ബുസ്ക്കെറ്റ്‌സിനെയും ആൽബയെയും ഒഴിവാക്കും, പകരമെത്തുക ഈ രണ്ട് താരങ്ങൾ, കൂമാന്റെ പദ്ധതികൾ ഇതാണ്.

2007/08 സീസണിന് ശേഷം ഇതാദ്യമായാണ് എഫ്സി ബാഴ്സലോണ ഒരൊറ്റ കിരീടം പോലും നേടാനാവാതെ സീസൺ അവസാനിപ്പിക്കുന്നത്. ഒരു കിരീടം പോലും നേടിയില്ല എന്നതിനുപരി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ 8-2 ന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തതോടെ ബാഴ്സയിൽ ഗുരുതരപ്രതിസന്ധി ഉണ്ടായി. പരിശീലകൻ സെറ്റിയനെ പുറത്താക്കിയതിനു പിന്നാലെ എറിക് അബിദാലിനെയും പുറത്താക്കി. തുടർന്ന് മുൻ ബാഴ്സ താരം റൊണാൾഡ്‌ കൂമാനെ പരിശീലകൻ ആയി ബാഴ്സ നിയോഗിക്കുകയും ചെയ്തു. ബാഴ്സയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്നാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ […]

മെസ്സിയുടെ സഹോദരനെ മാറ്റി, ഫാറ്റി നിയമിച്ചത് ക്രിസ്റ്റ്യാനോയുടെ ഏജന്റിനെ.

ബാഴ്സലോണയുടെ ഭാവി വാഗ്ദാനമായ അൻസു ഫാറ്റി തന്റെ ഏജന്റിനെ മാറ്റി. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. മുമ്പ് ബാഴ്‌സ സൂപ്പർ താരം ലയണൽ മെസ്സിയുടെ സഹോദരനായ റോഡ്രിഗോ മെസ്സിയായിരുന്നു ഫാറ്റിയുടെ ഏജന്റ്. അദ്ദേഹത്തിന് കീഴിലുള്ള ഏജൻസി ആയിരുന്നു താരത്തിന്റെ എല്ലാ ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പുതിയ സീസണിന് മുന്നോടിയായി ഏജന്റിനെ മാറ്റാൻ ഫാറ്റിയും പിതാവും തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രശസ്ത ഫുട്ബോൾ ഏജന്റ് ജോർഗെ മെൻഡസിനെയാണ് ഫാറ്റി തന്റെ ഫുട്ബോൾ ഏജന്റ് ആയി കണ്ടുവെച്ചിരിക്കുന്നത്. […]

തിയാഗോ സിൽവയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാൻ ചെൽസി

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവാൻ പോവുന്ന താരമാണ് പിഎസ്ജിയുടെ ബ്രസീലിയൻ താരം തിയാഗോ സിൽവ. ഈ സീസണോടെ താരത്തിന്റെ കരാർ അവസാനിക്കുകയാണ്. എന്നാൽ കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് പിഎസ്ജി തന്നെ അറിയിച്ചതോടെ താരത്തിന് ക്ലബ് വിടൽ നിർബന്ധമാവുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം സിൽവ പിഎസ്ജിയുടെ പടികളിറങ്ങും. പിഎസ്ജി വിടാൻ ആഗ്രഹമില്ലെന്ന് ഒന്നിൽ കൂടുതൽ തവണ സിൽവ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഈ ട്രാൻസ്ഫറിൽ മറ്റൊരു തട്ടകം താരം കണ്ടത്തേണ്ടി […]

കൂമാനും പറയുന്നു, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സി തന്നെ.

