ക്രിസ്റ്റ്യാനോ ബാഴ്സയിലേക്കോ? താരത്തിന്റെ ഉപദേശകരുടെ പ്രതികരണമിങ്ങനെ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്സി ബാഴ്സലോണയിലേക്ക്? ഇന്ന് രാവിലെ മുതൽ വ്യാപകമായിപ്രചരിച്ചു വന്ന ഒരു വാർത്തയാണിത്. വലിയ തോതിൽ ഫുട്ബോൾ ലോകത്ത് ഇത് ചർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു. സ്പാനിഷ് ഫുട്ബോൾ നിരൂപകനായ ഗില്ലം ബലേഗാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ എഫ്സി ബാഴ്സലോണക്ക് വേണ്ടി യുവന്റസ് ഓഫർ ചെയ്തിരുന്നതായി വെളിപ്പെടുത്തിയത്. ബിബിസിയുടെ റേഡിയോ ഫൈവിന് നൽകിയ അഭിമുഖത്തിലാണ് പിഎസ്ജി, റയൽ മാഡ്രിഡ്‌, ബാഴ്സലോണ എന്നിവർക്കൊക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസ് ഓഫർ ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. എന്നാൽ എല്ലാ ക്ലബുകളും […]

എന്നെ തകർക്കാമെന്ന് ആരും കരുതണ്ട, ആഴ്‌സണലിൽ തന്നെ തുടരുമെന്ന് ഓസിൽ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്‌സണൽ വിറ്റൊഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് മെസ്യൂട് ഓസിൽ. കോവിഡ് പ്രശ്നം മൂലം സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ആഴ്‌സണൽ കൂടുതൽ താരങ്ങളെ വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല താരത്തിന്റെ സാലറി വളരെയധികമാണെന്നും താരത്തെ മറ്റു ക്ലബുകൾക്ക് കൈമാറിയാൽ അത് ലഭിക്കാമെന്നുമാണ് ആഴ്‌സണലിന്റെ കണക്കുകൂട്ടലുകൾ.മാത്രമല്ല, ക്ലബ്‌ വിടാൻ താരത്തിന് ആഴ്‌സണൽ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ക്ലബ് വിടുന്ന പ്രശ്നമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഓസിൽ. എന്തൊക്കെ സംഭവിച്ചാലും താൻ ഇവിടെ തുടരുമെന്നും വിവാദങ്ങളിലൂടെ തന്നെ തകർക്കാമെന്ന് ആരും […]

ചാമ്പ്യൻസ് ലീഗ്: മെസ്സിയുടെ റെക്കോർഡിനൊപ്പമെത്തി നെയ്‌മർ.

ഇന്നലെ നടന്ന പിഎസ്ജി-അറ്റലാന്റ മത്സരം ഫുട്ബോൾ ആരാധകരെ ആവേശഭരിതരാക്കിയത് കുറച്ചൊന്നുമില്ല. തൊണ്ണൂറാം മിനുട്ടിന് ശേഷം പിഎസ്ജിയുടെ വീരോചിത തിരിച്ചു വരവിനാണ് ഇന്നലെ ലിസ്ബൺ സാക്ഷ്യം വഹിച്ചത്. തൊണ്ണൂറാം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന പിഎസ്ജി മാർക്കിഞ്ഞോസിന്റെയും മോട്ടിങ്ങിന്റെയും ഗോളുകളോടെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച നെയ്മർ ജൂനിയർ തന്നെയാണ് മത്സരത്തിലെ താരം. മത്സരത്തിൽ മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ […]

ബ്രസീലിന്റെ ‘ നെക്സ്റ്റ് നെയ്മർ ‘ ലിവർപൂളിലേക്ക്?

അടുത്ത നെയ്മർ എന്ന വിശേഷണം ചാർത്തി കിട്ടിയ താരമാണ് ബ്രസീലിന്റെ മുന്നേറ്റനിര താരം ടാല്ലസ് മാഗ്നോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ക്ലബുകളുടെ ആകർഷണം പിടിച്ചുപറ്റാൻ സാധിച്ച താരമാണ് മാഗ്നോ. കഴിഞ്ഞ വർഷം അണ്ടർ 17 വേൾഡ് കപ്പ് ചാമ്പ്യൻമാരായ ബ്രസീലിലെ നിർണായകസാന്നിധ്യം ഈ താരമായിരുന്നു. നെയ്മറിന്റെ കളി ശൈലിയോട് സാമ്യം പുലർത്തുന്നതിനാൽ ബ്രസീലുകാർ തന്നെയാണ് താരത്തെ അടുത്ത നെയ്മർ എന്ന് വിശേഷിപ്പിച്ചത്. ഇപ്പോഴിതാ താരം യൂറോപ്പിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. നിലവിൽ ബ്രസീലിയൻ ക്ലബ് വാസ്കോ […]

ആഴ്‌സണൽ സൂപ്പർ താരത്തിന് വേണ്ടി മൂന്ന് താരങ്ങളെ വാഗ്ദാനം ചെയ്ത് യുവന്റസ്.

