മെസ്സിയെ മുൻനിർത്തി ബാഴ്സലോണ മാർട്ടീനസ്സിനെ സ്വന്തമാക്കും..

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ തവണ ക്ലബിലെത്തിക്കാൻ ശ്രമിച്ച താരമായിരുന്നു ഇന്റർ മിലാന്റെ ലൗറ്ററോ മാർട്ടിനെസ്. എന്നാൽ ഈ ഇടക്കാലയളവിൽ ബാഴ്സയും ഇന്ററും തമ്മിലുള്ള ചർച്ചകൾ നിലച്ചിരുന്നു. ബാഴ്സയുടെ ചാമ്പ്യൻസ് ലീഗിലെ തോൽവിയും അതിനെ തുടർന്ന് ഉരുത്തിരിഞ്ഞു വന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമായിരുന്നു ലൗറ്ററോ ട്രാൻസ്ഫർ നിശ്ചലാവസ്ഥയിൽ തുടരാനുണ്ടായ കാരണം. എന്നാലിപ്പോൾ അത്‌ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. കുറച്ചു മുമ്പ് ബാഴ്സ ഒരു പുതിയ ഓഫറുമായി ഇന്ററിനെ സമീപിച്ചുവെങ്കിലും അത്‌ നിരസിക്കപ്പെടുകയായിരുന്നു. മെസ്സിയുടെ ട്രാൻസ്ഫർ […]

ബെൻസിമ കാരണം ഫ്രഞ്ച് ക്ലബിലേക്കുള്ള ട്രാൻസ്ഫർ ഒഴിവാക്കിയെന്ന് ജിറൂദ്

ഫ്രഞ്ച് ക്ലബായ ലിയോണിലേക്കുള്ള ട്രാൻസ്ഫർ താൻ ഒഴിവാക്കാൻ കാരണം ബെൻസിമയെ വളർത്തിയെടുത്ത ക്ലബായതു കൊണ്ടാണെന്ന് ചെൽസി സ്ട്രൈക്കർ ഒലിവർ ജിറൂദ്. ലിയോണിലേക്കു താൻ ചേക്കേറിയാൽ ബെൻസിമയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉയരാൻ സാധ്യതയുള്ളത് ഒഴിവാക്കാൻ വേണ്ടിയാണ് ട്രാൻസ്ഫർ നിഷേധിക്കാൻ കാരണമെന്ന് ജിറൂദ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലും രണ്ടു വർഷം മുൻപും ജിറൂദിനായി ലിയോൺ ശ്രമം നടത്തിയിരുന്നു. “അതു തന്നെയായിരുന്നു സത്യം. ഫുട്ബോൾ കരിയർ കഴിഞ്ഞതിനു ശേഷമായിരുന്നു അതെങ്കിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ എന്റെ കുടുംബാഗങ്ങൾ അത്തരം ചർച്ചകളുടെ ഭാഗമാകുന്നതും […]

റൊണാൾഡോ വിമർശകർക്ക് കൊടുത്ത തകർപ്പൻ മറുപടി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി ഇന്നലെ പിന്നിട്ടിരുന്നു.ഇരട്ടഗോളുകൾ നേടിയ പോർച്ചുഗല്ലിനെ സ്വന്തം ചുമലിലേറ്റിയതിന് പുറമെ ചരിത്രതാളുകളിലാണ് ഇന്നലത്തെ റൊണാൾഡോയുടെ ഗോൾ ഇടം നേടിയത്. സ്വന്തം രാജ്യത്തിനായി ഫുട്‍ബോളിന്റെ ചരിത്രത്തിൽ നൂറ് ഗോളുകൾ പൂർത്തിയാക്കിയ രണ്ടാമത്തെ താരമാവാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. മാത്രമല്ല യൂറോപ്പിലെ ആദ്യത്തെ താരമാവാനും റൊണാൾഡോക്ക് കഴിഞ്ഞു. കേവലം ഒമ്പത് ഗോളുകൾ കൂടി റൊണാൾഡോ നേടികഴിഞ്ഞാൽ അന്താരാഷ്ട്രജേഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബഹുമതി റൊണാൾഡോയുടെ പേരിലാവും. താരം […]

പ്രീമിയർലീഗിൽ നിന്നും താരത്തെ എത്തിച്ചു ബാഴ്സലോണ പ്രതോരോധം ശക്തിപ്പെടുത്തും

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് പോർച്ചുഗൽ താരം നെൽസൺ സെമെഡോ. താരത്തെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് വലിയ തോതിൽ ആവിശ്യമില്ല എന്ന കാര്യം മുമ്പ് തന്നെ വ്യക്തമാക്കിയത്. തുടർന്ന് സെമെഡോ ക്ലബ് വിടാനുള്ള ശ്രമങ്ങളും നടത്തിതുടങ്ങിയിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളാണ് താരം നടത്തിയിരുന്നത്. ഏജന്റ് ആയ ജോർഗെ മെൻഡസ് വഴിയാണ് താരം ബാഴ്സ വിടാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ക്യാൻസെലോ, […]

ആത്മാർത്ഥത ഉറപ്പ് നൽകി മെസ്സി, കൂമാൻ മെസ്സിയെ ക്യാപ്റ്റനാക്കുമോ?

