എഎഫ്സി ചാമ്പ്യൻസ് ലീഗിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ മുബൈ സിറ്റി എഫ്സി.റിയാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളിന്റെ വിജയമാണ് അൽ ഹിലാൽ നേടിയത്. സൗദി പ്രൊ ലീഗ് ക്ലബ്ബിനായി അലക്സാണ്ടർ മിട്രോവിച്ച് ഹാട്രിക് നേടി.
പരിക്ക് മൂലം സൂപ്പർ താരം നെയ്മറില്ലാതെയാണ് അൽ ഹിലാൽ മുംബൈയെ നേരിട്ടത്.മുൻ ഫുൾഹാം സ്ട്രൈക്കർ അഞ്ചാം മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് തന്റെ ടീമിനെ മുന്നിലെത്തിച്ചു, രണ്ടാം പകുതിയുടെ മധ്യത്തിൽ അവരുടെ ലീഡ് ഇരട്ടിയാക്കി.അത് മുംബൈയുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു.75-ാ ആം മിനുട്ടിൽ സെർഗെജ് മിലിങ്കോവിച്ച്-സാവിച് അൽ ഹിലാലിന്റെ മൂന്നാം ഗോൾ നേടി.
അഞ്ച് മിനിറ്റിന് ശേഷം മിട്രോവിച്ച് തന്റെ ട്രിബിൾ തികച്ചു.82-ാം മിനിറ്റിൽ മുഹമ്മദ് അൽ ബുറൈക്ക് അഞ്ചാം ഗോളും നേടി. ഇഞ്ചുറി ടൈമിൽ അബ്ദുല്ല അൽ മാൽക്കി ആറാം ഗോളും നേടി അൽ ഹിലാലിന്റെ വിജയം പൂർത്തിയാക്കി.നെയ്മർ കൂടി ഉണ്ടായിരുന്നെങ്കിൽ അൽ ഹിലാലിന്റെ അവസ്ഥ ഇതിലും പരിതാപകരമായേനെ. കഴിഞ്ഞ മത്സരത്തിൽ നസ്സാജിയോട് മുംബൈ പരാജയപ്പെട്ടിരുന്നു.
എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു തോൽവി നേരിട്ടത്.സൗദി പ്രോ ലീഗ് ടീം മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്റിലേക്ക് മുന്നേറി.ചാമ്പ്യൻസ് ലീഗിൽ ആകെ മൂന്ന് മത്സരങ്ങളാണ് മുംബൈ സിറ്റി ഇപ്പോൾ കളിച്ചിട്ടുള്ളത്.മൂന്നിലും അവർ പരാജയപ്പെട്ടുകൊണ്ട് ഏറ്റവും അവസാന സ്ഥാനത്താണ്.ഒരു പോയിന്റ് പോലും ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല.ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരായ കളി മുംബൈക്ക് തീർച്ചയായും കഠിനമായ പാഠമായിരുന്നു.