മെസ്സിയോടൊപ്പം ഫോട്ടോയെടുക്കാൻ കാത്തു നിന്ന കുട്ടിയിൽ നിന്നും തന്റെ ആരാധന പാത്രത്തിനൊപ്പം വേൾഡ് കപ്പ് ഫൈനൽ വരെയുള്ള അൽവാരസിന്റെ യാത്ര |Qatar 2022

ലയണൽ മെസ്സിക്കൊപ്പം ഒരു ചിത്രത്തിനായി ഒരു ഓവർ സൈസ്ഡ് അർജന്റീന ജേഴ്‌സിയിൽ ചിരിച്ചുകൊണ്ട് കണ്ണുതുറന്നു നിൽക്കുന്ന ജൂലിയൻ അൽവാരെസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞിന്റെ മുഖമുള്ള അൽവാരെസിന്റെ അതേ സമയത്തു നിന്നുള്ള മറ്റൊരു വിഡിയോയോയിൽ “താങ്കളുടെ സ്വപ്നം എന്താണ്?” എന്ന അവതാരകന്റെ ചോദ്യത്തിന് “ഒരു ലോകകപ്പ് കളിക്കണം ” എന്നാണ് മറുപടി പറഞ്ഞത്.”ആരാണ് നിങ്ങളുടെ ഇഷ്ട താരം ?” എന്ന ചോദ്യത്തിന് മെസ്സി എന്ന് അൽവാരസ് മറുപടി പറയുകയും ചെയ്തു.അന്ന് അൽവാരസിന് 12 വയസ്സായിരുന്നു. ഒരു ദശാബ്ദത്തിനു ശേഷം ഇന്ന് തന്റെ ആരാധന പാത്രത്തിനോടൊപ്പം തന്റെ സ്വപ്നം സാക്ഷാത്കരിചിരിക്കുകയാണ്.

ക്രൊയേഷ്യയുടെ പ്രതിരോധം തകർത്ത് അർജന്റീന 3-0ന് ത്തിനു വിജയിച്ച് ഫൈനലിലേക്ക് മുന്നേറിയപ്പോൾ അൽവാരസ് രണ്ട് തവണ സ്‌കോർ ചെയ്യുകയും മെസ്സിയുടെ പെനാൽറ്റി ഗോളിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് അര്‍ജന്‍റീന ക്രൊയേഷ്യയെ തകർത്തെറിഞ്ഞത്. ഗോളടിച്ചും ഗോളടിപ്പിച്ചും നായകൻ ലയണൽ മെസി കളംനിറഞ്ഞപ്പോൾ 2018ലെ മൂന്നുഗോൾ തോൽവിക്ക് നീലപ്പട കനത്ത മറുപടി നൽകുകയായിരുന്നു. 33ാം മിനുട്ടിൽ പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. അൽവാരസിനെ ഗോളി ലിവാകോവിച്ച് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്.

പെനാൽറ്റി ഗോളിലൂടെ നായകൻ ലയണൽ മെസിയാണ് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്. 39ാം മിനുട്ടിൽ ജൂലിയൻ അൽവാരസ് രണ്ടാം ഗോൾ നേടി. തകർപ്പൻ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോൾ.69ാം മിനുട്ടിൽ അൽവാരസ് തന്നെ മെസ്സിയുടെ മനോഹര അസ്സിസ്റ്റിൽ നിന്നും മൂന്നമത്തെ ഗോളും നേടി.ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുൻനിരയിൽ എത്തിയിരിക്കുകയാണ് ജൂലിയൻ അൽവാരസ്. ക്രൊയേഷ്യക്കെതിരായ ഇരട്ട ഗോളോടെ ആകെ ഗോൾ നേട്ടം നാലായി. ലയണൽ മെസിക്കും എംബാപ്പെക്കും പിന്നിൽ മൂന്നാമതാണ് ഇപ്പോൾ അൽവാരസ്.

2022 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ അൽവാരസ് ചേരുമ്പോൾ തന്റെ രാജ്യത്തിനായി അഞ്ച് സീനിയർ ക്യാപ്‌സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇംഗ്ലണ്ടിലെ റൺവേ ടോപ് സ്‌കോററായ എർലിംഗ് ഹാലാൻഡിന്റെ കീഴിൽ രണ്ടാം നിര താരമായാണ് അൽവാരസ് കളിച്ചിരുന്നത്.എക്കാലത്തെയും മികച്ച സ്‌കോറർ സെർജിയോ അഗ്യൂറോയുടെ വിടവാങ്ങലിനെ തുടർന്ന് സിറ്റി ആരാധകർക്ക് ഉണ്ടായിരുന്ന ചില ആശങ്കകൾ അയഞ്ഞതിന്റെ മറ്റൊരു കാരണം 22 കാരനായ അൽവാരസ് ആണെന്നതിൽ സംശയമില്ല. ലോകകപ്പിൽ തന്റെ രാജ്യത്തിന്റെ കുതിപ്പിൽ അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സംഭാവനകൾ അവരെ കൂടുതൽ ആവേശഭരിതരാക്കും.

കോർഡോബയിൽ ജനിച്ച അൽവാരസ് 2016 ൽ റിവർ പ്ലേറ്റിൽ ചേരുന്നതിന് മുമ്പ് അത്‌ലറ്റിക്കോ കാൽചീനിൽ തന്റെ യൂത്ത് കരിയർ ആരംഭിച്ചു.ബൊക്ക ജൂനിയേഴ്‌സിനും റയൽ മാഡ്രിഡുമായും ട്രയലുകൾ ഉണ്ടായിരുന്നു.യൂറോപ്യൻ ക്ലബ്ബുകൾക്ക് വിദേശ കളിക്കാരെ സ്വന്തമാക്കാൻ കഴിയുന്ന പ്രായത്തിലുള്ള നിയമങ്ങൾ കാരണം സ്പാനിഷ് ഭീമന്മാർക്ക് അൽവാരസിനെ സൈൻ ചെയ്യാൻ കഴിഞ്ഞില്ല.2018 ഒക്ടോബറിൽ അദ്ദേഹം തന്റെ റിവർ അരങ്ങേറ്റം നടത്തി, ക്ലബ്ബിനായി 96 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളും 25 അസിസ്റ്റുകളും നേടി.2021 ജൂണിൽ ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സീനിയർ അരങ്ങേറ്റം നേടുകയും ചെയ്തു, അടുത്ത മാർച്ചിൽ ഇക്വഡോറിനെതിരെ തന്റെ ആദ്യ ഗോൾ നേടി.

Rate this post