മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്ത ഗാൾട്ടിയർക്കെതിരെ പ്രതികരിച്ച് അർജന്റൈൻ താരം മാക്ക് ആല്ലിസ്റ്റർ| Lionel Messi

കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി കൊണ്ട് ഈ സീസണിൽ ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നല്ല രൂപത്തിലുള്ള പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ഈ സീസണിലെ ലീഗ് വണ്ണിൽ പിഎസ്ജി ആകെ കളിച്ചത് 6 മത്സരങ്ങളാണ്. ഇതിൽ നിന്ന് 3 ഗോളുകളും 6 അസിസ്റ്റുകളും ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ഒമ്പത് ഗോൾ കോൺട്രിബ്യൂഷൻസുമായി ഈ 35 ആം വയസ്സിലും മെസ്സി യൂറോപ്പിൽ തിളങ്ങി നിൽക്കുകയാണ്.

എന്നാൽ പിഎസ്ജി പരിശീലകനായ ഗാൾട്ടിയർക്ക് കീഴിൽ വ്യത്യസ്തമായ ചില അനുഭവങ്ങൾ മെസ്സിക്ക് നേരിടേണ്ടി വരുന്നുണ്ട്. അതായത് കഴിഞ്ഞ മൊണാക്കൊക്കെതിരെയുള്ള മത്സരത്തിൽ ലയണൽ മെസ്സിയെ ഗാൾട്ടിയർ പിൻവലിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ നടന്ന മത്സരത്തിനിടയിലും മെസ്സിയെ പരിശീലകൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തിരുന്നു. മത്സരത്തിന്റെ 84ആം മിനുട്ടിൽ സോളറെയാണ് മെസ്സിക്ക് പകരമായി ക്ലബ്ബ് കളത്തിൽ ഇറക്കിയത്.

8 വർഷത്തിനുശേഷം ഇതാദ്യമായിട്ടായിരുന്നു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മെസ്സി സബ് ചെയ്യപ്പെടുന്നത്. 2014 ഒക്ടോബർ 21നായിരുന്ന അവസാനമായി മെസ്സി ചാമ്പ്യൻസ് ലീഗിൽ സബ് ചെയ്യപ്പെട്ടിരുന്നത്. അതിനുശേഷം ചാമ്പ്യൻസ് ലീഗ് നടന്ന എല്ലാ മത്സരങ്ങളിലെയും മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ ഗാൾട്ടിയർ മെസ്സിയെ പിൻവലിക്കുകയായിരുന്നു.

ഇതിനെതിരെ ഇപ്പോൾ അർജന്റീന സൂപ്പർതാരമായ അലെക്സിസ് മാക്ക് ആല്ലിസ്റ്റർ രംഗത്ത് വന്നിട്ടുണ്ട്.ഗാൾട്ടിയർ മെസ്സിയെ പിൻവലിക്കുന്നത് നിർത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് ബ്രയിറ്റണിന്റെ ഈ അർജന്റീന സൂപ്പർതാരം പറഞ്ഞത്.ESPN എന്ന മീഡിയയോട് ആണ് ഇദ്ദേഹം സംസാരിച്ചത്.

‘ പിഎസ്ജിയുടെ പരിശീലകൻ മെസ്സിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും മെസ്സിയെ കളത്തിൽ തന്നെ തുടരാൻ അനുവദിക്കുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്തെന്നാൽ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടത് ലയണൽ മെസ്സിയുടെ പ്രകടനം മുഴുവൻ സമയവും കാണുക എന്നുള്ളതാണ് ‘ ആല്ലിസ്റ്റർ പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രയിറ്റണ് വേണ്ടി മനം മയക്കുന്ന പ്രകടനമാണ് ഈ അർജന്റീന സൂപ്പർതാരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 4 ഗോളുകൾ ഇപ്പോൾ തന്നെ ഈ അർജന്റീന താരം നേടി കഴിഞ്ഞിട്ടുണ്ട്.

Rate this post
Alexis Mac AllisterArgentinaLionel Messi