ഇന്ന് CARBAO കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ചെൽസിയും ലിവർപൂളും നേർക്കുനേർ പോരടിക്കുകയാണ്. അർജന്റീന താരങ്ങളായ എൻസോ ഫെർനാണ്ടസും മാക് അലിസ്റ്ററും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രത്യേകത.ഖത്തർ ലോകകപ്പിൽ ഈ മധ്യതിര താരങ്ങളുടെ പിൻബലത്തിലായിരുന്നു അർജന്റീന കിരീടം നേടിയത്. എന്നാൽ ഇന്ന് ഇരുവരും പരസ്പരം ഇരുവരും കിരീടത്തിന് വേണ്ടി പോരടിക്കുകയാണ്.
കഴിഞ്ഞ സമ്മറിലാണ് മാക് അലിസ്റ്റർ ബ്രൈറ്റനിൽ നിന്നും ലിവർപൂളിലേക്ക് ചേർന്നത്. പ്രീമിയർ ലീഗിൽ തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് തകർപ്പൻ തിരിച്ചുവരവാണ് ലിവർപൂൾ നടത്തിയത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. മിക്ക മത്സരങ്ങളിലും ലിവർപൂളിനൊപ്പം സ്റ്റാർട്ട് ചെയ്ത മാക് അലിസ്റ്റർ മികച്ച ഫോമിലുമാണ്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ലുട്ടോക്കെതിരെ നാലു ഗോളുകളുടെ വിജയം നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ നൽകി ലിവർപൂളിന്റെ വിജയ് ശില്പിയും കളിയിലെ താരവുമായിരുന്നു അലിസ്റ്റർ. ലിവർപൂളിലെ തന്റെ ആദ്യ കിരീടം നേടാൻ ഒരുങ്ങുകയാണ് അലിസ്റ്റർ.
Alexis Mac Allister or Enzo Fernández will win the EFL Cup today!🏆
— Roy Nemer (@RoyNemer) February 25, 2024
Alexis, 25 years old:
🇦🇷 World Cup
🇦🇷 Finalissima
🇦🇷 Pre-Olympic
🔴 Primera B
🔵 Primera
Enzo, 23 years old:
🇦🇷 World Cup
🟢 Copa Sudamericana
🟢 Recopa
🔴 Primera
🔴 Trofeo de Campeones
🔴 Primeira pic.twitter.com/awZIv3QjQf
എന്നാൽ മറുപുറം എൻസോ ഫെർനാണ്ടസിന് ഇത് ജീവൻ മരണ പോരാട്ടമാണ്. പ്രീമിയർ ലീഗിൽ ചെൽസിയുടെ നില പരിതാപകരമാണ്,നിലവിൽ പത്താം സ്ഥാനത്താണ് ചെൽസി. പൊചെട്ടിനോയുടെ കീഴിൽ ഇന്ന് കിരീടം നേടിയാൽ ചെൽസിക്ക് വലിയൊരു ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല. ചെൽസിയുടെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് എൻസോ.
🚨Chelsea handed little known advantage for Carabao Cup final vs Liverpool, it could give them the edge pic.twitter.com/3bhM10JqX0
— SPORTbible (@sportbible) February 24, 2024
അതുകൊണ്ടുതന്നെ താരത്തിന് പെർഫോം ചെയ്യുന്ന കാര്യത്തിൽ സമ്മർദ്ദവും ഉണ്ട്.എന്തായാലും ഇന്ന് രാത്രി 8:30ന് വെമ്പ്ളിയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീന താരങ്ങളുടെ പോരാട്ടം കൂടിയാണ്.