മെസിയുടെ തീരുമാനം മോഹിപ്പിച്ചു, ബെക്കാമിനെ പോലെ ബാഴ്സ നായകൻ പിഎസ്ജിയിലെത്തുമെന്ന് ക്ലബ് ഡയറക്ടർ

ബാഴ്സലോണ വിടണമെന്ന മെസിയുടെ തീരുമാനം പിഎസ്ജിയെ മോഹിപ്പിച്ചുവെന്നും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി ഫ്രഞ്ച് ക്ലബിന്റെ ഡയറക്ടറായ ലിയനാർഡോ. എന്നാൽ താരത്തിന്റെ കനത്ത ട്രാൻസ്ഫർ ഫീസ് നിലവിലെ സാഹചര്യത്തിൽ നൽകുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കനാൽ പ്ലസ് എന്ന ഫ്രഞ്ച് മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അതു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. മെസി ബാഴ്സലോണ വിടണമെന്ന തീരുമാനം അറിയിച്ചപ്പോൾ അതു ഞങ്ങളെ മോഹിപ്പിച്ച കാര്യമായിരുന്നു. ആ ട്രാൻസ്ഫർ യാഥാർത്ഥ്യമാക്കാൻ കഴിയുമോ എന്നും ഞാൻ […]

ബാഴ്സയുടെ ശൈലിയിൽ വൻ അഴിച്ചു പണി, കുട്ടീന്യോ പുതിയ പൊസിഷനിൽ കളിക്കും

ബാഴ്സയിലെത്തുക സ്വപ്നമായി കൊണ്ടു നടന്ന് ഒടുവിൽ ടീമിലെത്തിയതിനു ശേഷം നിരാശപ്പെടേണ്ടി വന്ന കളിക്കാരനാണ് ഫിലിപ്പെ കുട്ടീന്യോ. തന്റെ മികവ് പൂർണമായും പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ സീസണിൽ താരത്തിന് ബയേൺ മ്യൂണിക്കിൽ ലോണിൽ കളിക്കേണ്ടി വന്നു. ബയേണിനെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സഹായിച്ച് ബാഴ്സയിൽ തിരിച്ചെത്തിയ താരം ഈ സീസണിൽ ടീമിനൊപ്പം തുടരുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് പ്രതിസന്ധിയാണ് ബാഴ്സയിൽ തന്നെ തുടരാൻ താരത്തെ സഹായിച്ചത്. കുട്ടീന്യോയെ വിറ്റ് മറ്റേതെങ്കിലും കളിക്കാരനെ സ്വന്തമാക്കാൻ ബാഴ്സക്കു താൽപര്യമുണ്ടായിരുന്നെങ്കിലും […]

സെമെഡോ പ്രീമിയർ ലീഗിലേക്ക്, ഉംറ്റിറ്റിയെ നോട്ടമിട്ട് ഫ്രഞ്ച് ക്ലബ്, ബാഴ്സയിൽ കൊഴിഞ്ഞു പോക്ക് തുടരുമോ?

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബ്ബിനെ പുതുക്കി പണിയുന്ന തിരക്കിലാണ്. നിരവധി താരങ്ങൾക്കാണ് ക്ലബ്ബിന് പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ബാഴ്സ താരങ്ങളായ നെൽസൺ സെമെഡോയും സാമുവൽ ഉംറ്റിറ്റിയും ബാഴ്സ വിട്ടേക്കും എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പോർച്ചുഗീസ് താരമായ നെൽസൺ സെമെഡോ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. സൂപ്പർ ഏജന്റ് ആയ ജോർഗെ മെൻഡസാണ് താരത്തെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ നോക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. മെൻഡസിന്റെ കീഴിലുള്ള […]

വിനാൾഡത്തിന് വേണ്ടി ബാഴ്സ കരുതിയതിലും കൂടുതൽ തുക ആവിശ്യപ്പെട്ട് ലിവർപൂൾ.

