ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു,VAR നടപ്പാക്കാൻ ഒരുങ്ങുന്നു | Indian Football |VAR

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ഫുട്ബോളിലേക്ക് വാർ ( VAR ) എത്തുകയാണ്.വീഡിയോ അസിസ്റ്റന്റ് റഫറി (VAR) 2025-26 സീസൺ മുതൽ ആഭ്യന്തര ക്ലബ് മത്സരങ്ങളിൽ യാഥാർത്ഥ്യമാകാൻ പോവുകയാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ആക്ടിംഗ് സെക്രട്ടറി ജനറൽ എം സത്യനാരായണൻ അറിയിച്ചു.

2016-17 ലെ ഫിഫ ഇവന്റുകളിലാണ് ആദ്യമായി VAR ഉപയോഗിച്ചത്. ഓസ്‌ട്രേലിയയിലും യുണൈറ്റഡ് സ്റ്റേറ്റ്‌സിലും ആദ്യമായി അവതരിപ്പിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അവരുടെ ആഭ്യന്തര ക്ലബ് മത്സരങ്ങളിൽ VAR ഉപയോഗിച്ചു.”വിഎആർ അവതരിപ്പിക്കുന്ന കാര്യത്തിൽ ഉടൻ വലിയ തീരുമാനമുണ്ടാകും. ഞങ്ങൾ അതിനെക്കുറിച്ച് പഠനം നടത്തുകയാണ്” എഐഎഫ്എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ എം സത്യനാരായണൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഫിഫ സാങ്കേതിക വിദ്യ അംഗീകരിക്കണമെന്ന കാരണത്താൽ അടുത്ത സീസണിൽ ഇത് അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്.കേവലം ഉപകരണങ്ങൾ നേടുന്നതിനേക്കാൾ, ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് വളരെയധികം സമയമെടുക്കും.2025-2026 സീസനിലായിരിക്കും ഇത് നടപ്പിലാക്കുക. ഞങ്ങൾ ഇപ്പോൾ പ്രക്രിയ ആരംഭിച്ചാലും അത് പൂർത്തിയാക്കാൻ കുറഞ്ഞത് 18 മുതൽ 20 മാസം വരെ എടുക്കും,”സത്യനാരായണ കൂട്ടിച്ചേർത്തു.ഷാജി പ്രഭാകരനെ പുറത്താക്കിയ ശേഷം ആക്ടിംഗ് സെക്രട്ടറി ജനറലായി പ്രവത്തിക്കുന്നയാളാണ് സത്യനാരായണ.

VAR സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് AIFF-ന് കാര്യമായ ചിലവുകൾ ഉണ്ടാക്കും, എന്നാൽ ഇന്ത്യൻ ക്ലബ്ബുകൾക്ക് ഇത് വലിയ നേട്ടം ഉണ്ടാക്കും.VAR സാങ്കേതികവിദ്യ നേരത്തെ രണ്ട് തവണ ഇന്ത്യൻ മണ്ണിൽ ഉപയോഗിച്ചിരുന്നു.2022 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന AFC വനിതാ ഏഷ്യൻ കപ്പിലും കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന FIFA അണ്ടർ 17 വനിതാ ലോകകപ്പിലും.

4/5 - (1 vote)