മെസ്സി ബാഴ്സയോട് ചെയ്യാൻ പോവുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ചതി, താരത്തിനെതിരെ ആഞ്ഞടിച്ച് സ്പാനിഷ് ജേണലിസ്റ്റ്.

കഴിഞ്ഞു ആഴ്ച്ചയായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി തനിക്ക് ക്ലബ് വിടണം എന്നറിയിച്ചു കൊണ്ട് ബാഴ്സ ക്ലബ് അധികൃതർക്ക് ബറോഫാക്സ് അയച്ചത്. തുടർന്ന് അതിനെ ചൊല്ലി ഈ ആഴ്ച്ച മുഴുവനും വലിയ തോതിൽ ഊഹാപോഹങ്ങളും വാർത്തകളും കിംവദന്തികളും പരന്നിരുന്നു. എന്നാൽ മെസ്സി ക്ലബ് വിടണമെന്ന തന്റെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇത്രയും നാൾ ചെയ്തത്. ഇതേ രീതി തന്നെയാണ് ബാഴ്സയും പ്രസിഡന്റ്‌ ബർത്തോമുവും പിൻപറ്റിയത്. എന്തൊക്കെ സംഭവിച്ചാലും മെസ്സിയെ വിട്ടുനൽകുന്ന പ്രശ്നമില്ല എന്ന തീരുമാനത്തിലാണ് ബാഴ്സയും. […]

മുൻനിര ക്ലബ്ബിന്റെ ഓഫർ തള്ളികളഞ്ഞു, ചെൽസിയിൽ തന്നെ തുടരാനും സ്ഥാനത്തിനായി പൊരുതാനും കാന്റെയുടെ തീരുമാനം !

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് വിറ്റൊഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് മിഡ്ഫീൽഡർ ങ്കോളോ കാന്റെ. ഇരുപത്തിയൊമ്പതുകാരനായ ഈ താരം ഈ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം ബുദ്ദിമുട്ടിയിരുന്നു. മാത്രമല്ല പുതിയ ഒരുപാട് താരങ്ങളെ ഈ ട്രാൻസ്ഫറിൽ ചെൽസി വാങ്ങികൂട്ടുകയും ചെയ്തിരുന്നു. ഇതിനാൽ തന്നെ താരത്തെ മറ്റേതെങ്കിലും ക്ലബ്ബിന് കൈമാറണം എന്നായിരുന്നു ചെൽസിയുടെ ഉദ്ദേശം. മാത്രമല്ല വമ്പൻ തുകയും താരത്തിനായി ചെൽസി കണ്ടുവെച്ചിരുന്നു. എൺപത് മില്യൺ പൗണ്ട് ആയിരുന്നു താരത്തിനായി ചെൽസി […]

മെസ്സിയെ സൈൻ ചെയ്യുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർമിലാൻ.

സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച അന്ന് മുതൽ താരത്തെ സ്വന്തമാക്കാൻ താല്പര്യമുള്ള ടീമുകളുടെ പേരുകളും വളരെ ശക്തമായി തന്നെ ട്രാൻസ്ഫർ വിൻഡോയിൽ നിലനിന്നിരുന്നു. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി മുൻപന്തിയിലും തുടർന്ന് ഇന്റർമിലാൻ, പിഎസ്ജി, യുവന്റസ്, മാഞ്ചസ്റ്റർ യൂണിറ്റെഡ് എന്നിവരൊക്കെ പിറകിലുമായിട്ടാണ് നിന്നിരുന്നത്. ഇന്റർമിലാൻ താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ഏറ്റവും മുമ്പിലുണ്ട് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ വാർത്തകളെ തീർത്തും നിരസിച്ചിരിക്കുകയാണ് ഇന്റർ മിലാൻ സ്പോർട്ടിങ് ഡയറക്ടർ പിയലോ ഓസിലിയോ. […]

നിബന്ധനകൾ അംഗീകരിച്ചു, ലിവർപൂളിന്റെ സൂപ്പർ താരം ബാഴ്‌സയിലേക്ക്?

