നാലു താരങ്ങൾ ഒഴികെയുള്ള മറ്റെല്ലാ താരങ്ങളെയും ബാഴ്സ വിൽക്കുന്നു !

ബയേണിനോട് 8-2 ന്റെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എഫ്സി ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. പരിശീലകൻ സെറ്റിയനെ പുറത്താക്കുമെന്നത് ഉറപ്പായ കാര്യമാണ്. എന്നാൽ അതിന് പുറമെ ടീമിലെ ഭൂരിഭാഗം താരങ്ങളെയും വിൽക്കാൻ ബാഴ്സ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബാഴ്‌സയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പോർട്ട് എന്ന കറ്റാലൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നാലു താരങ്ങളെ മാത്രമാണ് ബാഴ്സ അടുത്ത സീസണിലേക്ക് നീക്കിവെക്കാൻ ഉദ്ദേശിക്കുന്നത്. ബാക്കിയുള്ള എല്ലാ താരങ്ങളെയും ഈ ട്രാൻസ്ഫർ മാർക്കെറ്റിൽ ലഭ്യമാവും എന്നാണ് […]

ബാഴ്സക്കകത്ത് നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഡിജോംഗ് !

ബയേണിനെതിരെയുള്ള വമ്പൻ തോൽവിക്ക് പിന്നാലെ തുറന്നു പറച്ചിലുകളുമായി ബാഴ്സ മധ്യനിര താരം ഡിജോംഗ്. തോൽവിക്ക് പിന്നാലെ താരം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെ കുറിച്ച് കൂടുതൽ സംസാരിച്ചത്. ബാഴ്സയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും ഒരുപാട് കാര്യങ്ങളിൽ മാറ്റം സംഭവിക്കേണ്ടതുണ്ടെന്നുമാണ് ഡിജോംഗ് അറിയിച്ചത്. ” ഞങ്ങളുടെ ടീമിനകത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്നാണ് ഈ തോൽവിയോടെ തെളിഞ്ഞത്. ടീമിനകത്ത് ഒരുപാട് മാറ്റങ്ങൾ ആവിശ്യമാണ് എന്നും ഇതിലൂടെ തെളിഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഇത് വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ് എന്നറിയാം. അവരുടെ കാര്യത്തിൽ […]

സെറ്റിയൻ തിങ്കളാഴ്ച്ച പുറത്താകും, പരിഗണിക്കുന്നത് ഈ നാലു പരിശീലകരിൽ ഒരാളെ !

എഫ്സി ബാഴ്സലോണയുടെ വമ്പൻ തോൽവി പരിശീലകൻ കീക്കെ സെറ്റിയന്റെ തൊപ്പി തെറിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. 8-2 ന്റെ തോൽവിക്ക് പിന്നാലെ ടീമിൽ കടുത്ത മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ്‌ ബർതോമ്യു അറിയിച്ചിരുന്നു. തുടർന്ന് പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെറ്റിയനെ പുറത്താക്കാൻ ബാഴ്സ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. നാളെ അതായത് തിങ്കളാഴ്ച്ച ബാഴ്സ ബോർഡ് ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും സെറ്റിയനെ ഔദ്യോഗികമായി പുറത്താക്കുക. ഇന്നലെ […]

കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ ബാഴ്സ ലിവർപൂളിന് നൽകേണ്ടി വരിക ഈ തുക !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ സർവ്വാധിപത്യമായിരുന്നു ഇന്നലെ കാണാനായത്. 8-2 എന്ന നാണക്കേടിന്റെ അങ്ങേ അറ്റത്തെ തോൽവിയാണ് ബാഴ്സ ഇന്നലെ വഴങ്ങിയത്. ഇതോടെ ബാഴ്സ പുറത്താവുകയും ബയേൺ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. ബാഴ്സ താരവും നിലവിൽ ലോണിൽ ബയേണിന് വേണ്ടി കളിക്കുന്ന കൂട്ടീഞ്ഞോ പകരക്കാരനായി വന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയത് തോൽവിയുടെ ആഘാതം വർധിപ്പിച്ചു. എന്നാൽ ബാഴ്സക്ക് അല്പം ആശങ്ക പടർത്തുന്ന കാര്യം മറ്റൊന്നാണ്. നിലവിലെ […]

