ഏറെ ആവേശകരമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ 2023ലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞു. 2024ലെ ഐഎസ്എല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ മാസം ഒഡീഷയിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിന് നു ശേഷം ആയിരിക്കും ഇനി ഐഎസ്എൽ മത്സരങ്ങൾ അരങ്ങേറുക.
ഇതിനുമുൻപായി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി താരങ്ങളുടെ കൈമാറ്റങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കും. കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി പ്രവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന പ്രധാനപ്പെട്ട ട്രാൻസ്ഫർ റൂമറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവാരോ വാസ്കസ് തിരികെ വരുമെന്നത്.
എന്നാൽ ഗോവയിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് നൽകുന്ന അപ്ഡേറ്റിൽ അൽവാരോ വാസ്കസ് തിരികെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല. കൂടാതെ സീസണിൽ പരിക്ക് ബാധിച്ച സൂപ്പർ താരമായ അഡ്രിയൻ ലൂണക്ക് പകരമായി ഒരു സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരില്ല എന്നാണ് മാർക്കസ് അപ്ഡേറ്റ് നൽകിയത്. ഇതോടെ സ്പാനിഷ് താരമായ അൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ എത്താനുള്ള എല്ലാ സാധ്യതകളും മാർക്കസ് തള്ളിക്കളഞ്ഞു.
Alvaro Vazquez to Kerala Blasters is untrue. KBFC have not yet signed a replacement for Adrian Luna. Talks in progress at the moment.#IndianFootball #ISL #Transfers #KBFC
— Marcus Mergulhao (@MarcusMergulhao) January 1, 2024
എന്നാൽ അഡ്രിയൻ ലൂണക്ക് പകരമായി പുതിയൊരു താരത്തിനെ കൊണ്ടു വരുന്നത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകളിൽ ആണെന്ന് മാർക്കസ് അപ്ഡേറ്റ് നൽകി. ലൂണക്ക് പകരം സ്ട്രൈകർ വരില്ല എന്ന് മാർക്കസ് അപ്ഡേറ്റ് നൽകിയതിനാൽ ലൂണക്ക് പകരം വരാൻ പോകുന്നത് ഒരു മധ്യനിര താരമാകാനാണ് സാധ്യത.