സെറ്റിയന് പിന്നാലെ അബിദാലിനെയും പുറത്താക്കി ബാഴ്സലോണ !

എഫ്സി ബാഴ്സലോണയിലെ അഴിച്ചു പണികൾ വളരെ വേഗത്തിൽ പുരോഗമിക്കുന്നു എന്നുള്ളതിന്റെ സൂചനകളാണ് ഇന്നും ഇന്നലെയുമാണ് ക്ലബിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ നൽകുന്നത്. ബാഴ്സയുടെ പരിശീലകൻ കീക്വേ സെറ്റിയനെ ഇന്നലെ ഔദ്യോഗികമായി ബാഴ്സ പുറത്താക്കിയിരുന്നു. ഇപ്പോഴിതാ മുൻ ബാഴ്സ താരവും നിലവിലെ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറുമായ എറിക് അബിദാലിനെ ബാഴ്സ പുറത്താക്കിയിരിക്കുന്നു. ഒഫീഷ്യലായി ബാഴ്സ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ബാഴ്സയും അബിദാലും തമ്മിൽ കരാർ അവസാനിപ്പിക്കാൻ ധാരണയിൽ എത്തിയതായാണ് ബാഴ്സ അറിയിച്ചത്. അദ്ദേഹത്തിന്റെ […]

ഏത് പരിശീലകന് കീഴിലാണ് മെസ്സി ഏറ്റവും കൂടുതൽ തിളങ്ങിയത്? കണക്കുകൾ ഇങ്ങനെ.

അങ്ങനെ ഒരു പരിശീലകൻ കൂടി ബാഴ്സയിൽ മെസ്സിയെ പരിശീലിപ്പിച്ചു കൊണ്ട് കളമൊഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാഴ്സ പുറത്താക്കിയ കീക്കെ സെറ്റിയൻ കുറഞ്ഞ നാളുകളിൽ കൂടി ആണെങ്കിലും മെസ്സിയെ പരിശീലിപ്പിച്ച കോച്ചുമാരുടെ ലിസ്റ്റിൽ ഇടംനേടാൻ സെറ്റിയന് കഴിഞ്ഞു. ഇനി റൊണാൾഡ്‌ കൂമാന്റെ ഊഴമാണ്. ഇത് വരെ ഏഴ് പരിശീലകരാണ് ബാഴ്‌സ ജേഴ്സിയിൽ മെസ്സിയെ പരിശീലിപ്പിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ. 1- ഫ്രാങ്ക് റൈക്കാർഡ് ( 2004-2008) 1992-ന് ശേഷം ബാഴ്സക്ക് ചാമ്പ്യൻസ് ലീഗ് നേടികൊടുത്ത പരിശീലകൻ. കൗമാരക്കാരനായ മെസ്സിയെ സീനിയർ […]

സുവാരസിനെ ബാഴ്സ കയ്യൊഴിയുന്നു, മടങ്ങുക മുൻ ക്ലബിലേക്കെന്ന് സൂചനകൾ.

ബാഴ്സയുടെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസിനെ ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ കൈവിട്ടേക്കുമെന്ന് സൂചനകൾ. സ്പെയിനിൽ നിന്നുള്ള സ്പോർട്ടും മുണ്ടോ ഡീപോർട്ടീവോയുമടക്കമുള്ള മാധ്യമങ്ങളാണ് ഈ വാർത്ത ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. താരത്തിന് ഒരു വർഷം കൂടി കരാർ അവശേഷിക്കുന്നതിനിടെയാണ് ബാഴ്സ താരത്തെ മറ്റേതെങ്കിലും ക്ലബിന് കൈമാറാൻ ആലോചിക്കുന്നത്. മുപ്പത്തിമൂന്നുകാരനായ താരത്തിന് ഈ സീസണിൽ വേണ്ടവിധത്തിൽ തിളങ്ങാനായില്ല. മോശം ഫോമും പ്രായാധിക്യവുമാണ് ഇപ്പോൾ ബാഴ്സയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. ബയേണിനോടേറ്റ തോൽവിക്ക് പിന്നാലെ ടീമിൽ വലിയ തോതിലുള്ള […]

ബാഴ്സ പരിശീലകൻ കോമാന്റെ ആദ്യലക്ഷ്യം ഈ അയാക്സ് താരം.