എട്ടെണ്ണം പൊട്ടിച്ച് ബയേൺ, ബാഴ്സ ഒരുപിടി ചാരം !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ ബയേൺ ബാഴ്‌സയെ കീഴടക്കി. പക്ഷെ പ്രതീക്ഷിക്കാത്ത മാർജിനിലുള്ള ജയമായിരുന്നു ബയേൺ നേടിയത്. കടുത്ത ബയേൺ ആരാധകർ പോലും ഇങ്ങനെയൊരു സ്കോർ പ്രതീക്ഷിച്ചു കാണില്ല. ബാഴ്സയുടെ നെഞ്ചത്ത് എട്ട് ഗോളുകളാണ് ഇന്നലെ ബയേൺ അടിച്ചു കയറ്റിയത്. 8-2 എന്ന സ്കോറിന് ബാഴ്സയെ തകർത്തു കൊണ്ട് ബയേൺ സെമിയിൽ പ്രവേശിച്ചു. മത്സരത്തിൽ ഒരിക്കൽ പോലും പൊരുതാനാവാതെയാണ് ബാഴ്‌സ കീഴടങ്ങിയത്. ആദ്യപകുതിപിന്നിടുമ്പോൾ തന്നെ 4-1 എന്ന സ്കോറിന് ബാഴ്‌സ […]

തനിക്ക് ബാഴ്സലോണയിൽ ഓഫർ വന്നിരുന്നതായി വിനീഷ്യസിന്റെ വെളിപ്പെടുത്തൽ.

തനിക്ക് എഫ്സി ബാഴ്സലോണയിൽ നിന്നും ഓഫർ വന്നിരുന്നതായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. പുതുതായി റയൽ മാഡ്രിഡ്‌ ടിവിക്ക് നൽകിയ കാംപോ ഡി എസ്ട്രല്ല എന്ന ഡോക്യുമെന്ററിക്ക് നൽകിയ അഭിമുഖത്തിലാണ് വിനീഷ്യസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഴ്സയിൽ നിന്നും റയലിൽ നിന്നും ഓഫർ വന്നിരുന്നു, കേവലം രണ്ട് ദിവസങ്ങൾ മാത്രമായിരുന്നു തനിക്ക് ബാക്കിയുണ്ടായിരുന്നതെന്നും താൻ റയലിനെ തിരിഞ്ഞെടുത്തുവെന്നും വിനീഷ്യസ് അറിയിച്ചു. 2018 ജൂലൈയിലാണ് വിനീഷ്യസ് റയലിൽ എത്തിയത്. 38.7 മില്യൺ പൗണ്ടിനാണ് ഫ്ലെമെങ്കോയിൽ നിന്നും […]

യുണൈറ്റഡിന് തിരിച്ചടി, സാഞ്ചോക്ക് വേണ്ടി റയലും ബാഴ്സയും രംഗപ്രവേശനം ചെയ്‌തേക്കും.

