റെക്കോർഡ് ട്രാൻസ്ഫറിൽ ല ലീഗയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ് ||Newcastle United

ല ലീഗയിൽ നിന്നും പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിച്ച് ആക്രമണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ ശക്തിയായി ഉയരാൻ തയ്യാറെടുക്കുന്ന ന്യൂ കാസിൽ യുണൈറ്റഡ്.ഞായറാഴ്ച ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുമായി 3-3 സമനില വഴങ്ങിയ മാഗ്‌പീസ് ഒരു പുതിയ സ്‌ട്രൈക്കറെ ഉപയോഗിച്ച് അവരുടെ ആക്രമണ ഓപ്ഷനുകൾ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

റയൽ സോസിഡാഡിന്റെ സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസക്കിനായി ന്യൂകാസിൽ 63 മില്യൺ പൗണ്ടിന്റെ ക്ലബ് റെക്കോർഡ് നീക്കത്തിന് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സൗദി അറേബ്യ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കൽ പൂർത്തിയായതിന് ശേഷം ന്യൂകാസിൽ തങ്ങളുടെ ഏറ്റവും വലിയ കൈമാറ്റം നടത്താൻ പോകുകയാണ്. സ്വീഡൻ സ്‌ട്രൈക്കർ ഈ സമ്മറിലെ ക്ലബിന്റെ നാലാമത്തെ സൈനിംഗായി മാറും. കരാർ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോയാൽ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രൂണോ ഗുയിമാരെസിനെ സ്വന്തമാക്കുന്നതിന് ന്യൂകാസിൽ നൽകിയ 41.5 മില്യൺ പൗണ്ടിനെ മറികടക്കും.

പുതിയ ഫണ്ടുകളുടെ കുത്തൊഴുക്കിന് ശേഷം ന്യൂകാസിൽ മിഡ്-സീസണിൽ പണം വാരിവിതറിയിരുന്നു. കീറൻ ട്രിപ്പിയർ, ഡാൻ ബേൺ, ക്രിസ് വുഡ് എന്നിവരെ സ്വന്തമാക്കിയിരുന്നു. വാറ്റ്ഫോഡിന്റെ ബ്രസീലിയൻ യുവ സ്‌ട്രൈക്കർ ജാവോ പെഡ്രോയും ക്ലബ്ബിലെത്തും. ട്രാൻസ്ഫർ വിന്ഡോ അവസാനിക്കുന്നതിനു മുന്നോടിയായി നിക്ക് പോപ്പും സ്വെൻ ബോട്ട്മാനും ന്യൂ കാസിലിൽ എത്താനുള്ള സാദ്ധ്യതകൾ കാണുന്നുണ്ട്.

22 കാരനായ ഇസാക്ക് 2019 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സോസിഡാഡിൽ ചേർന്നു, എല്ലാ മത്സരങ്ങളിലും 132 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടിയിട്ടുണ്ട്. സ്വീഡന് വേണ്ടി 37 മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടി.സ്വീഡിഷ് സൂപ്പർ സ്‌ട്രൈക്കർ ഇബ്രാഹിമോവിച്ചിന്റെ പിൻഗാമിയായി കണക്കാക്കുന്ന ഐസക്കിനെ ” ന്യൂ ഇബ്രാഹിമോവിച്” എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.22 കാരൻ തന്റെ ആകാരത്തിലും കളിയുടെ ശൈലിയിലും പലപ്പോഴും ഇബ്രയെ അനുസ്മരിപ്പിക്കുന്നുണ്ട്.

എറിത്രിയൻ മാതാപിതാക്കളിൽ സ്റ്റോക്ക്ഹോമിൽ ജനിച്ച ഐസക് ഫുട്ബോൾ ജീവിതം ആരംഭിക്കുമ്പോൾ വെറും ആറുവയസ്സായിരുന്നു. ബാല്യകാല ക്ലബ്ബായ എ.ഐ.കെയിലൂടെ വളർന്ന ഐസക് 2017 ൽ ബൊറൂസിയ ഡോർട്മുണ്ടിലെത്തി. 2017 ൽ 18 ആം വയസ്സിൽ സ്വീഡൻ ദേശീയ ടീമിന്റെ വിളി വന്ന ഐസക് ഐവറി കോസ്റ്റിനെതിരായ സൗഹൃദ മത്സരത്തിലാണ് ആദ്യമായി ജേഴ്സിയണിഞ്ഞത്. യൂറോപ്പിലെ ഏറ്റവും ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായിട്ടും ഡോർട്മുണ്ടിൽ താരത്തിന് ശോഭിക്കാനായില്ല.

അതോടെ അടുതെ സീസണിൽ ഡച്ച് ക്ലബ് വില്ലെം II ൽ ലോണിൽ പോയി. അവിടെ തിളങ്ങിയ ഐസക്ക് ആദ്യ സീസണിൽ തന്നെ 18 കളികളിൽ നിന്ന് 14 ഗോളുകൾ നേടി, കൂടാതെ ഏഴ് അസിസ്റ്റുകളും നേടി.ഡച്ച് ലീഗിലെ പ്രകടനങ്ങൾ റയൽ സോസിഡാഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി, അദ്ദേഹത്തെ 2019 ജൂണിൽ അഞ്ച് വർഷത്തെ ഇടപാടിൽ ലാ ലീഗയിലെത്തി. സ്പെയിനിലെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിലും കൂടി 16 ഗോളുകൾ നേടിയെങ്കിലും ലാ ലീഗയിൽ 9 ഗോളുകൾ മാത്രമാണ് നേടാനായത്.എന്നാൽ 2020 -2021 സീസണിലെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെടുകയും ചെയ്തു.റൊണാൾഡോ നസാരിയോയ്ക്ക് ശേഷം ഒരു സീസണിൽ തുടർച്ചയായ ഏഴ് കളികളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഐസക് മാറി. ക്ലബ്ബിലെന്ന പോലെ ദേശീയ ടീമിന് വേണ്ടിയുള്ള താരത്തിന്റെ പ്രകടനം കൂടുതൽ ശ്രദ്ദിക്കപ്പെടുകയും ചെയ്തു.

Rate this post
Alexander IsakNewcastle United