ബാഴ്സ സെറ്റിയനെ പുറത്താക്കാനൊരുങ്ങുന്നു, പകരക്കാരായി രണ്ടു പേർ പരിഗണനയിൽ

ജനുവരിയിൽ വാൽവെർദെക്കു പകരക്കാരനായി ബാഴ്സ പരിശീലക സ്ഥാനമേറ്റെടുത്ത ക്വിക്കെ സെറ്റിയനെ ബാഴ്സ പുറത്താക്കിയേക്കുമെന്നു സൂചനകൾ. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി ലാലിഗ കിരീടമോ ചാമ്പ്യൻസ് ലീഗ് കിരീടമോ നേടുന്നതിൽ സെറ്റിയൻ പരാജയപ്പെട്ടാൽ അദ്ദേഹത്തെ പുറത്താക്കുമെന്നാണ് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ടു ചെയ്യുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ബാഴ്സലോണ ബോർഡിനു സെറ്റിയന്റ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഡ്രസിംഗ് റൂമിൽ പരിശീലകന് യാതൊരു റോളുമില്ലെന്നത് സമീപകാലത്തെ സംഭവങ്ങളിൽ നിന്നും സ്പഷ്ടമായി മനസിലാക്കാവുന്നതാണ്. ബാഴ്സയുടെ […]

ലിവർപൂളിനു മാഞ്ചസ്റ്റർ സിറ്റി ഗാർഡ് ഓഫ് ഓണർ നൽകുമെന്ന് ഗാർഡിയോള

ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിനെ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുമ്പോൾ ഗാർഡ് ഓഫ് ഓണർ നൽകുമെന്ന് പരിശീലകൻ പെപ് ഗാർഡിയോള. കഴിഞ്ഞ ലീഗ് മത്സരത്തിൽ ചെൽസി സിറ്റിയെ തോൽപിച്ചതോടെയാണ് മുപ്പതു വർഷത്തിനു ശേഷം പ്രീമിയർ ലീഗ് സ്വന്തമാക്കാൻ ലിവർപൂളിന് അവസരമൊരുങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ ചെൽസി കീഴടക്കിയത്. “തീർച്ചയായും ഞങ്ങൾ ലിവർപൂളിനു ഗാർഡ് ഓഫ് ഓണർ നൽകും. മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റേഡിയത്തിൽ ലിവർപൂൾ കളിക്കാനെത്തുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ […]

ബാഴ്സ പരിശീലകന്റെ നിർദ്ദേശങ്ങളെ പരസ്യമായി അവഗണിക്കുന്ന മെസി, വീഡിയോ വൈറലാകുന്നു

ബാഴ്സയിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമാകുന്നതിന്റെ സൂചനകൾ നൽകി പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാഴ്സ നായകനായ ലയണൽ മെസി സഹപരിശീലകനായ എഡർ സറാബിയയുടെ നിർദ്ദേശങ്ങളെ പരസ്യമായി അവഗണിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ജനുവരിയിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത സെറ്റിയനിൽ മെസിക്കു താൽപര്യമില്ലെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇതു നൽകുന്നത്. സെൽറ്റ വിഗോക്കെതിരായ ലാലിഗ മത്സരത്തിനിടെ കൂളിംഗ് ബ്രേക്കിനായി താരങ്ങൾ എത്തിയപ്പോൾ മെസിക്ക് ടാക്ടിക്കൽ നിർദ്ദേശങ്ങൾ നൽകാൻ സറാബിയ ശ്രമിക്കുന്നതും എന്നാൽ ബാഴ്സ സഹപരിശീലനെ പൂർണമായും അവഗണിച്ച് മെസി മാറിപ്പോകുന്നതും […]

ചെൽസി നൽകിയ പാഠം റയൽ മാഡ്രിഡിനു രക്ഷയാകുമോ

മുപ്പതു വർഷത്തെ ലീഗ് കിരീടവരൾച്ചക്ക് അന്ത്യം കുറിച്ച് ലിവർപൂളിനു പ്രീമിയർ ലീഗ് കിരീടം നേരത്തെയുയർത്താൻ ചെൽസിയാണു സഹായിച്ചത്. മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി തോൽപിച്ചതോടെയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കിയത്. അതേ സമയം ചെൽസിയുടെ വിജയം ലിവർപൂളിനു മാത്രമല്ല ഗുണമാകുക. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിനും ഈ വിജയത്തിൽ നിന്നും പഠിക്കാനുണ്ട്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ സിറ്റിയോടു തോറ്റ റയൽ മാഡ്രിഡ്  രണ്ടാം പാദ മത്സരത്തിൽ അവരുടെ മൈതാനത്താണു കളിക്കാനിറങ്ങേണ്ടത്. […]