ബൊറുസിയ ഡോർട്മുണ്ടിന്റെ യുവസ്ട്രൈക്കെർ ജേഡൻ സാഞ്ചോയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിലെത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരുപാട് തവണ വിലപേശലുകളും ബിഡുകളും സമർപ്പിച്ചെങ്കിലും ബൊറൂസിയ വഴങ്ങിയിരുന്നില്ല. തുടർന്ന് അടുത്ത സീസണിലും സാഞ്ചോ ക്ലബിൽ തന്നെ തുടരുമെന്ന് ബൊറൂസിയ ഉറപ്പ് നൽകിയിരുന്നു. ക്ലബിന്റെ ഡയറക്ടറാണ് താരത്തിന്റെ കരാർ പുതുക്കിയതായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. എന്നിരുന്നാലും യുണൈറ്റഡ് ശ്രമങ്ങൾ അവസാനിപ്പിച്ചിരുന്നില്ല. മുൻപ് ഡെംബലെയുടെ കാര്യത്തിലും ഡയറക്ടർ സമാനപ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഡെംബലെയെ റാഞ്ചാൻ ബാഴ്സക്ക് സാധിച്ചിരുന്നു. എന്നാലിപ്പോൾ […]

ഒരാൾക്ക് മാത്രം മെസ്സിയെ തടയാൻ കഴിയുമെന്ന് വിചാരിക്കേണ്ടന്ന് തോമസ് മുള്ളർ.

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് എഫ്സി ബാഴ്സലോണയും എഫ്സി ബയേണും തമ്മിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായുള്ള വാക്പോരുകൾ ഒന്നും തന്നെ അവസാനിച്ചിട്ടില്ല. ഇന്നലെ സ്കൈ സ്പോർട്സ് ജർമ്മനിക്ക് നൽകിയ അഭിമുഖത്തിലാണ് ബയേൺ സിഇഒ മെസ്സിയെ തടയാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയത്. മെസ്സിയെ പൂട്ടുന്ന കാര്യം അൽഫോൺസോ ഡേവിസ് നോക്കികോളും എന്നായിരുന്നു ബയേൺ സിഇഒ കാൾ ഹെയിൻസ് പറഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ബയേൺ അറ്റാക്കിങ് താരം […]

കൂട്ടീഞ്ഞോക്ക് പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹം, എന്നാൽ ബാഴ്സയിൽ തുടർന്നേക്കുമെന്ന് ഏജന്റ്.

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയുടെ ഭാവി ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. നിലവിൽ ലോണിൽ ബയേൺ മ്യൂണിക്കിനൊപ്പം കളിക്കുന്ന താരം ഈ സീസണോടെ ബാഴ്സയിൽ തിരിച്ചെത്തും. താരത്തെ സ്ഥിരമായി നിലനിർത്തേണ്ട ആവിശ്യമില്ലെന്ന് ബയേൺ അറിയിച്ചതിനെ തുടർന്നാണ് താരം ബാഴ്സയിൽ തിരികെ എത്തുക. എന്നാൽ ബാഴ്സക്കാവട്ടെ താരത്തെ നിലനിർത്താൻ താല്പര്യമില്ല. വിൽക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല. പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലുമായാണ് നിലവിൽ ബാഴ്സ ഏറ്റവും കൂടുതൽ ചർച്ചകൾ നടത്തുന്നത്. എന്നാൽ താരത്തിന്റെ ഉയർന്ന വിലയും […]

മെസ്സി വീണ്ടും ബയേണിനെതിരെ, 2015 ആവർത്തിക്കുമോ?

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ബയേണും ബാഴ്സയും തമ്മിൽ ഇന്ന് ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി 12:30 ന് ലിസ്ബണിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേണിനെ ബാഴ്സ നേരിടുന്നത്. ഇരുടീമുകൾക്കും വിജയസാധ്യത കല്പിക്കപ്പെടുന്ന മത്സരമാണ് എന്നുള്ളതിനാൽ ശക്തമായ ഒരു പോരാട്ടം തന്നെയാണ് ഈ മത്സരത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് ബാഴ്സ ബയേണിനെ നേരിട്ടപ്പോൾ ആരാധകർക്ക് മറക്കാവാത്ത ഓർമ്മകളായിരുന്നു സമ്മാനിച്ചിരുന്നത്. ഇരുപാദങ്ങളിലുമായി 5-3 വിജയിച്ച ബാഴ്സ ആധികാരികമായി തന്നെ […]