കഴിഞ്ഞ സീസണിൽ ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കി.ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ ഈ മൂന്നു താരങ്ങളും നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ഈ സീസണിൽ അൽവാരോയും ഡയസും യഥാക്രമം ഗോവയിലേക്കും മുംബൈയിലേക്കും പോയെങ്കിലും അഡ്രിയാൻ ലൂണ കേരള ക്ലബ്ബിൽ ഉറച്ചു നിന്നു.
ഇവർക്ക് പകരം ഗ്രീക്ക് ഓസ്‌ട്രേലിൻ ജോഡികളായ ഡിമിട്രിയോസ് ഡയമന്റകോസും ജിയാനോയും ഇടംനേടി. നാളത്തെ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അറ്റാക്കർ അഡ്രിയാൻ ലൂണയ്‌ക്കൊപ്പം വുകൊമാനോവിച്ചുണ്ടായിരുന്നു. ഡയസിന്റെയും വാസ്‌ക്വസിന്റെയും പുറത്തുകടക്കൽ തന്നെ എങ്ങനെ ബാധിച്ചുവെന്ന് ലൂണ പറഞ്ഞു.”കഴിഞ്ഞ സീസണിൽ, ജോർജിനും അൽവാരോയ്‌ക്കുമൊപ്പം, ഞങ്ങൾ നന്നായി കളിച്ചു, പക്ഷേ ഇത് ചരിത്രമാണ്. ഞങ്ങൾക്ക് നല്ല കളിക്കാരുണ്ട്, അവർക്ക് നല്ല പകരക്കാരുണ്ട്, ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു” ലൂണ പറഞ്ഞു .
ഫുട്ബോളിൽ, പരസ്പരം അറിയാനും അവർ എങ്ങനെ കളിക്കുന്നുവെന്നറിയാനും കുറഞ്ഞത് 3-4 ഗെയിമുകൾ ആവശ്യമാണ്, അവർ എങ്ങനെ നീങ്ങുന്നു, ഗെയിമിനെ എങ്ങനെ സമീപിക്കാൻഇഷ്ടപ്പെടുന്നു എന്നെല്ലാം അറിയാൻ കുറച്ച് മത്സരങ്ങൾ ആവശ്യമാണ്.ഞങ്ങൾ ഈ പാതയിലാണ് സഞ്ചരിക്കുന്നത് അതിനാൽ എല്ലാവരും ക്ഷമയോടെയിരിക്കണം, സ്വയം വിശ്വസിക്കുക. ഞാൻ എന്റെ ടീമംഗങ്ങളെ 100% വിശ്വസിക്കുന്നു” ലൂണ പറഞ്ഞു.
🔴 𝐍𝐎𝐍 𝐋𝐅𝐂 🔴
— Saquib – ثاقب ✪ (@SaquibLFC) October 27, 2022
Spectacular Goal by #AdrianLuna 🔥 🤤 🔥#KBFC #YNWA pic.twitter.com/jTYzpIQPg1
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വരാനിരിക്കുന്ന എതിരാളികളായ മുംബൈ സിറ്റി ഇതുവരെ കളിച്ച മൂന്ന് ഐഎസ്‌എൽ മത്സരങ്ങളിൽ ഒന്ന് വിജയിക്കുകയും രണ്ട് സമനില വഴങ്ങുകയും ചെയ്തിട്ടുണ്ട്. സീസണിലെ ആദ്യ തോൽവി മുംബൈക്ക് നല്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയുമോ എന്ന് കണ്ടറിയണം.