‘1.4 ബില്യൺ ഇന്ത്യക്കാർക്ക് വേണ്ടി ഞങ്ങൾ പോരാടും’ : ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ലാലിയൻസുവാല ചാങ്‌തെ | AFC Asian Cup

ഏഷ്യന്‍ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസമാണ് സുനിൽ ഛേത്രിയും സംഘവും ഇന്നിറങ്ങുന്നത്.കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ തായ്ലാൻഡിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തകർത്ത ഇന്ത്യ പക്ഷേ യുഎഇയോടും ബഹ്റൈനോടും പരാജയപ്പെട്ടു. ഇത്തവണ ഓസ്ട്രേലിയയ്ക്കൊപ്പം സിറിയയും കസാക്കിസ്ഥാനുമാണ് ഇന്ത്യയുടെ ​ഗ്രൂപ്പിലുള്ളത്.ഇന്ത്യൻ ഫോർവേഡ് ലാലിയൻസുവാല ചാങ്‌തെ ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം നടത്താമെന്ന ആത്മ വിശ്വാസത്തിലാണ്.കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്‌സിയെ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ഉറപ്പാക്കാൻ സഹായിക്കുന്നതിന് […]

‘ഓസ്‌ട്രേലിയയുടെ കരുത്ത് ഞങ്ങൾക്കറിയാം…’ : ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങും | AFC Asian Cup 2023

ഇന്ന് അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയ നേരിടുന്നതോടെ ഇന്ത്യ എഎഫ്‌സി ഏഷ്യൻ കപ്പ് കാമ്പെയ്‌ൻ ആരംഭിക്കും.2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുന്നത്.വൈകീട്ട് 5 മണിക്കാണ് മത്സരം ആരംഭിക്കുക.ഉസ്‌ബെകിസ്ഥാന്‍, സിറിയ ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.67 വർഷം മുമ്പ്, സമ്മർ ഒളിമ്പിക്‌സിൽ, ഇതിഹാസ പരിശീലകനായ സയ്യിദ് അബ്ദുൾ റഹീമിന്റെ കീഴിലാണ് ഇന്ത്യ അവസാനമായി ഓസ്‌ട്രേലിയെയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്, മധ്യനിര താരം സഹൽ അബ്ദുൾ സമദ് […]

‘എനിക്ക് ആദ്യ കളി നഷ്ടമാകും, അടുത്ത 2 മത്സരങ്ങളിൽ തിരിച്ചെത്താൻ ഞാൻ ആഗ്രഹിക്കുന്നു’ : സഹൽ അബ്ദുൽ സമദ് | Sahal Abdul Samad

മലയാളി മധ്യനിര താരം സഹൽ അബ്ദുൾ സമദ് ഇല്ലാതെയാണ് ഇന്ത്യ എഎഫ്‌സി ഏഷ്യൻ കപ്പ് കാമ്പെയ്‌ൻ ആരംഭിക്കുന്നതെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് ഇന്ന് സ്ഥിരീകരിച്ചു.ശനിയാഴ്ച അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. നാളത്തെ മത്സരത്തിൽ സഹൽ കളിക്കില്ല എന്നുറപ്പിച്ചതോടെ പകരക്കാരനായി അനിരുദ്ധ് ഥാപ്പ, ലാലെങ്‌മാവിയ റാൾട്ടെ, നവോറെം മഹേഷ് സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ് എന്നിവരിൽ നിന്നും ഒരാൾ ടീമിലെത്തും. “സഹൽ ഇതുവരെ മത്സരത്തിന് തയ്യാറായിട്ടില്ല, 100 ശതമാനം ഫിറ്റായിട്ടില്ല […]

‘ഏഷ്യൻ കപ്പ് ഞങ്ങൾക്ക് ലോകകപ്പ് പോലെയാണ് ,കരുത്തരായ എതിരാളികൾക്ക്ക്തിരെ ഇന്ത്യ നന്നായി കളിക്കുമെന്ന വിശ്വാസമുണ്ട്’ : ഇഗോർ സ്റ്റിമാക് | AFC Asian Cup 2023

എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടത്തിന് ഇന്ന് ഖത്തറിൽ തുടക്കമാവും . ആറ് ഗ്രൂപ്പുകളായി തിരിച്ച് 24 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഉദ്ഘാടന പോരില്‍ ഇന്ന് രാത്രി 9.30നു ആതിഥേയരായ ഖത്തര്‍ ലെബനനുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയ, ഉസ്‌ബെകിസ്ഥാന്‍, സിറിയ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഉൾപ്പെട്ടിട്ടുള്ളത്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം മുന്‍ ചാമ്പ്യന്‍മാരും കരുത്തരുമായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍ വൈകീട്ട് 5 മണിക്കാണ് മത്സരം. കോച്ച് ഇഗോർ സ്റ്റിമച്ച് തന്റെ ടീമിനെക്കുറിച്ച് വളരെ ആത്മവിശ്വാസത്തിലാണ്. കരുത്തരായ എതിരാളികൾക്ക്ക്തിരെ ഇന്ത്യ നന്നായി കളിക്കുമെന്ന […]

‘നെയ്മറില്ലാതെ കളിക്കാൻ ബ്രസീൽ പഠിക്കണം, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് കളിക്കാരിൽ ഒരാളാണ് അദ്ദേഹം’ : ഡോറിവൽ ജൂനിയർ |Brazil | Neymar | Dorival Junior

