കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ മികച്ച താരമായി ദിമിത്രിയോസ് ഡയമെന്റക്കൊസ് | Dimitrios Diamantakos |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ പന്ത്രണ്ടു കളികൾ പൂർത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടു വിജയങ്ങളും രണ്ടു സമനിലയും രണ്ടു തോൽവിയുമായി റാങ്കിങ്ങിൽ ഒന്നാമതാണ്. ഈ നേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്.പത്തു കളികളിൽ നിന്ന് ഏഴു ഗോളുകളുമായി ഈ സീസണിലിതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയതും താരമാണ്. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആകെ നേടിയ ഗോളുകളുടെ എണ്ണം പതിനേഴാണെന്നത് കണക്കിലെടുക്കുമ്പോഴാണ് ഡയമെന്റക്കൊസിന്റെ നേട്ടത്തിന്റെ വലുപ്പം മനസിലാക്കാനാകുക. ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു […]

‘സൈന്യം യുദ്ധത്തിലേക്ക് പോകുന്നത് പോലെയാണ്’ : ഏഷ്യൻ കപ്പിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപി | Rahul KP | AFC Asian Cup 2024

ഏഷ്യൻ കപ്പ് 2024 ലെ ആദ്യ മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ യുവ നിര. ഇന്ത്യൻ ടീമിന്റെ ശരാശരി പ്രായം 26.6 ആണ്.ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. കടുപ്പമുള്ള ഗ്രൂപ്പിൽ നിന്നും നോക്ക് ഔട്ടിലേക്ക് കടക്കുക എന്ന വലിയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകൾക്ക് യോഗ്യത നേടാനുള്ള അവസരമുണ്ട്.മൂന്ന് ഗ്രൂപ്പ് ഗെയിമുകളിൽ കുറഞ്ഞത് നാല് പോയിന്റെങ്കിലും ഉറപ്പാക്കിക്കൊണ്ട് ഇന്ത്യക്ക് 16-ാം റൗണ്ടിൽ സ്ഥാനം നേടാനാകും. ഏഷ്യൻ […]

സൗദി അറേബ്യ ഇഷ്ടപ്പെടുന്നില്ല, യൂറോപ്യൻ സൂപ്പർ താരങ്ങൾ സൗദി വിടാനൊരുങ്ങുന്നു..

സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള ശേഷം യൂറോപ്പിലെ പേര് കേട്ട സൂപ്പർ താരങ്ങളുടെ വമ്പൻ ഒഴുക്കാണ് സൗദിയിലേക്ക് എത്തുന്നത്. നെയ്മർ ജൂനിയർ, സാദിയോ മാനെ തുടങ്ങി യൂറോപ്യൻ ഫുട്ബോളിൽ കഴിവ് തെളിയിച്ച താരങ്ങളാണ് സൗദി ടീമുകളിലേക്ക് എത്തിയത്. കൂടുതൽ കൂടുതൽ സൂപ്പർ താരങ്ങൾ എത്തുന്നതോടെ സൗദി ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയോടെയാണ് സൗദി ഫുട്ബോൾ പ്രേമികൾ. എന്നാൽ നിലവിൽ വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യയിൽ നിന്നും സൂപ്പർ താരങ്ങൾ […]

അർജന്റീനയിലെ ലയണൽ സ്കലോണി സ്ട്രീറ്റ് വൈറലാകുന്നു.. | Lionel Scaloni

2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായ ലയണൽ സ്കാലോണി ചുരുങ്ങിയ കാലയളവിൽ അർജന്റീന ദേശീയ ടീമിന് നാളിതുവരെ കാണാത്ത മഹത്വങ്ങളിലേക്കാണ് നയിച്ചത്. കോപ്പ അമേരിക്ക കിരീടവും ഫിഫ വേൾഡ് കപ്പ് കിരീടവും ഉൾപ്പെടെ ചുരുങ്ങിയ സമയം കൊണ്ട് നേടിയ ലയണൽ സ്കലോണി മികച്ച പരിശീലകന്മാരുടെ ഇടയിലേക്ക് നടന്നു നീങ്ങുകയായിരുന്നു. 2018 ൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയെൽക്കുന്ന ലയണൽ സ്കെലോണിക്ക് […]

FA കപ്പിന്റെ നാലാം റൗണ്ടിൽ വമ്പന്മാരുടെ പോരാട്ടം, ചെൽസിക്ക് എതിരാളികൾ ആസ്റ്റൻ വില്ല.സിറ്റിക്ക് ടോട്ടൻ ഹാം..

FA കപ്പിന്റെ നാലാം റൗണ്ട് നറുക്കെടുപ്പ് കഴിഞ്ഞു. വമ്പന്മാർക്ക് എതിരാളികൾ പ്രീമിയർ ലീഗിലെ തന്നെ മറ്റു ടീമുകളാണ്. ഇന്ന് നടന്ന മത്സരത്തിൽ വിഗാനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. പുതുവർഷം വിജയത്തോടെ തുടങ്ങാൻ എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. വിഗാനെതിരെ മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ ഡാല്ലോട്ട് ആദ്യ ഗോൾ നേടിയപ്പോൾ മത്സരത്തിന്റെ എഴുപത്തിനാലാമത്തെ മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി താരം തന്നെ ലക്ഷ്യത്തിലെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് FA കപ്പിന്റെ […]

ചരിത്രത്തിലെ ആദ്യ കിരീടം തേടി സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു |Kerala Blasters

