“നാട്യങ്ങളില്ലാത്ത നായകൻ” ഐകർ കസിയസ്

‘സെന്റ് ഇക്കർ’ എന്നതിന് ‘സാൻ ഇകർ ‘ എന്ന് വിളിക്കുന്നത് സ്പാനിഷ് ഭാഷയിൽ ആണ്.ഇത് കാസിയസ് എന്ന താരത്തിന്റെ റയൽമാഡ്രിഡ് കരിയറിലെ ബഹുമാനത്തെക്കുറിച്ച് ഒരു ആശയം നമുക്ക് മുന്നിലേക്ക് കൊണ്ട് വരുന്നു . കാസിയസിന് ഹൃദയാഘാതം സംഭവിച്ചുവെന്ന വാർത്ത 2019 മെയ് മാസത്തിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. അക്കാലത്ത് 37 വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രൊഫഷണൽ കായികതാരത്തിന് ശാരീരിക വൈദഗ്ധ്യത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത് ഇങ്ങനെയൊരു വാർത്ത ഫുട്ബോൾ പ്രേമികൾക്ക് ആർക്കും താങ്ങാനായില്ല.അഞ്ച് ദിവസത്തിന് ശേഷം […]

അർജൻറീനിയൻ താരത്തിന്റെ കരിയർ മാറ്റിമറിക്കുന്ന തീരുമാനവുമായി ബിയൽസ

നീണ്ട പതിനാറു വർഷത്തിനു ശേഷം പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവ് ആഘോഷിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസയാണ് അവരുടെ തിരിച്ചു വരവിന്റെ പ്രധാന കാരണമെന്നത് ലീഡ്സിന് വലിയ ശ്രദ്ധ ലഭിക്കാനും കാരണമാക്കിയിട്ടുണ്ട്. എന്തായാലും തിരിച്ചുവരവ് ഗംഭീരമാക്കാൻ ടീമിനെ വാർത്തെടുക്കാൻ ഒരുങ്ങുകയാണ് ബിയൽസ. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോസ്പറിനു വേണ്ടി കളിക്കുന്ന അർജൻറീനിയൻ പ്രതിരോധ താരമായ ജുവാൻ ഫൊയ്ത്തിനെ ലക്ഷ്യമിട്ടാണ് ബിയൽസ കരുക്കൾ നീക്കുന്നത്. ഇരുപത്തിരണ്ടുകാരനായ താരം ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ […]

ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ നിന്നും മെസിയെ ബുദ്ധിപരമായി ഒഴിവാക്കി ബെൻസിമ

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഡ്രിബ്ലറെ തിരഞ്ഞെടുത്ത് റയൽ മാഡ്രിഡ് താരം ബെൻസിമ. പലരും മെസിയെ ഇക്കാര്യത്തിൽ ഏറ്റവും മികച്ചതായി പറയുന്നുണ്ടെങ്കിലും ബെൻസിമയുടെ അഭിപ്രായം ബ്രസീലിയൻ താരം നെയ്മറാണ് ഡ്രിബ്ലിങ്ങ് മികവിൽ മുന്നിൽ നിൽക്കുന്നതെന്നാണ്. യുട്യൂബ് ചാനലിലെ ഇന്റർവ്യൂവിൽ ആരാധകരോടു സംസാരിക്കുമ്പോഴാണ് ബെൻസിമ ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം മെസിയെ ഈ പട്ടികയിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിട്ടും ബെൻസിമ അദ്ദേഹത്തെ ഒഴിവാക്കിയെന്നു തന്നെ വേണം കരുതാൻ. ഏറ്റവും മികച്ച അഞ്ചു ഡ്രിബ്ലർമാരെ തിരഞ്ഞെടുക്കാൻ താരത്തോട് ആവശ്യപ്പെട്ടപ്പോൾ നെയ്മറുടെ പേരു മാത്രം പറഞ്ഞ് […]

