കേരളത്തിൽ അർജന്റീന കളിക്കാൻ വരുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ,കെഎഫ്എയും |Argentina

കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനുള്ള അർജന്റീനയുടെ താൽപ്പര്യത്തെക്കുറിച്ച് അറിയില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ). സംസ്ഥാനത്ത് സൗഹൃദ മത്സരം കളിക്കാനുള്ള അറിയിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് (എഎഫ്എ) തനിക്ക് ഇമെയിൽ ലഭിച്ചതായി കേരള കായിക മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) ഇതിനെക്കുറിച്ച് ഒരു സ്ഥിരീകരണവും നൽകിയിട്ടില്ല. എഐഎഫ്‌എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ […]

ഹോർമിപാമിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ രംഗത്ത് , മുൻപന്തിയിലുള്ളത് ബ്ലാസ്റ്റേഴ്സിന്റെ കടുത്ത എതിരാളികൾ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 -24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2023 അവസാനിച്ചപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി കഴിഞ്ഞു. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ലൂണക്ക് പകരം പുതിയ താരത്തെ ടീമിൽ എത്തിക്കുന്നതിനോടൊപ്പം ബ്ലാസ്റ്റേഴ്സിൽ നിന്നും […]

കെവിൻ ഡി ബ്രൂയ്‌നെക്ക് മുന്നിൽ പുതിയ ഓഫറുമായി സൗദി അറേബ്യ | Kevin De Bruyne | Al Nassr

യൂറോപ്പിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയാടക്കമുള്ള സൂപ്പർ താരങ്ങളെ സ്വന്തമാക്കി ഫുട്ബോളിൽ വലിയൊരു വിപ്ലവമാണ് സൗദി അറേബ്യ സൃഷ്ടിച്ചത്.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാദിയോ മാനേ, കരീം ബെൻസിമ , ഫിർമിനോ , നെയ്മർ … തുടങ്ങിയ നിരവധി സൂപ്പർ താരങ്ങൾ സൗദിയിൽ പന്ത് തട്ടാനെത്തി. ലയണൽ മെസ്സി, എംബപ്പേ അടക്കമുള്ള നിരവധി സൂപ്പർ താരങ്ങൾക്കായി ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ എന്ത് […]

മെസ്സിയുടെ വഴിയേ തിയാഗോയും ഹാട്രിക് ഗോളുകളുമായി മിയാമി സ്റ്റാർ

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിൽ സൈൻ ചെയ്തത്. അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ ലിയോ മെസ്സി തന്റെകരിയറിന്റെ അവസാനഘട്ടത്തിലാണ് യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞത്. സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർമിയാമി ക്ലബ്ബിൽ സൈൻ ചെയ്തതിനു ഒപ്പം തന്നെ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയും ഇന്റർമിയമിയുടെ ഫുട്ബോൾ […]

‘ഏഷ്യൻ കപ്പിൽ ഒരു ടീമിനെയും ഇന്ത്യ ഭയപ്പെടുന്നില്ല ,നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക എന്നതായിരിക്കണം ലക്ഷ്യം’ : സന്ദേശ് ജിംഗൻ |AFC Asian Cup | Sandesh Jhingan

2015 ഏപ്രിലിൽ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 173 എന്ന ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോൾ സന്ദേശ് ജിംഗൻ ദേശീയ ടീമിൽ അംഗമായിരുന്നു. ഇന്റർകോണ്ടിനെന്റൽ കപ്പ്, SAFF ചാമ്പ്യൻഷിപ്പ് വിജയങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യ 99 ആയി ഉയർന്നപ്പോഴും പ്രതിരോധ താരം ടീമിലെ പ്രധാന താരമായിരുന്നു.തുടർച്ചയായ എഡിഷനുകളിൽ ആദ്യമായി AFC ഏഷ്യൻ കപ്പ് 2023-ൽ പങ്കെടുക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇഗോർ സ്റ്റിമാക്കിന്റെ ടീമിലെ പ്രധാനിയാണ് ജിംഗൻ. കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുമ്പോൾ ഐഎസ്എൽ ആദ്യ പതിപ്പിൽ ശ്രദ്ധയിൽപ്പെട്ട ജിംഗൻ […]

സൗദി ട്രാൻസ്ഫർ പ്രതീക്ഷിച്ച നിലയിലെത്തിയില്ല, ബ്രസീലിയൻ സൂപ്പർതാരം യൂറോപ്പിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു.

