റയൽ മാഡ്രിഡ് നിലവിലെ സ്‌ക്വാഡിൽ നിന്നും നിരവധി കളിക്കാരെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ട്. മാർക്കോ അസെൻസിയോ, മരിയാനോ, ഡാനി സെബല്ലോസ്, ബോർജ മയോറൽ എന്നിവരെല്ലാം ക്ലബ്ബിന് ഒരു പ്രയോജനവുമില്ലാത്ത കളിക്കാരായാണ് കണക്കാക്കുന്നത്. ഈ പട്ടികയിലെ നാലാമൻ ബോർജ മേയറൽ റയൽ മാഡ്രിഡിൽ നിന്ന് പുറത്തേക്കുള്ള യാത്രയിലാണ്.
മരിയോ കോർട്ടെഗാനയുടെയും അരഞ്ച റോഡ്രിഗസിന്റെയും അഭിപ്രായത്തിൽ ബോർജ മേയറലിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഗെറ്റാഫെയുമായി റയൽ മാഡ്രിഡ് തത്ത്വത്തിൽ ഒരു കരാറിലേർപ്പെട്ടു. കരാർ പൂർത്തിയാകുന്നതോടെ ക്ലബ്ബിന് 10 മില്യൺ യൂറോ ലഭിക്കും.ബാഴ്‌സലോണയ്‌ക്കെതിരെ നടന്ന എൽ ക്ലാസിക്കോയിൽ ഹസാർഡിനെ റയൽ മാഡ്രിഡ് ഫാൾസ് 9 പൊസിഷനിൽ പരീക്ഷിച്ചെങ്കിലും പരീക്ഷണം വളരെ തെറ്റായി പോയിരുന്നു. പക്ഷെ ഇത് മെച്ചപ്പെടാൻ സാധ്യതയുള്ള പരീക്ഷണമായിരുന്നു.
റയൽ മാഡ്രിഡ് നേരിടുന്ന വലിയ പ്രശ്‍നം ബെൻസീമക്ക് ഒരു ബാക്ക് അപ്പ് ഇല്ലാത്തതാണ്. കഴിഞ്ഞ സീസണിൽ മരിയാനോയാണ് ഈ പൊസിഷനിൽ എത്തിയിരുന്നത്.റയൽ മാനേജ്മെന്റ് ഇപ്പൊ ഒരു സ്ട്രൈക്കറേ നോക്കുന്നു എന്ന് ന്യൂസ് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ബാഴ്സലോണ ചെയ്തത് പോലെ ലെവെൻഡോസ്‌കിയെ സ്വന്തമാക്കിയത് പോലെ ഒരു പരിചയ സമ്പന്നനായ സ്‌ട്രൈക്കർ ടീമിലെത്തിക്കാനും റയൽ ശ്രമം നടത്തിയേക്കും. അല്ലെങ്കിൽ ദീർഘ കാൽ പദ്ധതിയുമായി ഒരു യുവ താരത്തെ സ്വന്തമാക്കിയേക്കാം.മാത്രം അല്ല ബെൻസമ യുവ സ്ത്രികകരെ സൈൻ ചെയ്യണം എന്ന് ക്ലബ്ബിനോട് ആവശ്യപ്പെട്ടതായി മരിയോ കോർട്ടെഗാന റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
22 വയസ്സ് മാത്രമുള്ള ഫ്രഞ്ച് സെന്റർ ഫോർവേഡ് അമിൻ ഗോയറി മികച്ചൊരു ഓപ്‌ഷനായിരിക്കും. നിലവിൽ OGC NICE താരമാണ് അമിൻ ഗോയറി .ആവശ്യമായി വരുമ്പോൾ ബെൻസെമയ്ക്ക് അനുയോജ്യമായ ബാക്ക്-അപ്പ് സ്‌ട്രൈക്കറായിരിക്കും ഗോയറി. ഫ്രഞ്ച് താരത്തിന്റെ ശൈലി റയൽ മാഡ്രിഡിന്റെ മുന്നേറ്റത്തിനും ബെൻസിമയുടേതുമായും സാമ്യമുള്ളതാണ്.2020-ൽ ലിയോണിൽ നിന്ന് നൈസിൽ ചേർന്നതിനുശേഷം, യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫോർവേഡുകളിൽ ഒരാളായി ഗോയറി മാറി. കഴിഞ സീസണിൽ 43 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടുകയും പത്ത് അസിസ്റ്റുകൾ നൽകുകയും ചെയ്തു.ഫ്രഞ്ച് U21 ടീമിനായി 18 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും നേടിയിട്ടുണ്ട്.