ജനുവരി 10 ന് ഉച്ചയ്ക്ക് 2 മണിക്ക് ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ ഷില്ലോംഗ് ലജോംഗ് അവരുടെ ആദ്യ സൂപ്പർ കപ്പ് മത്സരം കളിക്കും.കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്‌പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്. 2023 ശക്തമായി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ശ്രദ്ധ സൂപ്പർ കപ്പിലേക്ക് മാറ്റും. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി […]

‘ഏഷ്യയിലെ ആദ്യ പത്തിൽ ഇടംപിടിക്കാൻ ഏകദേശം നാല് വർഷമെടുക്കും’ : ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് | Indian Football

ഇന്ത്യ ഒരു ഫുട്ബോൾ ശക്തിയായി ഉയർന്നുവരുകയാണെന്ന് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് തറപ്പിച്ചുപറഞ്ഞു. എന്നാൽ ഏഷ്യയിലെ ആദ്യ പത്തിൽ ഇടംപിടിക്കാൻ രാജ്യം ഏകദേശം നാല് വർഷം കൂടി എടുക്കുമെന്ന് പറഞ്ഞു. ഇന്ത്യ തങ്ങളുടെ അഞ്ചാമത്തെ എഎഫ്‌സി ഏഷ്യൻ കപ്പ് കാമ്പെയ്‌നിനായി തയ്യാറെടുക്കുമ്പോൾ സ്റ്റിമാക് ടീം കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു. ഏഷ്യൻ ഫുട്ബാളിലെ ടോപ്പ്-10 റാങ്കിംഗ് നേടുന്നതിന് കൂടുതൽ സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.2019-ൽ സ്റ്റിമാക് ചുമതലയേറ്റതിനുശേഷം, ഇന്ത്യൻ ടീം കാര്യമായ പുരോഗതി കൈവരിച്ചു, മൂന്ന് പതിറ്റാണ്ടിനിടെ ഫിഫ […]

‘കാത്തിരിപ്പിന് അവസാനം’ : കൈലിയൻ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡിനായി ബൂട്ട് കെട്ടും | Kylian Mbappé

വർഷങ്ങൾ നീണ്ട അനിശ്ചിത്വത്തിന് വിരാമമായിരിക്കുകയാണ്. ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിൽ ചേരാൻ സമ്മതിച്ചിരിക്കുകയാണ്.പാരീസ് സെന്റ് ജെർമെയ്ൻ സു[സൂപ്പർ താരം അടുത്ത സീസണിൽ റയൽ മാഡ്രിഡിന് വേണ്ടിത്തന്നെ കളിക്കുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. ഫുട്മെർകാറ്റോയും ഔവാനയും പറയുന്നതനുസരിച്ച് “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്” ലാ ലിഗ ഭീമന്മാരുമായി ഒരു കരാറിലെത്തിയതിന് ശേഷം ജൂലൈയിൽ എംബാപ്പെ ഒരു റയൽ മാഡ്രിഡ് കളിക്കാരനാകും”.2017-ൽ മൊണാക്കോയിൽ നിന്നാണ് 18-കാരനായ എംബാപ്പെയെ പിഎസ്ജിയിൽ ചേർന്നത്. ആ സമയത് റയൽ മാഡ്രിഡ് താരത്തെ […]

‘സൗദി അറേബ്യയിലേക്ക് മാറിയതിൽ കരീം ബെൻസെമ ഖേദിക്കുന്നു ,കരിയറിന് വലിയ കളങ്കം വരുത്തി’ : മുൻ ഫ്രഞ്ച് താരം ജീൻ-മൈക്കൽ ലാർക്വെ | Karim Benzema

സൗദി പ്രൊ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് ഈ സീസണില്‍ തകര്‍ന്നടിയുകയാണ്. സൗദി ക്ലബ്ബിൽ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ കടുത്ത സമയമാണ് അനുഭവിക്കുന്നത്. ലീഗിൽ18 കളിയില്‍ 8 ജയം മാത്രമായി ഏഴാം സ്ഥാനത്തുള്ള ഇത്തിഹാദ് ഫിഫ ക്ലബ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ അൽ അഹ്‌ലിയോട് പരാജയപ്പെടുകയും ചെയ്തു. തുടർച്ചയായി മൂന്ന് സൗദി ലീഗ് തോൽവികൾ ക്ലബ്ബിന്റെ ആരാധകരിൽ രോഷത്തിന് കാരണമായി. സ്റ്റാർ സ്‌ട്രൈക്കർ കരീം ബെൻസിമക്കെതിരെയും വിമർശനങ്ങൾ ഉയർന്നു.ബെൻസെമ സൗദി വിട്ടെന്നും […]

‘പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ പുതിയ രക്ഷകനെത്തുന്നു’ : ഡോറിവല്‍ ജൂനിയർ ബ്രസീലിന്റെ പുതിയ പരിശീലകനാവും |Brazil

തുടർച്ചയായ തോൽവികളെത്തുടർന്ന് അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീൽ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കിയിരുന്നു.2022 ലെ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഡിനിസിന് ഒരുക്കലും പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ലോകകപ്പ് യോഗ്യത റൗണ്ടിൽ തുടർച്ചയായ തോൽവികൾ നേരിടുകയും ചെയ്തു.തന്റെ ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങൾ മാത്രമാണ് ദിനിസ് സമ്മാനിച്ചത്. നവംബറിൽ ചിരവൈരികളായ അർജന്റീനയോട് സ്വന്തം തട്ടകത്തിൽ ഉൾപ്പെടെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായ മൂന്ന് തോൽവികൾ […]