ഈ സീസണിൽ ലിവർപൂൾ ലക്ഷ്യം വെക്കുന്ന പ്രധാനതാരമാണ് ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം തിയാഗോ അൽകാന്ററ. ലിവർപൂൾ ഏകദേശം ക്ലബ്ബിൽ എത്തിക്കുന്നതിന്റെ തൊട്ടടുത്ത് എത്തിഎന്നാണ് റിപ്പോർട്ടുകൾ. ഈയൊരു അവസരത്തിൽ തന്നെ ലിവർപൂൾ വിടാനൊരുങ്ങി നിൽക്കുകയാണ് മധ്യനിര താരം ജിയോർജിനിയോ വിനാൾഡം. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിലേക്കാണ് താരം കൂടുമാറുന്നത്. ബാഴ്സയുമായുള്ള മൂന്ന് വർഷത്തെ കരാർ താരം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കൂടാതെ മറ്റുള്ള നിബന്ധനകളും താരം അംഗീകരിച്ചിട്ടുണ്ട്. ഡച്ച് താരമായ വിനാൾഡം ബാഴ്സയുടെ പുതിയ പരിശീലകൻ കൂമാന്റെ നോട്ടപ്പുള്ളിയായിരുന്നു.താരത്തിനും […]

സുഹൃത്തിനുള്ള ആദരം, ഡോണി ബീക്ക് യൂണൈറ്റഡിനോട് ആവശ്യപ്പെട്ട ജേഴ്സി നമ്പറിന് പിറകിലുണ്ട് ഒരു സ്നേഹത്തിന്റെ കഥ.

ഈ സമ്മർ ട്രാൻസ്ഫറിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട സൈനിങ്‌ ആവാനിരിക്കുകയാണ് അയാക്സിന്റെ ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക്. നാല്പത് മില്യൺ പൗണ്ടിനാണ് താരം അയാക്സിൽ നിന്നും യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ഉടനെ തന്നെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും എന്നാണ് അറിയാൻ കഴിയുന്നത്. റയൽ മാഡ്രിഡ്‌, ബാഴ്സലോണ എന്നിവർ ലക്ഷ്യമിട്ട താരമായിരുന്നു ഡോണി വാൻ ഡിബീക്ക്. എന്നാൽ ഇവരെ മറികടന്നു കൊണ്ട് യുണൈറ്റഡ് താരത്തെ സ്വന്തമാക്കുകയാണ്. ഇപ്പോഴിതാ താരം ക്ലബ്ബിനോട് ആവിശ്യപ്പെട്ട ജേഴ്സി നമ്പർ വെളിവായിരിക്കുന്നു. താരം അയാക്സിൽ […]

മാഞ്ചസ്റ്റർ സിറ്റി അഭ്യൂഹങ്ങൾക്കിടെ മെസ്സിക്ക് പെപ്പിന്റെ വിലയേറിയ ഉപദേശം.

ബാഴ്സ വിടുമെന്നുറപ്പിച്ച മെസി പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ ശക്തമായി കൊണ്ടിരിക്കുന്നത്. ബാഴ്സ നേതൃത്വവുമായി അസ്വാരസ്യങ്ങളുള്ള മെസി തന്റെ കരാർ ഒഴിവാക്കി ക്ലബ് വിടാൻ തീരുമാനിച്ചതു മൂലം ഇതു വരെയും പരിശീലനത്തിന് എത്തിയിട്ടില്ല. എന്നാൽ പ്രീമിയർ ലീഗിലേക്കുള്ള മെസിയുടെ ട്രാൻസ്ഫർ നടക്കില്ലെന്നും നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺട്രാക്ടിലെ പ്രത്യേക ഉടമ്പടി അനുസരിച്ച് കരാർ ഒഴിവാക്കി ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാനാണ് മെസി ഒരുങ്ങുന്നത്. എന്നാൽ ഈ ഉടമ്പടി […]

മെസ്സിയെ ബാഴ്സയിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് രണ്ടേ രണ്ട് താരങ്ങൾ മാത്രം.

