ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരമാണ് 19 കാരനായ വിംഗർ അലസാന്ദ്രോ ഗര്‍നാചോ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധിക്കുന്ന അര്‍ജന്റീന ടീമിൽ ലയണൽ മെസ്സിയുടെ സഹ താരമായ ഗാർനാച്ചോ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരട്ട ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തു.
വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത മല്‍സരത്തില്‍ ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം അര്‍ജന്റീന താരം അനുകരിക്കുകയും ചെയ്തു. 2017 ൽ റയലിനായി കളിക്കുമ്പോൾ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ഹാട്രിക്കിന് ശേഷം റൊണാൾഡോ നടത്തിയ ആഘോഷത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായിരുന്നു ഇത്. വെസ്റ്റ് ഹാമിനെതിരെ ഗോൾ നേടിയത് പരസ്യ ബോർഡിൽ ഇരുന്നുകൊണ്ടാണ് ഗാർനക്കോ ആഘോഷിച്ചത്.
അർജൻ്റീനയുടെ സഹതാരം ഏഞ്ചൽ ഡി മരിയ അടുത്തിടെ ഒരു അഭിമുഖത്തിൽ ഗാർനാച്ചോയെ പ്രശംസിച്ചു, എന്നാൽ റൊണാൾഡോയെ അനുകരിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. റൊണാൾഡോയെ പോലെ അലജാൻഡ്രോ ഗാർനാച്ചോ ആഘോഷിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് ഡി മരിയ വ്യക്തമാക്കിയിരുന്നു.യുവതാരം ലയണൽ മെസ്സിയെപ്പോലെ ആഘോഷിക്കണമെന്നാണ് ഡി മരിയ ആഗ്രഹിക്കുന്നത്.
🚨Garnacho: “The celebration had some inspiration.” pic.twitter.com/8cOPjLuK8D
— CristianoXtra (@CristianoXtra_) February 4, 2024
ഇന്നലത്തെ ഗോൾ ആഘോഷത്തോടെ ഏയ്ഞ്ചല്‍ ഡി മരിയയുടെ വാക്കുകള്‍ തള്ളിയിരിക്കുകയാണ് ഗാർനച്ചോ. “ഞാൻ അലെജാൻഡ്രോ ഗാർനാച്ചോ ആയിരുന്നെങ്കിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ആഘോഷിക്കില്ല.ലിയോ മെസ്സി ചെയ്യുന്നത് പോലെ ഞാനും ചെയ്യും” എന്നാണ് ഡി മരിയ പറഞ്ഞത്. ചെറുപ്പ കാലം മുതൽ റൊണാൾഡോയെ ആരാധിച്ചിരുന്ന ഗാർനാച്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോർച്ചുഗീസ് താരത്തിനൊപ്പം കളിച്ചിട്ടുണ്ട്. കൂടാതെ അര്‍ജന്റീന ദേശീയ ടീമിൽ മെസ്സിക്കൊപ്പവും ഗാർനച്ചോ പിച്ച് പങ്കിട്ടുണ്ട്.
Garnacho celebrates like Cristiano Ronaldo 🐐 pic.twitter.com/qbc8x7JBKc
— احمد 𓂆 (@AhmedMo_4) February 4, 2024