തങ്ങളുടെ നിലവിലെ പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കിയതായി എഫ്സി ബാഴ്സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പകരം വരുന്ന പരിശീലകനെ ഈ ആഴ്ച്ച തന്നെ പ്രഖ്യാപിക്കും എന്നാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്. എന്നാൽ പുതിയ പരിശീലകൻ ആരാണ് എന്നുള്ളത് ഏകദേശം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. മുൻ ബാഴ്‌സ താരവും നിലവിലെ ഹോളണ്ട് പരിശീലകനുമായ റൊണാൾഡ് കോമാൻ ആണ്. ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ ആണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. അദ്ദേഹം ഡച്ച് ഫുട്ബോൾ പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ബാഴ്സ കോച്ചായി ചുമതലയേൽക്കുകയും ബാഴ്സ […]

ഗാർഡിയോളയുടെ പിൻഗാമി ബാഴ്സയിൽ തന്നെയുണ്ടെന്ന് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി

ബാഴ്സലോണ മെമ്പറും ബിസിനസ്മാനുമായ ലൂയിസ് ഫെർണാണ്ടസ് അല ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള തന്റെ താൽപര്യം വെളിപ്പെടുത്തി. ക്ലബിനെ മികച്ചതാക്കാനുള്ള തന്റെ പദ്ധതികളെ കുറിച്ചും അടുത്ത പരിശീലകനായി ആരു വരണം എന്നതിനെ കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചു. റേഡിയോ മാർക്കയോടു സംസാരിക്കുകയായിരുന്നു ലൂയിസ് ഫെർണാണ്ടസ് അല. നിലവിൽ ബാഴ്സ ബി ടീമിന്റെ പരിശീലകനായ ഗാർസിയ പിമിയെന്റയാണ് അടുത്തതായി ബാഴ്സലോണ കോച്ച് ആകേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. “പിമിയെന്റയെ ഞങ്ങൾക്കു വളരെയധികം ഇഷ്ടമാണ്. അടുത്ത പെപ് ഗാർഡിയോളയാകാൻ […]

ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്ന അർജന്റീന താരങ്ങൾ ഇവർ മാത്രം.

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലുകളിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടും എന്നുള്ളത് കഴിഞ്ഞ ദിവസം തീരുമാനമായി.ചൊവ്വാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ശക്തികളായ പിഎസ്ജിയും ജർമ്മൻ താരോദയങ്ങളായ ആർബി ലീപ്സിഗും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ലീഗ് വണ്ണിലെ ലിയോണിനെ നേരിടും. അപ്രതീക്ഷിത വിജയങ്ങൾ നേടികൊണ്ടാണ് ലീപ്സിഗും ലിയോണും സെമി ഫൈനലിൽ എത്തിയത്. എന്നാൽ ഇനി മൂന്ന് അർജന്റീന താരങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നത്. മൂന്ന് […]

ക്ലബ് വിടാൻ റയൽ മാഡ്രിഡ്‌ അനുവദിക്കുന്നില്ലെന്ന് ജെയിംസ് റോഡ്രിഗസ് !

2014-ലെ വേൾഡ് കപ്പിന് ശേഷം ഏറെ പ്രതീക്ഷകളോടെ റയൽ മാഡ്രിഡിൽ എത്തിയ താരമാണ് ജെയിംസ് റോഡ്രിഗസ്. എന്നാൽ താരത്തിന് വേണ്ട വിധത്തിൽ തിളങ്ങാനായില്ല. മാത്രമല്ല സിദാന് കീഴിൽ അവസരങ്ങളും കുറഞ്ഞു. തുടർന്ന് താരം ബയേണിൽ ലോണിൽ പോവുകയും പിന്നീട് റയലിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പക്ഷെ റയൽ മാഡ്രിഡിന്റെ ആദ്യപതിനൊന്നിൽ ഇടംകണ്ടെത്താൻ സാധിച്ചില്ല. താരത്തെ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മറ്റേതെങ്കിലും ക്ലബിന് കൈമാറാൻ സിദാൻ ക്ലബിനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെ അതിൽ തീരുമാനമുണ്ടായിട്ടില്ല. എന്നാൽ ഇക്കാര്യത്തിലിപ്പോൾ പരാതിയുമായി […]