ലൗതാരോ മാർട്ടിനസിന്റെ തകർപ്പൻ സോളോ ഗോൾ, നാപ്പോളിയെ വീഴ്ത്തി ഇന്റർ മിലാൻ

സിരി A യിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നാപ്പോളിയെ വീഴ്ത്തി ഇന്റർ മിലാൻ അറ്റലാന്റയെമറികടന്ന് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചുകയറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മിലാൻ വിജയം.അടുത്ത യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടാൻ നാപ്പോളിക്ക്‌ വിജയം അനിവാര്യമായിരുന്നു.ഒരു മത്സരം ശേഷിക്കെ നിലവില് 59 പോയിന്റുമായി ഏഴാം സ്ഥാനത്താണ് നാപ്പോളി,60 പോയിന്റ്മായി എസി മിലാൻ ആറാം സ്ഥാനത്തുമാണ്.യൂറോപ്പ ലീഗ് കോളിഫിക്കേഷൻ എങ്കിലും കളിക്കണം എങ്കിൽ ലീഗിൽ ആറാം സ്ഥാനത്ത് എങ്കിലും എത്തണം.നിലവിൽ ഉള്ള പോയിന്റ് അടിസ്ഥാനത്തിൽ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് […]

ചാമ്പ്യൻസ് ലീഗിനു മൂന്നു താരങ്ങൾ കൂടിയിറങ്ങും, ബാഴ്സക്കു പ്രതീക്ഷ

നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പരിക്കു പറ്റി പുറത്തായ മൂന്നു താരങ്ങൾ തിരിച്ചെത്താൻ സാധ്യത. മുന്നേറ്റനിര താരങ്ങളായ ഡെംബലെ, ഗ്രീസ്മാൻ പ്രതിരോധനിര താരം ലെങ്ലറ്റ് എന്നിവരാണ് നിർണായക പോരാട്ടത്തിനിറങ്ങാൻ സാധ്യതയുള്ളത്. ഇന്ന് മൂവരും ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി മുതൽ പരിക്കേറ്റു പുറത്തിരിക്കുന്ന ഡെംബലെ തിരിച്ചെത്തിയാൽ അതു ബാഴ്സയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. തന്റെ വേഗത കൊണ്ട് ഏതു പ്രതിരോധനിരയെയും കീറി മുറിക്കാൻ കഴിവുള്ള താരമാണ് ഡെംബലെ. അതിനൊപ്പം ഗ്രീസ്മനും പ്രതിരോധത്തിൽ ലെങ്ലെറ്റും […]

റൊണാൾഡോയുടെ സീരി എ റെക്കോർഡ് നുണക്കഥയോ, യഥാർത്ഥ റെക്കോർഡുകാരൻ എസി മിലാൻ താരം

ഇറ്റാലിയൻ ലീഗിൽ റൊണാൾഡോ അൻപതു ഗോളുകൾ നേടിയത് ഏറെ പ്രാധാന്യം നേടിയ വാർത്തയായിരുന്നു. സീരി എയിൽ ഏറ്റവും വേഗത്തിൽ അൻപതു ഗോളുകൾ നേടിയ താരം റൊണാൾഡോയാണെന്നു പറഞ്ഞ് ലോകത്തിലെ എല്ലാ മാധ്യമങ്ങളും അത് ആഘോഷിക്കുകയും ചെയ്തു. എന്നാൽ ആ വാർത്തകളെല്ലാം തെറ്റാണെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ഉയരുന്ന ചർച്ചകൾ വ്യക്തമാക്കുന്നത്. രണ്ടു സീസണുകളിലായി അറുപത്തിയൊന്നു ലീഗ് മത്സരങ്ങളിൽ നിന്നും അൻപത്തിയൊന്നു ഗോളുകൾ നേടിയാണ് റൊണാൾഡോ ഏറ്റവും വേഗത്തിൽ അൻപതു ഗോൾ നേടിയ താരമായതെന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കിയത്. എന്നാൽ […]

മെസിയുടെ വിഖ്യാത ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ ബാഴ്സ ഒഴിവാക്കി

ചാമ്പ്യൻസ് ലീഗിലെ ചരിത്ര വിജയത്തിൽ ആരാധകർക്കൊപ്പം ആവേശം പങ്കിടുന്ന മെസിയുടെ വിഖ്യാത ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ സാന്റിയാഗോ ഗാർസസ് ഇനി ബാഴ്സക്കു വേണ്ടി ചിത്രങ്ങൾ പകർത്തില്ല. ബാഴ്സയുടെ ചിത്രങ്ങൾ പകർത്താനുള്ള അദ്ദേഹത്തിന്റെ കരാർ കറ്റലൻ ക്ലബ് പുതുക്കി നൽകിയില്ലെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡികോ റിപ്പോർട്ടു ചെയ്യുന്നു. 2017ലെ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്കെതിരെ ബാഴ്സ 6-1നു വിജയം നേടിയ മത്സരത്തിലാണ് മെസിയുടെ പ്രസിദ്ധമായ ചിത്രം പിറന്നത്. അന്ന് അവസാന ഗോൾ സെർജി റോബർട്ടോ നേടിയപ്പോൾ […]