എഫ്സി ബാഴ്സയുടെ മിന്നുംതാരം ലയണൽ മെസ്സി ക്ലബ് വിടുമെന്ന തീരുമാനത്തിൽ അടിയുറച്ചു നിൽക്കുകയാണ്. ഈ ട്രാൻസ്ഫർ വിന്റോയിൽ തന്നെ തനിക്ക് ബാഴ്സ വിടണം എന്ന നിലപാടിലാണ് മെസ്സി. ഇതിനെ തുടർന്ന് മെസ്സിയുടെ പിതാവും പ്രസിഡന്റ്‌ ബർത്തോമുവും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. അതിന് ശേഷം മാത്രമേ ഈ ട്രാൻസ്ഫർ അഭ്യൂഹത്തിൽ ഒരു വ്യക്തത കൈവരുകയൊള്ളൂ. ഏതായാലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ ലയണൽ മെസ്സിയെ ബാഴ്സയിൽ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത് രണ്ടേ രണ്ട് താരങ്ങൾ മാത്രമാണ്. സൂപ്പർ താരവും […]

ലൂയിസ് സുവാരസ് മറ്റൊരു ക്ലബുമായി കരാറിലെത്തി?

അടുത്ത സീസണിലേക്ക് ബാഴ്സയിൽ തന്റെ സേവനം ആവശ്യമില്ലെന്ന് പരിശീലകൻ കൂമാൻ നേരിട്ടറിയിച്ച താരമാണ് സൂപ്പർ താരം ലൂയിസ് സുവാരസ്. എന്നാൽ താരം അങ്ങനെ ക്ലബ് വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു റിപ്പോർട്ടുകൾ. താരം മെഡിക്കൽ ടെസ്റ്റിൽ പങ്കെടുക്കുകയും തുടർന്ന് പരിശീലനത്തിൽ തന്റെ സാന്നിധ്യം അറിയിച്ചിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഇറ്റലിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം സുവാരസ് യുവന്റസുമായി കരാറിൽ എത്തിയതായയാണ് അറിയാൻ കഴിയുന്നത്. ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു […]

ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കിടെ മെസ്സിക്ക് പെപ് ഗ്വാർഡിയോളയുടെ ഉപദേശം.

എഫ്സി ബാഴ്സയുടെ മിന്നും താരം ലയണൽ മെസ്സി ബാഴ്സ വിടുന്നു എന്ന വാർത്തകൾ ഫുട്ബോൾ ലോകം കീഴടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരാഴ്ച്ച പിന്നിടുന്നു. ഇരുവിഭാഗക്കാരുടെയും നിലപാട് വ്യക്തമാണെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ബുധനാഴ്ച്ചത്തേക്കാണ്. ബുധനാഴ്ച്ച മെസ്സിയുടെ പിതാവും ബാഴ്സ പ്രസിഡന്റ്‌ ബർത്തോമുവും തമ്മിൽ നേരിൽ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ ഒരു ഏകദേശരൂപവും തീരുമാനവും ബുധനാഴ്ച്ചയിലെ ചർച്ചയിൽ ഉണ്ടാവും എന്നാണ് ആരാധകർ കണക്കുക്കൂട്ടുന്നത്. അതേസമയം ഈ വാർത്തകൾ പരക്കുന്നതിനിടെ മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് […]

മെസ്സിയുടെ ഭാവി തീരുമാനമാവുന്നില്ല,തുടരണോ പോണോ എന്ന ത്രിശങ്കുവിൽ ബാഴ്സ നോട്ടമിട്ട സിറ്റി താരം.

സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾ വളരെ ശക്തിയായി പ്രചരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരാഴ്ച്ചയോളമായി. എന്നാൽ മെസ്സിയെ കൈവിടാൻ ബാഴ്സ ഒരുക്കമല്ല. മെസ്സിയാണേൽ ബാഴ്സ വിട്ടു പുറത്തു പോണം എന്ന പിടിവാശിയിലുമാണ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എവിടെയും എത്താത്ത രീതിയിൽ ആണ് ചർച്ചകൾ നടക്കുന്നത്. ഇരുകൂട്ടരും തങ്ങളുടെ നിലപാട് മയപ്പെടുത്താൻ തയ്യാറാവാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനിടെ മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിക്കുന്ന താരമായിരിക്കുകയാണ് എറിക് ഗാർഷ്യ. മുമ്പ് ബാഴ്സയുടെ താരമായിരുന്നു ഈ സ്പാനിഷ് […]