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളായിരുന്നു കുറച്ചു മുമ്പ് വരെ ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്നത്. എന്നാൽ എല്ലാ വിധ വാർത്തകൾക്കും വിരാമം കുറിച്ചു കൊണ്ട് മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് ഉറപ്പ് നൽകി. ഇതോടെ രംഗം തണുക്കുകയും ചെയ്തു. തുടർന്ന് മെസ്സി മെഡിക്കൽ പരിശോധന പൂർത്തിയാക്കുകയും തിങ്കളാഴ്ച്ച പരിശീലനത്തിനെത്തുകയും ചെയ്തിരുന്നു. തുടർന്ന് മെസ്സി ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാനെ നേരിട്ട് കണ്ടിരുന്നു. ബാഴ്സയുടെയും തന്റെയും ഭാവി പരിപാടികളെ കുറിച്ച് ഇരുവരും പരസ്പരം സംസാരിച്ചു […]

ചരിത്രനേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, പക്ഷെ വിമർശനങ്ങൾ ബാക്കി.

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തറപ്പറ്റിച്ചിരുന്നുന്നത്. ഈ രണ്ട് ഗോളുകളും പിറന്നത് റൊണാൾഡോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളും ഒരു ലോങ്ങ്‌ റേഞ്ച് ഗോളുമായിരുന്നു റൊണാൾഡോ ഇന്നലെ നേടിയത്. അതോടെ താരം ചരിത്രതാളുകളിൽ ഇടം നേടുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളിൽ നൂറ് ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമാവാനും ഒന്നാമത്തെ യൂറോപ്യൻ ആവാനും റൊണാൾഡോക്ക് കഴിഞ്ഞു. 165 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 101 ഗോളുകൾ തികച്ചത്.109 […]

വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടി, മെസിയെ നായകനാക്കിയുള്ള പരസ്യം വൈറൽ

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരിക്കും ലയണൽ മെസി. ബാഴ്സലോണ വിടണമെന്ന താരത്തിന്റെ തീരുമാനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഒടുവിൽ ഒരുപാടു സങ്കീർണതകൾക്കൊടുവിൽ ബാഴ്സ പ്രസിഡൻറിനെതിരെ വിമർശനക്കൾ നടത്തി താരം ഒരു സീസൺ കൂടി ക്ലബിൽ തുടരുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ടീം വിടാനുള്ള തന്റെ തീരുമാനത്തിനു ബാഴ്സ പ്രസിഡൻറിന്റെ മോശം തീരുമാനങ്ങളാണു കാരണമായതെന്ന് മെസി വ്യക്തമാക്കിയിരുന്നു. എങ്കിലും ഒരു വിഭാഗം ആരാധകരിൽ നിന്നും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരന്നു. ബാഴ്സയെ ഒരു നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ചു പോവുകയാണെന്ന […]

അർജന്റീനയുടെ രണ്ട് ഗോൾകീപ്പർമരിലൊരാളെ ടീമിലെത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബ്.

ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചു പറ്റിയ താരമാണ് ആഴ്‌സണലിന്റെ അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എഫ്എ കപ്പ് ഫൈനലിൽ ചെൽസിക്കെതിരെയുള്ള താരത്തിന്റെ പ്രകടനമൊക്കെ ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ താരത്തിന്റെ ഭാവി അത്ര ശോഭനീയമല്ല. പലപ്പോഴും ആഴ്‌സണൽ ടീമിൽ താരത്തിന് അവസരങ്ങൾ കുറവാണ്. ഈ കഴിഞ്ഞ സീസണിൽ തന്നെ ആഴ്‌സെണലിന്റെ ഒന്നാം ഗോൾ കീപ്പർ ലെനോക്ക് പരിക്കേറ്റതിനെ തുടർന്നാണ് മാർട്ടിനെസിന് അവസരങ്ങൾ ലഭിച്ചത്. പക്ഷെ താരത്തിന്റെ പരിക്ക് ഭേദമായതിനാൽ […]

സൂപ്പർ താരത്തിന് വേണ്ടിയുള്ള സിറ്റിയുടെ വമ്പൻ ഓഫർ അത്ലറ്റികോ മാഡ്രിഡ്‌ നിരസിച്ചു.

പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഈ വരുന്ന സീസണിലേക്ക് പ്രതിരോധം ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളുമാണ് നടത്തുന്നത്. പലപ്പോഴും മികച്ച മധ്യനിരയും മുന്നേറ്റനിരയും ഡിഫൻസ് കാരണം ഗോൾ വഴങ്ങുന്നത് പെപ്പിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനാൽ തന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റി ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരം നാപോളിയുടെ കൂലിബലിയായിരുന്നു. താരത്തിന് വേണ്ടി സിറ്റി ശ്രമങ്ങൾ ആരംഭിച്ചിട്ട് നാളുകൾ കുറെയായി. എന്നാൽ കൂടുതൽ പണം ആവിശ്യപ്പെടുകയാണ് നാപോളി ചെയ്തത്. ഇതോടെ ചർച്ചകൾ ഏറെക്കുറെ തണുത്ത മട്ടാണ്. […]

എന്റെ ‘മകൻ’ ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്, മുൻ ബാഴ്സ ഇതിഹാസം പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയിൽ തന്നെ തുടരുമെന്ന വാർത്ത താരത്തിന്റെയും ബാഴ്സയുടെയും ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്. ഏറെ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശേഷം താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് മെസ്സി ഗോൾ ഡോട്ട് കോമിന് അനുവദിച്ച ഇന്റർവ്യൂവിൽ തുറന്നു പറയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി മുൻ ഇതിഹാസ താരം രംഗത്ത് വന്നിരിക്കുകയാണ്. ബാഴ്സയുടെ മുൻ താരവും മെസ്സിയുടെ സഹതാരവുമായിരുന്ന സാമുവൽ ഏറ്റുവാണ് മെസ്സിയുടെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നത്. എന്റെ മകൻ എന്നാണ് […]