ബാഴ്സയുടെ വിളി വരുമെന്ന പ്രതീക്ഷയിൽ ആഴ്സനൽ കരാർ പുതുക്കുന്ന തീരുമാനം വൈകിപ്പിച്ച് ഓബമയാങ്ങ്

ആഴ്സനലുമായുള്ള കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അതു പുതുക്കുന്ന കാര്യത്തിൽ തീരുമാനം വൈകിപ്പിക്കുകയാണ് സൂപ്പർതാരം ഓബമയാങ്ങ്. താരം ആഴ്സനലിൽ തന്നെ തുടരുമെന്ന് പരിശീലകൻ അർടേട്ട പൂർണമായും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബാഴ്സലോണയുടെ വിളി വന്നാൽ സ്പാനിഷ് ക്ലബിലേക്കു ചേക്കേറാനാണു ഗാബോൺ താരത്തിന്റെ തീരുമാനമെന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു. ഇന്റർമിലാൻ താരമായ ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫർ ഈ സമ്മറിൽ ബാഴ്സലോണക്ക് അപ്രാപ്യമാണെന്നതാണ് ഓബമയാങ്ങിന്റെ പ്രതീക്ഷ. സുവാരസിനു പകരക്കാരനായി ഒരു സ്ട്രൈക്കറെ ബാഴ്സക്ക് അത്യാവശ്യമാണ്. എന്നാൽ ലൗടാരോയെ […]

പാരീസ്നോട് വിട പറഞ്ഞ് തിയാഗോ സിൽവ

എട്ട് വർഷത്തോളമായി പാരിസ് സൈന്റ് ജർമൻ ടീമിന്റെ ഡിഫൻസിൽ നെടുംതൂണായി കളിക്കുന്ന മുൻ ബ്രസീൽ ക്യാപ്റ്റൻ തിയാഗോ സിൽവ ഹോം ഗ്രൗണ്ടായ പാർക്ക് ദി പ്രിൻസസ് ഗ്രൗണ്ടിനോടും തന്റെ ഫാൻസിനോടും വിടവാങ്ങി.ഇന്നലെ സെൽറ്റിക്കിനെതിരെ നടന്ന സൗഹൃദ മത്സരമായിരുന്നു അവസാന ഹോം മത്സരം.ഫാന്സിനോട് തന്റെ നന്ദി അറിയിച്ചുകൊണ്ട് വിടവാങ്ങൽ നടത്തിയത്. 2012 മുതൽ PSG ടീമിന്റെ ഡിഫൻസിൽ വിശ്വസ്തനായ പോരാളിയായിരുന്നു തിയാഗോ സിൽവ.204 മത്സരങ്ങളാണ് പി എസ് ജി ക്ക് വേണ്ടി ഇതുവരെ ജഴ്സിയണിഞ്ഞത്, താരം 9 ഗോളുകളും […]

അർജന്റീനയുടെ വിഖ്യാത പരിശീലകനെ പ്രീമിയർ ലീഗിലേക്കു സ്വാഗതം ചെയ്ത് ഗാർഡിയോള

പതിനാറു വർഷങ്ങൾക്കു ശേഷം ലീഡ്സ് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കു തിരിച്ചെത്തിയതോടെ നിരവധി ഇതിഹാസ പരിശീലകരുടെ അരങ്ങായി അവിടം മാറുകയാണ്. ലോകഫുട്ബോളിന്റെ അമരത്തിരുന്നിട്ടുള്ള പെപ് ഗാർഡിയോള, കാർലോ ആൻസലോട്ടി, ജോസെ മൊറീന്യോ, യർഗൻ ക്ളോപ്പ് എന്നിവർക്കൊപ്പം ആധുനിക ഫുട്ബോളിലെ എല്ലാ പരിശീലകരെയും സ്വാധീനിച്ചിട്ടുള്ള അർജൻറീനിയൻ പരിശീലകനായ മാഴ്സലോ ബിയൽസെ കൂടി പ്രീമിയർ ലീഗിലേക്കെത്തുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന് പെപ് ഗാർഡിയോള വാഴ്ത്തിയിട്ടുള്ള ബിയൽസയുടെ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ ഹാർദ്ദവമായാണ് സിറ്റി പരിശീലകൻ സ്വാഗതം ചെയ്യുന്നത്. “ഇംഗ്ലീഷ് […]