ഈ സീസണിൽ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന രണ്ട് ഡച്ച് താരങ്ങളാണ് വിനാൾഡവും മെംഫിസ് ഡിപേയും. ഇരുവർക്കും വേണ്ടിയുള്ള ശ്രമങ്ങൾ തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. ഡിപേക്ക് വേണ്ടി ലിയോണിനെയും വിനാൾഡത്തിന് വേണ്ടി ലിവർപൂളിനെയും ബാഴ്‌സ സമീപിച്ചു കഴിഞ്ഞു. മുമ്പ് കൂമാൻ ഡച്ച് ടീമിൽ പരിശീലിപ്പിച്ച താരങ്ങളാണ് ഇരുവരും. ഇപ്പോൾ വിനാൾഡത്തിന്റെ കാര്യത്തിൽ ലിവർപൂൾ പ്രതികരണമറിയിച്ചിരിക്കുകയാണ്. താരത്തിന് പതിനഞ്ചു മില്യൺ പൗണ്ട് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആവിശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ തുക ബാഴ്സ കരുതിയതിലും […]

മെസ്സിയുടെ യു-ടേൺ, ഗ്രീസ്‌മാനെ കിട്ടുമോ എന്നന്വേഷിച്ച് വമ്പൻ ക്ലബുകൾ.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ക്ലബ് വിടലിന്റെ തൊട്ടരികിലെത്തിയിരുന്നു.എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. താരം ഈ വരുന്ന സീസണിൽ കൂടി ബാഴ്സ ഉണ്ടാവുമെന്ന് ഫുട്ബോൾ ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാൽ മെസ്സിയുടെ ഈ തീരുമാനം സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാന് തിരിച്ചടിയാവുമെന്നാണ് പലരുടെയും വിലയിരുത്തൽ. മെസ്സി ക്ലബ് വിട്ടിരുന്നുവെങ്കിൽ മെസ്സിയുടെ സ്ഥാനം വഹിക്കേണ്ട ആളായിരുന്നു ഗ്രീസ്‌മാൻ. മെസ്സിയുടെ റോൾ ഏറ്റെടുക്കാൻ താൻ തയ്യാറാണ് എന്ന് ഗ്രീസ്‌മാൻ കൂമാനെ അറിയിച്ചിരുന്നു. കൂമാൻ താരത്തിന് നല്ലൊരു സ്ഥാനം വാഗ്ദാനം […]

അടുത്ത സീസണിലും മെസ്സി ബാഴ്സ വിടില്ല, പക്ഷെ നിബന്ധനകൾ ഇതൊക്കെ.

സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണിൽ ബാഴ്സയുടെ കൂടെയുണ്ടാവുമെന്ന് അദ്ദേഹം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മെസ്സി ക്ലബ്‌ വിടാൻ തീരുമാനിക്കാനുള്ള കാരണം ക്ലബ്ബിന്റെ മാനേജ്‌മെന്റും പ്രസിഡന്റ്‌ ബർത്തോമുവുമാണ് എന്ന് തുറന്നു പറഞ്ഞിരുന്നു. ക്ലബ്ബിന്റെ മോശം പ്രോജക്ടുകളും അതിനെ തുടർന്ന് ഉണ്ടാവുന്ന മോശം മത്സരഫലങ്ങളുമാണ് മെസ്സിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ഏതായാലും ഈ സീസണിൽ തുടർന്നാലും അടുത്ത സീസണിൽ താരം ബാഴ്സ വിടും എന്നാണ് കണക്കുകൂട്ടലുകൾ. എന്നാൽ മെസ്സിയുടെ മനസ്സ് മാറ്റിയേക്കാവുന്ന ചില […]

ബയേണിനു ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത താരത്തെ ബാഴ്സ പരിശീലകനു വേണ്ട, പകരം സ്വന്തമാക്കുക ലിവർപൂൾ താരത്തെ

ഇത്തവണ ബയേൺ മ്യൂണിക്ക് ലീഗിലും യൂറോപ്പിലും നടത്തിയ അവിസ്മരണീയ കുതിപ്പിന്റെ ചാലകശക്തിയായ മധ്യനിര താരം തിയാഗോ അൽകാൻട്രയെ സ്വന്തമാക്കാൻ ബാഴ്സക്കു താൽപര്യമുണ്ടെങ്കിലും തടസം നിന്ന് പരിശീലകൻ കൂമാൻ. തിയാഗോക്കു പകരം ലിവർപൂൾ താരം വൈനാൾഡത്തെ സ്വന്തമാക്കാനാണ് ബാഴ്സ പരിശീലകൻ ശ്രമിക്കുന്നത് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടീവോയാണ് റിപ്പോർട്ടു ചെയ്യുന്നത്. ബയേണുമായി ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് തിയാഗോക്കുളളത്. മറ്റേതെങ്കിലും ലീഗിലേക്കു ചേക്കേറി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് തിയാഗോ വ്യക്തമാക്കിയതിനാലാണ് ബാഴ്സ താരത്തിനായി ശ്രമം നടത്തുന്നത്. […]

മെസ്സി പ്രീമിയർ ലീഗിലേക്ക് വരണം, പക്ഷെ ലിവർപൂൾ സൈൻ ചെയ്യരുത്, കാരണം വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം.