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി ഡൊറിവൽ ജൂനിയറിനെ നിയമിച്ചു. വ്യാഴാഴ്ചയാണ് ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്.) തീരുമാനം പ്രഖ്യാപിച്ചത്. സാവോ പോളോ ക്ലബ്ബിന്റെ കോച്ചായിരുന്ന ഡൊറിവൽ ദേശീയടീമിന്റെ ചുമതലയേൽക്കാനായി ഞായറാഴ്ച സാവോ പോളോ ക്ലബ്ബ് വിട്ടിരുന്നു. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിൽ ഉൾപ്പെടെ ബ്രസീലിന്റെ പ്രകടനം മോശമായതിനാൽ താത്‌കാലിക പരിശീലകൻ ഫെർണാണ്ടോ ഡിനിസിനെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.മുൻ സാവോ പോളോ പരിശീലകൻ 2026 ഡിസംബർ വരെ കരാർ ഒപ്പിട്ടു.2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ മോശം ഫലങ്ങൾ […]

‘ഞങ്ങൾക്ക് ട്രോഫികൾ നേടണം’ : കേരള ബ്ലാസ്റ്റേഴ്സിന് കന്നി ഐഎസ്എൽ ട്രോഫി നേടിക്കൊടുക്കുക എന്ന ലക്ഷ്യവുമായി ഡിമിട്രിയോസ് ഡയമന്റകോസ് | Kerala Blasters | Dimitrios Diamantakos

കഴിഞ്ഞ രണ്ട് സീസണുകളിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ ചുറ്റിപ്പറ്റിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി മെനയുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഉറുഗ്വേൻ മിഡ്ഫീൽഡർകെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും എന്ന വാർത്ത ആരാധകരുടെ ഇടയിൽ വലിയ ആശങ്കയുണ്ടാക്കി.എന്നാൽ എല്ലാ പ്രതീക്ഷകളെയും കാറ്റിൽ പറത്തി ബ്ലാസ്റ്റേഴ്സ് ലൂണയുടെ അഭാവത്തെ അതിഗംഭീരമായി നേരിട്ടു. അതിനുശേഷം കളിച്ച നാല് മത്സരങ്ങളിലും വിജയിച്ചു. മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ് എന്നി വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. ഇത്രയും മത്സരങ്ങളിൽ നിന്നും ഒരു ഗോൾ […]

കേരള ബ്ലാസ്റ്റേഴ്‌സ് സൈനിങ് അവസാനിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ മൂന്നു അപ്ഡേറ്റുകൾ ഇതാ.. | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് പകരക്കാനായി യൂറോപ്പിൽ നിന്നും ഒരു കിടിലൻ താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി ഒഫീഷ്യലി പ്രഖ്യാപിച്ചത്. വിദേശ താരത്തിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടിയും ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ടോ എന്നാണ് ആരാധകരുടെ അടുത്ത ചോദ്യം. ഇത് സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന അപ്ഡേറ്റ് ആണ് നിലവിൽ പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ […]

കൂടുതൽ ശക്തരാവാൻ കേരള ബ്ലാസ്റ്റേഴ്‌സ് , ഇനിയും താരങ്ങളെ ടീമിലെത്തിക്കും |Kerala Blasters

ആരാധകർ ആഗ്രഹിച്ചിരുന്നത് പോലൊരു പ്രകടനമാണ് 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നത്. 2023 അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങൾ കളിച്ചുകഴിയുമ്പോൾ എട്ട് ജയവും രണ്ട് വീതം സമനിലയും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റാണുള്ളത്. സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ അഭാവത്തിലും ഡിസംബറിൽ കരുത്തരായ എതിരാളികൾക്ക്ക്തിരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ ദിവസം നടന്ന കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് വിജയം നേടാൻ സാധിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ […]

സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളിയായി ബാഴ്സലോണ |FC Barcelona

സ്പാനിഷ് സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടും. ഇന്നലെ സൗദി അറേബ്യയിൽ നടന്ന സൂപ്പർകോപ്പ രണ്ടാം സെമിഫൈനലിൽ ബാഴ്സലോണ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഒസാസുനയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. രണ്ടാം പകുതിയിൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ലാമിൻ യമലും നേടിയ ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ സെമിയിൽ അത്ലറ്റികോ മാഡ്രിഡിനെ 5 -3 ന് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിൽ സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ ഫൈനലിലും ഇരു ടീമുകളും തന്നെയാണ് ഏറ്റുമുട്ടിയത്. ബാഴ്സലോണ […]

ടോണി ക്രൂസിനെ കൂവി സൗദിയിലെ ഫുട്ബോൾ ആരാധകർ. കാരണം റയൽ സൂപ്പർതാരത്തിന്റെ പ്രസ്താവന.

സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡ് സ്ഥാനം പിടിച്ചപ്പോൾ ടോണി ക്രൂസ് പന്ത് തൊട്ടപ്പോഴെല്ലാം സൗദിയിലെ ഫുട്ബോൾ ആരാധകർ കൂവുകയായിരുന്നു. ആരാധകരെ ത്രസിപ്പിച്ച സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ അധികസമയത്ത് മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ച് ഫൈനലിൽ കടന്നു. മത്സരത്തിന്റെ 67 മത്തെ മിനിറ്റിൽ മോഡ്രിചിന് പകരക്കാരനായി ജർമ്മൻ മിഡ്ഫീൽഡർ കളത്തിലിറങ്ങി.പന്തിൽ തൊടുമ്പോഴെല്ലാം ക്രൂസിനെ ആരാധകർ ടാർഗെറ്റുചെയ്‌തു, അതേസമയംതന്നെ മിസ് പാസുകൾ സൗദി ആരാധകർ ആഘോഷിക്കുകയും ചെയ്തു.സൗദി അറേബ്യയിൽ സൃഷ്ടിച്ച ഫുട്ബോൾ […]