ആഴ്‌സണലിന്റെ സൂപ്പർ സ്ട്രൈക്കെർ അലക്സാന്ദ്ര ലാക്കസാട്ടക്ക് വേണ്ടി മൂന്ന് താരങ്ങളെ യുവന്റസ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. പ്രമുഖമാധ്യമമായ ദി അത്ലറ്റികിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലിമെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ പരിശീലകൻ പിർലോ ഒഴിവാക്കാനുദ്ദേശിക്കുന്ന മൂന്ന് താരങ്ങളെയാണ് ആഴ്‌സണലിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ, ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റ, ക്രിസ്റ്റൻ റോമെറോ എന്നീ താരങ്ങളെ ആണ് യുവന്റസ് ആഴ്‌സണലിന് വേണ്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മൂന്ന് താരങ്ങളെ […]

അന്ന് താനും സിദാനും സംസാരിച്ചതെന്ത്? വെളിപ്പെടുത്തലുമായി പെപ് ഗ്വാർഡിയോള.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയോട് പരാജയം രുചിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. എന്നാൽ മത്സരശേഷം ഇരുടീമിന്റെയും വിഖ്യാതപരിശീലകൻമാർ തമ്മിൽ മൈതാനത്ത് ഏറെ നേരം സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മത്സരശേഷം ഏകദേശം പതിനഞ്ച് മിനുട്ടോളമാണ് ഇരുവരും സംസാരിച്ചിരുന്നത്. അന്ന് മുതലേ രണ്ട് മഹത്തായ പരിശീലകർ എന്തായിരിക്കും ചർച്ച ചെയ്തിരിക്കുക എന്ന കാര്യം അറിയാനുള്ള കൗതുകം ഓരോ ഫുട്ബോൾ പ്രേമിക്കുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിറ്റി […]

പിർലോയുടെ അഴിച്ചു പണി വേഗത്തിൽ, യുവന്റസ് വിൽക്കുന്നത് ആറു താരങ്ങളെ.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്ലബ്‌ പരിശീലകൻ സാറിയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയായിരുന്നു. തുടർന്ന് ഇറ്റാലിയൻ ഇതിഹാസതാരം ആന്ദ്രേ പിർലോ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇതോടെ യുവന്റസിൽ കാര്യമായ മാറ്റങ്ങൾ ആവിശ്യമാണ് എന്ന് അദ്ദേഹം ആവിശ്യപ്പെട്ടിരുന്നു. ടീമിന്റെ മധ്യനിരയിലാണ് നല്ല രീതിയിൽ ഉള്ള മാറ്റങ്ങൾ വേണ്ടത് എന്ന നിലപാടുകാരനാണ് പിർലോ. റയൽ മാഡ്രിഡിന്റെ ഇസ്കോയെയാണ് പിർലോ ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്നത്. അതിനാൽ […]

‘വീണ്ടും വിഡ്ഢിത്തം കാണിക്കരുത്’, നാപോളിക്കെതിരെ ഹാഫ് ടൈമിൽ മെസി പറഞ്ഞ വാക്കുകൾ വൈറൽ

എത്ര ഗോൾ ലീഡ് നേടിയാലും അതു തുലച്ചു കളയുന്ന ടീമെന്ന ചീത്തപ്പേര് ഇപ്പോൾ ബാഴ്സലോണക്കുണ്ട്. പ്രത്യേകിച്ചും ചാമ്പ്യൻസ് ലീഗിൽ. തുടർച്ചയായി രണ്ടു തവണയാണ് ബാഴ്സ മികച്ച ലീഡ് നേടിയതിനു ശേഷം മത്സരം തുലച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ലിവർപൂളിനെതിരെയും അതിനു മുൻപ് റോമക്കെതിരെയും ചാമ്പ്യൻസ് ലീഗിൽ മൂന്നു ഗോൾ ലീഡ് ബാഴ്സ തുലച്ചു കളഞ്ഞിട്ടുണ്ട്. നാപോളിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ മൂന്നു ഗോൾ നേടിയെങ്കിലും ഹാഫ് ടൈമിനു മുൻപേ നാപോളി ഒരു ഗോൾ തിരിച്ചടിച്ചത് മറ്റൊരു […]

സാഞ്ചോയെ ലഭിച്ചില്ല, പകരം ബാഴ്സ താരത്തെ ക്ലബിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും പരിശീലകൻ സോൾഷാറും ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരമായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കെർ ജേഡൻ സാഞ്ചോ. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഏകദേശം കരാറിന്റെ വക്കിൽ വരെ എത്താൻ യൂണൈറ്റഡിന് കഴിഞ്ഞിരുന്നു എന്നാണ് യാഥാർഥ്യം. താരം യൂണൈറ്റഡുമായി വ്യക്തിപരമായ നിബന്ധനകൾ ഒക്കെ അംഗീകരിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 120 മില്യൺ യുറോ കിട്ടണമെന്ന പിടിവാശിയിൽ ബൊറൂസിയ തുടരുകയായിരുന്നു. ഇതോടെ വീണ്ടും വിലപേശലുകൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസം സാഞ്ചോ ഈ സീസണിൽ ടീമിലെത്തുമെന്നുള്ള […]

റയലിനെതിരായ മത്സരത്തിനു മുൻപ് സ്റ്റെർലിംഗിന്റെ അസാധാരണ ആവശ്യം വെളിപ്പെടുത്തി മുൻ ബാഴ്സലോണ താരം

റയൽ മാഡ്രിഡിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനു മുൻപ് റഹീം സ്റ്റെർലിങ്ങ് മുൻ ബാഴ്സലോണ താരമായ ഗാരി ലിനേക്കർ വഴി ബിടി സ്പോർടിനോട് ചില വീഡിയോസ് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ലിനേക്കർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാംപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു വിജയം നേടിയപ്പോൾ ആദ്യ ഗ്രാൾ സ്റ്റെർലിങ്ങിന്റെ വകയായിരുന്നു. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ടോട്ടനം ഹോസ്പറിനോട് സിറ്റി തോൽവി വഴങ്ങിയിരുന്നു. ഈ മത്സരത്തിന്റെ വീഡിയോയാണ് […]