ഹാലണ്ട് സ്ട്രോങ്ങായിട്ടുള്ള താരമൊക്കെയാണ്,പക്ഷെ അദ്ദേഹത്തേക്കാൾ മികച്ച താരം ജൂലിയൻ ആൽവരസാണ് :അന്റോണിയോ കസ്സാനോ

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു രണ്ട് സൂപ്പർ മുന്നേറ്റ നിര താരങ്ങളെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിച്ചത്.ബൊറൂസിയയിൽ നിന്ന് ഹാലണ്ടിനെയും റിവർ പ്ലേറ്റിൽ നിന്ന് ജൂലിയൻ ആൽവരസിനെയുമാണ് പെപ് സ്വന്തമാക്കിയിട്ടുള്ളത്.ഈ രണ്ടു താരങ്ങളും സിറ്റിക്ക് വേണ്ടി ഗോൾ വേട്ട ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിൽ ഹാലണ്ടാണ് ഫുട്ബോൾ ലോകത്തിന് അത്ഭുതമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റിയിൽ 12 ഗോളുകൾ നേടിക്കൊണ്ട് ഹാലണ്ട് എല്ലാവരെയും വിസ്മയിപ്പിച്ചു കഴിഞ്ഞു. അതേസമയം കുറഞ്ഞ അവസരങ്ങൾ മാത്രം അർജന്റൈൻ യുവസ്ട്രൈക്കർ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.ഈ രണ്ട് താരങ്ങൾ മുഖാന്തരം ദീർഘ കാലത്തേക്ക് തങ്ങളുടെ മുന്നേറ്റ നിര സുരക്ഷിതമാണെന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസം കൊള്ളാം.

ഇതിനിടെ മുൻ റയൽ മാഡ്രിഡ് താരവും ഇറ്റാലിയൻ ഇന്റർനാഷണലുമായിരുന്ന അന്റോണിയോ കസ്സാനോ ഒരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. അതായത് എർലിംഗ് ഹാലണ്ട് സ്ട്രോങ്ങായിട്ടുള്ള താരമൊക്കെയാണെന്നും എന്നാൽ ഹാലന്റിനേക്കാൾ മികച്ച താരം ആൽവരസാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ബോബോ ടിവിയോടാണ് ഇദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളത്.

‘ ഹാലൻഡ് വളരെയധികം സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പ്ലെയറാണ്.റൊമേലു ലുക്കാക്കുവിനെ പോലെയുള്ള ഒരു താരമാണ് അദ്ദേഹം. പക്ഷേ എന്റെ അഭിപ്രായത്തിൽ ജൂലിയൻ ആൽവരസാണ് അദ്ദേഹത്തേക്കാൾ മികച്ച താരം.എന്തെന്നാൽ ഹാലന്റിനേക്കാൾ കൂടുതൽ ക്വാളിറ്റി അദ്ദേഹത്തിനുണ്ട് ‘ കസ്സാനോ പറഞ്ഞു.

എന്തൊക്കെയായാലും ഹാലെന്റിന്റെ ഗോൾ നേടാനുള്ള മികവിൽ ആർക്കും തന്നെ സംശയങ്ങളോ തർക്കങ്ങളോ കാണില്ല. പ്രീമിയർ ലീഗിൽ ഹാലൻഡിന് ഗോളടിക്കാൻ കഴിയില്ല എന്ന പ്രവചനങ്ങൾ തുടക്കത്തിൽ ഒരുപാടുണ്ടായിരുന്നു. എന്നാൽ 10 ഗോളുകൾ ഇപ്പോൾ തന്നെ അടിച്ചുകൂട്ടി കഴിഞ്ഞ ഹാലന്റാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോർമാരുടെ പട്ടികയിൽ ഒന്നാമനായി കൊണ്ട് നിലകൊള്ളുന്നത്.

Rate this post
Erling HaalandJulian Alvarez