യുണൈറ്റഡ് പൊക്കും മുമ്പ് ആ താരത്തെ സൈൻ ചെയ്യൂ, യുവന്റസിനോട് റൊണാൾഡോ.

ഈ സീസണിൽ വലിയ തോതിലുള്ള അഴിച്ചു പണികൾ ക്ലബ്ബിനകത്ത് നടക്കുമെന്ന് യുവന്റസ് വ്യക്തമാക്കിയതാണ്. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ അവർ സാറിയെ പുറത്താക്കി പിർലോയെ പരിശീലകനായി നിയമിച്ചിരുന്നു. ക്ലബിന് ആവിശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൊണ്ട് പുതിയ താരങ്ങളെ എത്തിക്കുമെന്ന് പിർലോ അറിയിച്ചിരുന്നു. പ്രത്യേകിച്ച് മധ്യനിരയിൽ ഇസ്കോയെ പോലെയുള്ള ഒരുപിടി നല്ല താരങ്ങൾ തങ്ങൾക്ക് ആവിശ്യമാണ് എന്നാണ് പിർലോയുടെ വാദം. ഇപ്പോഴിതാ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു താരത്തെ ക്ലബിന് നിർദേശിച്ചതായി റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നു. വോൾവ്‌സിന്റെ […]

ബാഴ്സക്കെതിരായ ചരിത്രവിജയം ബയേൺ താരങ്ങൾ ആഘോഷിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രസിഡന്റ്‌.

ചാമ്പ്യൻസ് ലീഗിലെ നോക്കോട്ട് റൗണ്ടിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ബയേൺ മ്യൂണിക്ക് കുറിച്ചത്. അതും കരുത്തരായ ബാഴ്സയ്ക്കെതിരെ. 8-2 ന്റെ വിജയം ബയേണിന് നേടികൊടുത്ത വീരപരിവേഷം ചെറുതൊന്നുമല്ല. ഇത്തരത്തിലുള്ള വിജയങ്ങൾ എപ്പോഴും സംഭവിക്കുന്നതല്ല. സാധാരണഗതിയിൽ ഇത്തരമൊരു വിജയം നേടിയാൽ താരങ്ങൾ അമിതാതഹ്ലാദമൊക്കെ പ്രകടിപ്പിക്കൽ സാധാരണമാണ്. എന്നാൽ ബയേണിന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ്‌ കാൾ ഹെയിൻസ് റുമ്മനിഗെ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് […]

നാലു താരങ്ങൾ ഒഴികെയുള്ള മറ്റെല്ലാ താരങ്ങളെയും ബാഴ്സ വിൽക്കുന്നു !

ബയേണിനോട് 8-2 ന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എഫ്സി ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. പരിശീലകൻ സെറ്റിയനെ പുറത്താക്കുമെന്നത് ഉറപ്പായ കാര്യമാണ്. എന്നാൽ അതിന് പുറമെ ടീമിലെ ഭൂരിഭാഗം താരങ്ങളെയും വിൽക്കാൻ ബാഴ്സ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാഴ്‌സയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്ട് എന്ന കറ്റാലൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നാലു താരങ്ങളെ മാത്രമാണ് ബാഴ്സ അടുത്ത സീസണിലേക്ക് നീക്കിവെക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള എല്ലാ താരങ്ങളെയും ഈ ട്രാൻസ്ഫർ മാർക്കെറ്റിൽ ലഭ്യമാവും എന്നാണ് […]