ഈ വരുന്ന സീസണിൽ താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് ലയണൽ മെസ്സി പ്രഖ്യാപിച്ചെങ്കിലും അടുത്ത സീസണിൽ താരം ബാഴ്സയിൽ കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായതാണ്. തന്നെ വിടാത്തത് കൊണ്ടാണ് താൻ ബാഴ്സയിൽ നിന്ന് പോവാത്തത് എന്ന് വെളിപ്പെടുത്തിയ മെസ്സി അടുത്ത വർഷം കരാർ അവസാനിക്കുന്നതോട് കൂടി ബാഴ്സ വിടും എന്നുറപ്പാണ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മെസ്സി കൂടുമാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. എന്നാൽ മെസ്സിയെ സൈൻ ചെയ്യരുത് എന്ന് ലിവർപൂളിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. താരവുമായുള്ള […]

മെസി ബാഴ്സ വിടുകയായിരുന്നു നല്ലത്, താരത്തെ കൈവിട്ട് ആരാധകരും

ബാഴ്സലോണയിൽ തന്നെ തുടരാനുള്ള മെസിയുടെ തീരുമാനം ആരാധകർക്കിടയിൽ അത്ര മികച്ച അഭിപ്രായമല്ല ഉണ്ടാക്കിയതെന്നാണ് ഇപ്പോഴത്തെ വാർത്തകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമം എഎസ് മെസി ബാഴ്സലോണ വിട്ട തീരുമാനത്തെക്കുറിച്ച് ആരാധകർക്കിടയിൽ നടത്തിയ സർവേയിൽ താരത്തിന്റെ തീരുമാനത്തിനു പ്രതികൂലമായാണ് ഭൂരിഭാഗം ആരാധകരും പ്രതികരിച്ചത്. ‘മെസി ബാഴ്സയിൽ തന്നെ തുടരാനുള്ള തീരുമാനത്തെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ’ എന്നാണ് എഎസ് സർവേയിൽ ചോദിച്ചത്. 26000 പേർ പങ്കെടുത്ത സർവേയിൽ അറുപത്തിയൊന്നു ശതമാനം പേരും മെസിയുടെ തീരുമാനത്തെ പിന്തുണച്ചില്ല. അതേ സമയം 39 ശതമാനത്തിൽ കുറവു […]

ബാഴ്സലോണ ഡിഫൻഡറെ വോൾവ്‌സിന് വേണം.

ഈ വരുന്ന സീസണിന് മുന്നോടിയായി ഒരുപിടി താരങ്ങളെ തങ്ങൾ ഒഴിവാക്കുമെന്ന് ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. ടീമിന് ആവിശ്യമില്ലാത്ത താരങ്ങളുടെ ലിസ്റ്റ് തന്നെ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ടീമിന്റെ മുൻ നിര താരങ്ങൾ അടക്കം ഒട്ടേറെ താരങ്ങൾ ബാഴ്‌സയിൽ നിന്ന് പുറത്തുപോവുകയാണ്. റാക്കിറ്റിച്ച് സെവിയ്യയിലേക്ക് മടങ്ങിയപ്പോൾ സുവാരസ്, വിദാൽ എന്നിവർ ക്ലബ്‌ വിടലിന്റെ തൊട്ടടുത്താണ്. ഈ ട്രാൻസ്ഫറിൽ ബാഴ്സ ഒഴിവാക്കാനുദ്ദേശിക്കുന്ന താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് ഡിഫൻഡർ ജീൻ ക്ലെയർ ടോഡിബോ. സാമ്പത്തികപ്രതിസന്ധി അനുഭവപ്പെടുന്ന ബാഴ്‌സ ഈ താരത്തെ ഒഴിവാക്കി പണം […]