ലോകത്തിലെ ഏറ്റവും മികച്ച താരം ആര് എന്ന കാര്യത്തിൽ എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനും സംശയങ്ങളൊന്നുമില്ല. അത് താൻ പരിശീലിപ്പിക്കാൻ പോവുന്ന ലയണൽ മെസ്സി തന്നെയാണ്. എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം മെസ്സിയെ കുറിച്ചും ടീമിനെ കുറിച്ചും തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം ക്ലബിന്റെ പ്രസിഡന്റ്‌ നൽകിയ ബർത്തോമു നൽകിയ അഭിമുഖത്തിൽ മെസ്സിയുടെ ഭാവിയെ പറ്റി പറഞ്ഞിരുന്നു. മെസ്സി ബാഴ്സ വിടും എന്ന വാർത്തകളെ പൂർണ്ണമായും […]

ജെറാർഡ് പിക്വേക്ക് വേണ്ടി ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്‌.

ബയേണിനോട് ഏറ്റ തോൽവി ബാഴ്സയിലെ ഒട്ടുമിക്ക താരങ്ങളുടെയും സ്ഥാനത്തിന് കോട്ടം തട്ടിച്ചിട്ടുണ്ട്. അതിലൊരു താരമാണ് ക്ലബിന്റെ പ്രതിരോധനിര ജെറാർഡ് പിക്വേ. മത്സരശേഷം വളരെ വേദനയോടെയും സങ്കടത്തോടെയുമായിരുന്നു പിക്വേ സംസാരിച്ചിരുന്നത്. അതിൽ തന്നെ ക്ലബ്‌ വിടാനുള്ള സന്നദ്ധത പിക്വേ പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു.ക്ലബിന്റെ ഈ ദുരവസ്ഥക്ക് പരിഹാരം കാണാൻ പുതിയ താരങ്ങൾക്ക് കഴിയുമെങ്കിൽ അവർക്ക് വേണ്ടി സ്ഥാനമൊഴിയാൻ താൻ ആദ്യം തയ്യാറാണ് എന്നായിരുന്നു ഇതേ കുറിച്ച് ജെറാർഡ് പിക്വേ തുറന്നു പറഞ്ഞത്. തുടർന്ന് വലിയ സംഭവവികാസങ്ങളാണ് ക്ലബിൽ പൊട്ടിപ്പുറപ്പെട്ടത്. […]

ആ രാത്രി മുഴുവനും കരഞ്ഞു, വെളിപ്പെടുത്തലുമായി എംബാപ്പെ.

സൂപ്പർ താരം കിലിയൻ എംബാപ്പെ പിഎസ്ജിക്ക് എത്രത്തോളം വേണ്ടപ്പെട്ടവനാണ് എന്ന് തെളിഞ്ഞത് ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലായിരുന്നു. അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ ഒരു ഗോളിന് അവസാനം വരെ പിറകിൽ നിന്ന പിഎസ്ജി പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അവിശ്വസനീയതിരിച്ചു വരവ് നടത്തുകയായിരുന്നു. മത്സരത്തിൽ എംബാപ്പെ പകരക്കാരനായി കളത്തിലിറങ്ങിയതാണ് പിഎസ്ജിക്ക് വഴിത്തിരിവായ കാര്യം. എന്നാൽ ആ മത്സരത്തിൽ എംബാപ്പെക്ക് കളിക്കാൻ പോലും സാധിക്കില്ല എന്ന് വിശ്വസിച്ച നാളുകൾ ഉണ്ടായിരുന്നു. കോപ്പേ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിക്കെതിരെയുള്ള മത്സരത്തിൽ […]

ക്ലബ് വിടില്ല, കൂമാന് കീഴിൽ സ്ഥാനത്തിന് വേണ്ടി പൊരുതാൻ സുവാരസിന്റെ തീരുമാനം.

ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ തോൽവിയോടെ പ്രമുഖതാരങ്ങൾ ക്ലബിൽ നിന്ന് പുറത്താവുമെന്ന് ബാഴ്സ പ്രസിഡന്റും വിവിധ മാധ്യമങ്ങളും സൂചനകൾ നൽകിയിരുന്നു. ഇന്നലെ പ്രസിഡന്റ്‌ ബർത്തോമു നൽകിയ ഇന്റർവ്യൂവിൽ ബാഴ്‌സ നിലനിർത്തുന്ന ആറു താരങ്ങളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഇതിൽ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ താരത്തെ ക്ലബ്‌ വിൽക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൂടാതെ സുവാരസിന്റെ മുൻ ക്ലബായ അയാക്സ് താരത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു. കൂടാതെ പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാനും […]

എറിക് അബിദാലിന്റെ പകരക്കാരനെയും നിയമിച്ച് എഫ്സി ബാഴ്സലോണ.

കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ബാഴ്സയുടെ ടെക്ക്നിക്കൽ ഡയറക്ടർ എറിക് അബിദാലിന്റെ പകരക്കാരനെയും എഫ്സി ബാഴ്സലോണ നിയമിച്ചു. അബിദാലിന്റെ തന്നെ സഹായിയായിരുന്ന റാമോൺ പ്ലാനസിനെയാണ് ബാഴ്സ പുതിയ ടെക്ക്നിക്കൽ ഡയറക്ടർ ആയി നിയമിച്ചത്. ക്ലബിന്റെ ഔദ്യോഗികവെബ്സൈറ്റിലൂടെലാണ് ഇത് പുറത്ത് വിട്ടത്. പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാനെ നിയമിച്ച കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിന്റെ തൊട്ട് മുമ്പാണ് ഇദ്ദേഹത്തെ ടെക്ക്നിക്കൽ ഡയറക്ടർ ആയി നിയമിച്ച കാര്യം ബാഴ്സ അറിയിച്ചത്. സ്പാനിഷുകാരനായ ഇദ്ദേഹം 2018 സമ്മറിൽ ആയിരുന്നു ഗെറ്റാഫെയിൽ നിന്ന് ബാഴ്സയിലേക്ക് അബിദാലിന്റെ […]

നെയ്മർ അടുത്ത സീസണിൽ ബാഴ്സയിൽ തിരികെയെത്തുമോ? ഉത്തരം നൽകി ബാഴ്സ പ്രസിഡന്റ്‌.

നെയ്മർ ജൂനിയർ തിരികെ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ എത്തുന്നു എന്ന വാർത്തകൾ ഒരിക്കൽ കൂടി സജീവമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും ഈ വാർത്ത സജീവമായി നിലകൊണ്ടിരുന്നു. എന്നാൽ ഇത്തവണ പ്രചരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ബാഴ്സലോണ ബയേൺ മ്യൂണിക്കിനോട് ഏറ്റുവാങ്ങിയ വമ്പൻ തോൽവിക്ക് പിന്നാലെയാണ് നെയ്മറെ ബാഴ്സ തിരികെ കൊണ്ടു വരാൻ പരിശ്രമങ്ങൾ പുനരാരംഭിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഈ വിഷയത്തിൽ ഒരു തവണ കൂടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ്‌ […]

പ്രമുഖതാരങ്ങൾ പുറത്തേക്ക്, കൂമാൻ വിറ്റൊഴിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങൾ ഇവരൊക്കെ.

എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ഉടൻ തന്നെ ചുമതലയേൽക്കാനൊരുങ്ങി നിൽക്കുകയാണ് റൊണാൾഡ്‌ കൂമാൻ. അദ്ദേഹം തന്നെയാണ് പരിശീലകൻ എന്ന് ഇന്നലെ നടന്ന അഭിമുഖത്തിൽ ബാഴ്‌സ പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. ഇന്നലെ തന്നെ അദ്ദേഹം ബാഴ്സലോണ നഗരത്തിൽ എത്തുകയും ക്ലബിനോടൊപ്പം ചേരുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിവ് ഇന്ന് തന്നെ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം ബാഴ്സയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ തന്നെയാണ് കൂമാൻ ആലോചിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. പ്രമുഖഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് കൂമാൻ ബാഴ്സയിൽ […]