ലിവർപൂൾ ഇതിഹാസം റോബർട്ടോ ഫിർമിനോയെ സൈൻ ചെയ്യാൻ നിരവധി പ്രീമിയർ ലീഗ് ടീമുകൾക്ക് അവസരം ലഭിച്ചതായി റിപ്പോർട്ട്.ആൻഫീൽഡിലെ തന്റെ എട്ട് വർഷത്തെ കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ബ്രസീലിയൻ താരം സൗദി പ്രോ ലീഗ് ടീമായ അൽ-അഹ്‌ലിയിൽ ചേർന്നത്. ക്ലബിനായി തന്റെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേടി ഫിർമിനോ മികച്ച തുടക്കമാണ് നേടിയത്, എന്നാൽ ക്ലബിനായി തുടർന്നുള്ള 18 മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ ബ്രസീലിയൻ സൂപ്പർതാരം പരാജയപ്പെട്ടു. നവംബറിൽ അവധിക്കാലത്ത് ഹൃദയാഘാതം മൂലം […]

‘ അത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു ആ വാക്ക് ഞാൻ പറയരുതായിരുന്നു, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു ‘ : സന്ദേശ് ജിംഗൻ | Sandesh Jhingan |Kerala Blasters

സന്ദേശ് ജിങ്കൻ എന്ന പേര് ഇന്ത്യയിൽ നാല് പേര് അറിയുന്നുണ്ടെങ്കിൽ അതിൻറെ ഏറ്റവും പ്രധാന കാരണക്കാർ കേരളബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു.അതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ടീം വിട്ടുപോയിട്ടും അദ്ദേഹത്തോട് എല്ലാവർക്കും ഒരു ബഹുമാനം ഉണ്ടായിരുന്നു. 2014 ലെ ആദ്യ സീസൺ മുതൽ തന്നെ സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതിനു ശേഷം ജിങ്കന്റെ വളർച്ച ദ്രുതഗതിയിലായിരുന്നു.രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് […]

ആരാധകർ ഡബിൾ ഹാപ്പിയാണ്, മറഡോണ അവാർഡ് ജേതാവായി ക്രിസ്ത്യാനോ റൊണാൾഡോ | Cristiano Ronaldo

അഞ്ചുതവണ ബാലൻഡിയോർ പുരസ്കാര ജേതാവായ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ 2023ലെ ഫുട്ബോളിലെ ടോപ് സ്കോറർ പട്ടം ചൂടിയിരുന്നു. ഐ എഫ് എച്ച് എസ് എസിന്റെയും മറ്റും ടോപ് സ്കോറർ അവാർഡും ക്രിസ്ത്യാനോ റൊണാൾഡോയാണ് സ്വന്തമാക്കിയത്. സൗദി ക്ലബ്ബായ അൽ നസ്ർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ 54 ഗോളുകളാണ് 2023 വർഷത്തിൽ സ്കോർ ചെയ്തത്. എതിരാളികളായി പിന്നിലാക്കിയത് ലോക ഫുട്ബോളിലെ തന്നെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ്, ഹാരി കെയ്ൻ തുടങ്ങിയവരെയാണ്. 52 ഗോളുകൾ […]

ആദ്യമായി മെസ്സിയുടെ ശ്രമം പരാജയപ്പെട്ടു, അർജന്റീന താരം അമേരിക്കയിലേക്കില്ല

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ക്ലബ്ബായ ഇന്റർമിയാമിലേക്ക് മാറിയതിനുശേഷം നിരവധി സൂപ്പർ താരങ്ങളെയാണ് തന്റെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിൽ ലിയോ മെസ്സി നിർണായ പങ്കുവഹിക്കുന്നത്. എഫ്സി ബാഴ്സലോണയിൽ തനിക്കൊപ്പം കളിച്ചിരുന്ന താരങ്ങൾ ലിയോ മെസ്സിയുടെ വരവിന് ശേഷം ഇന്റർ മിയാമിയിൽ ജോയിൻ ചെയ്തിട്ടുണ്ട്. സെർജിയോ ബുസ്കറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ ലിയോ മെസ്സിയുടെ സഹതാരങ്ങൾക്ക് പിന്നാലെ ലൂയിസ് സുവാരസ്‌ കൂടി ഇന്റർ മിയാമിയിൽ ജോയിൻ ചെയ്യാനൊരുങ്ങുകയാണ്. കൂടാതെ […]

‘എംബാപ്പെ, ഹാലാൻഡ് തുടങ്ങിയ താരങ്ങളെ താങ്ങാൻ ബാഴ്‌സലോണയ്ക്ക് കഴിയില്ല’ : സാവി |FC Barcelona

എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ തുടങ്ങിയ മുൻനിര താരങ്ങൾക്ക് ട്രാൻസ്ഫർ ഫീസായി വലിയ തുക മുടക്കാൻ ബാഴ്സലോണയ്ക്ക് കഴിയില്ലെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്.2017-19 കാലയളവിൽ ഫിലിപ്പ് കുട്ടീഞ്ഞോ, അന്റോയിൻ ഗ്രീസ്മാൻ, ഔസ്മാൻ ഡെംബെലെ എന്നിവർക്കായി ബാഴ്‌സലോണ 100 മില്യൺ യൂറോ (109.24 മില്യൺ ഡോളർ) മുടക്കിയിരുന്നു. എന്നാൽ ക്ലബിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ അർത്ഥമാക്കുന്നത് വലിയ പുതിയ സൈനിംഗുകൾ അടുത്തൊന്നും നടക്കാൻ സാധ്യതയില്ല എന്നാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് പുതിയ കളിക്കാരെ സൈൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സാവി […]