റൊണാൾഡോയെ കളിയാക്കിയവർ ഇപ്പൊ എവിടെ? സൗദി ലീഗിൽ വൻമാറ്റം, ഇതാണ് സാക്ഷാൽ റൊണാൾഡോ എഫക്ട്..

ലോകഫുട്ബോളിലെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് കൊണ്ട് ഏഷ്യയിലെ സൗദി അറേബ്യൻ ലീഗിലേക്ക് വന്നപ്പോൾ ആരും കരുതി കാണില്ല ക്രിസ്റ്റ്യാനോക്ക് പിന്നാലെ യൂറോപ്പിലെ വമ്പൻ താരങ്ങൾ സൗദി അറേബ്യയിലേക്ക് എത്തുമെന്നത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി വമ്പൻ താരങ്ങളാണ് ഇതുവരെ സൗദിയിലേക്ക് വന്നത്. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരമായ അലക്സ്‌ ടെലസ് റൊണാൾഡോയുടെ ടീമിന് വേണ്ടി സൈൻ ചെയ്ത് കഴിഞ്ഞു. കൂടാതെ ഫ്രഞ്ച് ക്ലബ്ബായ ലെൻസിന്റെ താരമായ സെകൊ ഫോഫാനയും അൽ നസ്ർ ടീമിന് വേണ്ടി സൈൻ ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 4 മില്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകി 7മില്യൺ യൂറോ സാലറി നൽകാമെന്ന് ഓഫർ നൽകിയാണ് അൽ നസ്ർ ബ്രസീലിയൻ താരമായ അലക്സ് ടെലസിനെ സൈൻ ചെയ്തത്. ഈ ഓഫറിൽ ക്ലബ്ബിനും താരത്തിനും ആഡ് ഓൺസ് കൂടി ഉൾപ്പെടും.

ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിന്റെ ഫലമായി അൽ നസ്ർ ടീമിലേക്കും സൗദി ലീഗിലേക്കും വന്നത് ഒരു മികച്ച താരനിര തന്നെയാണ്. മാഴ്‌സലോ ബ്രോസോവിച്, ടാലിസ്ക, ഡേവിഡ് ഒസ്പിന, അലക്സ്‌ ടെലസ്, ഫോഫാന തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പമാണ് വരും സീസണിൽ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് തട്ടുക.

അൽ നസ്റിന്റെ എതിരാളികളുടെ ഭാഗത്ത്‌ അൽ ഹിലാൽ മികച്ച സൈനിങ്ങുകൾ നടത്തുന്നുണ്ട്. കരീം ബെൻസെമയെയും എൻഗോളോ കാന്റെയെയും കൊണ്ടുവന്ന് നിലവിലെ ചാമ്പ്യൻമാർ അൽ ഇതിഹാദ് മികച്ച ടീമിനെ അണിനിരത്തുമ്പോൾ അൽ അഹ്ലിയും അൽ ഇതിഫാകും അടങ്ങുന്ന മറ്റു സൗദി ടീമുകളും യൂറോപ്പിൽ നിന്നും സൈനിങ്ങുകൾ അന്വേഷിക്കുന്നുണ്ട്.

Rate this post
Cristiano Ronaldo