മോണൊക്കെക്കെതിരെ എംബാപ്പെയെ മറികടന്ന് നെയ്മർ പെനാൽറ്റി എടുത്തത് എന്ത്കൊണ്ട് ?, ക്രിസ്റ്റോഫ് ഗാൽറ്റിയർ വിശദീകരിക്കുന്നു |PSG

ഫ്രഞ്ച് ലീഗ് 1 ൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയെ മൊണാക്കോ ഹോം ഗ്രൗണ്ടിൽ സമനിലയിൽ തളച്ചു. പാർക് ഡെസ് പ്രിൻസസിൽ പിഎസ്ജിയും മൊണാക്കോയും 1-1ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ എല്ലാ മേഖലകളിലും പിഎസ്ജി ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു.

കളിയുടെ 20-ാം മിനിറ്റിൽ കെവിൻ വോളണ്ടാണ് മൊണാക്കോയുടെ ഗോൾ നേടിയത്. ഗൊലോവിന്റെ അസിസ്റ്റിലാണ് വോളണ്ട് ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മൊണാക്കോ 1-0ന് മുന്നിലായിരുന്നു. ഒടുവില് രണ്ടാം പകുതിയുടെ 70-ാം മിനിറ്റില് പിഎസ്ജിക്ക് ലഭിച്ച പെനാല്റ്റി നെയ്മര് ഗോളാക്കി പിഎസ്ജിക്ക് സമനില നേടിക്കൊടുത്തു. ഇന്നലത്തെ മത്സരത്തോടെ പിഎസ്ജിയിൽ നിലനിന്നിരുന്ന പെനാൽറ്റി വിവാദത്തിന് അവസാനമാവുകയും ചെയ്തു. പാരീസ് സെന്റ് ജെർമെയ്ൻ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ നെയ്‌മറിനും എംബാപ്പെയ്‌ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ആഗസ്ത് 13ന് മോണ്ട്പെല്ലിയറിനെതിരെ 5-2ന് വിജയിച്ച മത്സരത്തിലായിരുന്നു നെയ്മറും കൈലിയൻ എംബാപ്പെയും തമ്മിലുള്ള പെനാൽറ്റി വിവാദത്തിനു തുടക്കം കുറിച്ചത്. 70 ആം മിനുട്ടിൽ ബോക്സിനകത്ത് വെച്ച് മോണൊക്കെ താരം ഗില്ലെർമോ മാരിപാൻ നെയ്മറെ ഫൗൾ ചെയ്തതിനാണ് പെനാൽട്ടി ലഭിച്ചത്.പെനാൽറ്റി ഉത്തരവാദിത്തങ്ങളിൽ കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാത്തതിൽ ഗാൽറ്റിയർ സന്തുഷ്ടനായി,“ഈ ഗെയിമിൽ കൈലിയൻ എംബാപ്പെയാണ് ഒന്നാം പെനാൽറ്റി ടേക്കർ എന്നാൽ പെനാൽറ്റി എടുത്തത് രണ്ടമത്തെ ടേക്കർ ആയിരുന്ന നെയ്മർ ആയിരുന്നു. അവർ തമ്മിൽ ചർച്ച ചെയ്തതിനു ശേഷമാണ് തീരുമാനം എടുത്തത് ” പരിശീലകൻ പറഞ്ഞു.

ഗോൾ നേടിയ നെയ്മറെ എംബപ്പേ അഭിനന്ദിച്ചതിൽ സന്ദോഷമുണ്ടെന്നും ഗാൽറ്റിയർ പറഞ്ഞു.“അവർ മികച്ച കളിക്കാരാണ്, നിങ്ങൾക്ക് അവരിൽ അത് അനുഭവിക്കാൻ കഴിയും. നെയ്മർ ഒരു ഗോൾ നേടിയപ്പോൾ കൈലിയൻ അഭിനന്ദിക്കാൻ വന്നതാണ് പ്രധാന കാര്യം” അദ്ദേഹം പറഞ്ഞു.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. അതേസമയം, 4 കളികളിൽ നിന്ന് 5 പോയിന്റുമായി മൊണാക്കോ ലീഗ് വൺ പട്ടികയിൽ 12-ാം സ്ഥാനത്താണ്.ആഗസ്ത് 31 ബുധനാഴ്ച ലീഗ് 1 ചാമ്പ്യൻമാർ അടുത്തതായി ടുലൂസിനെ നേരിടും.

Rate this post