമാണ്.ഈ സീസണിന് ശേഷം ഫ്രീ ഏജന്റായി കൊണ്ട് ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടും എന്നുള്ളത് ബാഴ്സ തന്നെ സ്ഥിരീകരിച്ചിരുന്നു.സാലറി ബിൽ ക്രമാതീതമായി കുറയ്ക്കേണ്ട ഒരു സാഹചര്യം ആയതിനാൽ ബുസ്ക്കെറ്റ്സ് ക്ലബ്ബ് വിടുന്നത് ബാഴ്സക്ക് യഥാർത്ഥത്തിൽ സഹായകരമാവുകയാണ് ചെയ്യുന്നത്.

ഇപ്പോഴിതാ മറ്റൊരു ഇതിഹാസിക താരമായ ജോർദി ആൽബയും ബാഴ്സയോട് വിട പറയുകയാണ്.പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.11 വർഷക്കാലം ക്ലബ്ബിനോടൊപ്പം ചിലവഴിച്ചതിനുശേഷമാണ് ആൽബ ഇപ്പോൾ വിട പറയുന്നത്.ഒരു ഇമ്മീഡിയറ്റ് എഫക്ട് ആണ് താരം ഇപ്പോൾ ക്ലബ്ബ് വിടാൻ കാരണം.

ഒരു വർഷത്തെ കോൺട്രാക്ട് ആൽബക്ക് ക്ലബ്ബുമായി അവശേഷിക്കുന്നുണ്ട്.പക്ഷേ ബാഴ്സക്ക് ലയണൽ മെസ്സിയെ എത്തിക്കണമെങ്കിൽ ഇനിയും ഒരുപാട് സാലറി ബില്ലിൽ കുറവ് വരുത്തേണ്ടതുണ്ട്.അതുകൊണ്ടുതന്നെ ക്ലബ്ബ് വിടുന്ന കാര്യത്തിലോ അതല്ലെങ്കിൽ സാലറി കുറക്കുന്ന കാര്യത്തിൽ ജോർഡി ആൽബയുമായി ബാഴ്സ ചർച്ചകൾ നടത്തിയിരുന്നു.ഇതോടുകൂടി താരം ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

യുവ സൂപ്പർ താരമായ ബാൾഡേയുടെ സാന്നിദ്ധ്യം മൂലം ഈ സീസണിൽ ആൽബക്ക് അവസരങ്ങൾ കുറവായിരുന്നു.ആ കാര്യത്തിലും താരത്തിന് അസംതൃപ്തി ഉണ്ടായിരുന്നു.ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ് അദ്ദേഹം ബാഴ്സയോട് ഇപ്പോൾ വിട പറയാൻ തീരുമാനിച്ചിട്ടുള്ളത്.മെസ്സി വരികയാണെങ്കിൽ ബുസ്ക്കെറ്റ്സും ആൽബയും ബാഴ്സയിൽ തന്നെ തുടരുമെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.പക്ഷേ രണ്ടുപേരും മെസ്സിക്ക് വേണ്ടി കാത്തുനിൽക്കാതെ ഇപ്പോൾ വിട പറയുകയാണ്.

ജോർദി ആൽബയും ക്ലബ്ബ് വിടാൻ തീരുമാനിച്ചത് ബാഴ്സക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്.കാരണം ക്ലബ്ബിനകത്ത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളായിരുന്നു ആൽബ.ഇനി മെസ്സിയെ തിരികെ എത്തിക്കുക എന്നത് സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമാവും.പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ട് എത്രയും വേഗത്തിൽ മെസ്സിയെ തിരികെ എത്തിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയാണ് ഇപ്പോൾ ബാഴ്സ വെച്ചുപുലർത്തുന്നത്.

Rate this post
Fc Barcelona