ആർതർ വിവാദം വേറെ തലത്തിലേക്ക്

ആർതറിനെ ബാഴ്സ വിൽക്കാൻ ശ്രമിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് സെറ്റിയൻ ബ്രസീലിയൻ താരമായ ആർതർ മെലോയെ ബാഴ്സലോണ യുവന്റസിനു വിൽക്കാൻ ശ്രമിക്കുന്ന കാര്യം തന്റെ അറിവോടെയല്ലെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. ആർതറിന്റെയും ബോസ്നിയൻ താരം പ്യാനിച്ചിന്റെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് സെൽറ്റ വിഗോക്കെതിരായ മത്സരശേഷം പ്രതികരിക്കുകയായിരുന്നു സെറ്റിയൻ. “ആർതർ ടീം വിടുന്ന കാര്യം ബാഴ്സ എന്നെ അറിയിച്ചിട്ടില്ല. അതു സത്യമാണെങ്കിലും സീസൺ അവസാനിക്കുന്നതു വരെ താരം ബാഴ്സക്കൊപ്പം തുടരും. നല്ല ഓർമകൾ നൽകി അദ്ദേഹം വിട പറയുമെന്നാണു […]

ആർതറിനെ ബാഴ്സ വിൽക്കാൻ ശ്രമിക്കുന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് സെറ്റിയൻ

ബ്രസീലിയൻ താരമായ ആർതർ മെലോയെ ബാഴ്സലോണ യുവന്റസിനു വിൽക്കാൻ ശ്രമിക്കുന്ന കാര്യം തന്റെ അറിവോടെയല്ലെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. ആർതറിന്റെയും ബോസ്നിയൻ താരം പ്യാനിച്ചിന്റെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് സെൽറ്റ വിഗോക്കെതിരായ മത്സരശേഷം പ്രതികരിക്കുകയായിരുന്നു സെറ്റിയൻ. “ആർതർ ടീം വിടുന്ന കാര്യം ബാഴ്സ എന്നെ അറിയിച്ചിട്ടില്ല. അതു സത്യമാണെങ്കിലും സീസൺ അവസാനിക്കുന്നതു വരെ താരം ബാഴ്സക്കൊപ്പം തുടരും. നല്ല ഓർമകൾ നൽകി അദ്ദേഹം വിട പറയുമെന്നാണു കരുതുന്നത്.” സെറ്റിയൻ പറഞ്ഞു. “ഞാനദ്ദേഹത്തേയും ടീമിനൊപ്പം കണക്കു കൂട്ടുന്നുണ്ട്. […]

ലാലിഗയിലെ ഒന്നാം സ്ഥാനം റയൽ മാഡ്രിഡ് സ്വന്തമാക്കിയതിനു പിന്നിലെ ഏഴു കാരണങ്ങൾ

ലാലിഗയിലെ ഒന്നാം സ്ഥാനം റയൽ മാഡ്രിഡ് സ്വന്തമാക്കിയതിനു പിന്നിലെ ഏഴു കാരണങ്ങൾ കൊറോണ വൈറസ് മൂലം സീസൺ താൽക്കാലികമായി നിർത്തി വച്ച സമയത്ത് നിരാശയായിരുന്നു റയൽ മാഡ്രിഡ് ടീമിനും ആരാധകർക്കും ഉണ്ടായിരുന്നത്. ബാഴ്സലോണക്കെതിരായ വിജയത്തിലൂടെ നേടിയെടുത്ത ഒന്നാം സ്ഥാനം റയൽ ബെറ്റിസിനെതിരെ അടിയറവു വച്ച് രണ്ടാം സ്ഥാനത്തേക്കു വീണപ്പോഴാണ് സീസൺ നിർത്തിവെച്ചത്. എന്നാൽ സിസൺ പുനരാരംഭിച്ചപ്പോൾ തകർപ്പൻ ഫോമിലാണു റയൽ കളിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ അവർക്കു കഴിഞ്ഞു. […]

യൂറോപ്യൻ ഗോൾഡൻ ഷൂ: മെസിയേക്കാൾ ഒരു പടി മുന്നിൽ റൊണാൾഡോ, ആദ്യ അഞ്ചിൽ ജർമൻ ലീഗ് ആധിപത്യം

യൂറോപ്യൻ ഗോൾഡൻ ഷൂ: മെസിയേക്കാൾ ഒരു പടി മുന്നിൽ റൊണാൾഡോ, ആദ്യ അഞ്ചിൽ ജർമൻ ലീഗ് ആധിപത്യം തുടർച്ചയായ നാലാമത്തെ തവണയും യൂറോപ്പിലെ ലീഗുകളിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ഷൂ നേടാനുള്ള ബാഴ്സലോണ നായകൻ ലയണൽ മെസിയുടെ മോഹങ്ങൾക്ക് ഇത്തവണ തിരിച്ചടിയേൽക്കാൻ സാധ്യത. ആദ്യ അഞ്ചിൽ ജർമൻ ലീഗ് താരങ്ങളുടെ ആധിപത്യമുള്ള ഗോൾഡൻഷൂ റാങ്കിംഗിൽ മെസിയുടെ സ്ഥാനം ആറാമതാണ്. സീസൺ പുനരാരംഭിച്ചതിനു ശേഷം ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഗോൾ നേടിയെങ്കിലും സെവിയ്യക്കെതിരെ മോശം പ്രകടനം കാഴ്ച വെച്ച […]

പ്രതീക്ഷയുണർത്തി പുതിയ കൂട്ടുകെട്ട്, പോഗ്ബക്ക് സന്ദേശവുമായി ബ്രൂണോ ഫെർണാണ്ടസ്

പ്രതീക്ഷയുണർത്തി പുതിയ കൂട്ടുകെട്ട്, പോഗ്ബക്ക് സന്ദേശവുമായി ബ്രൂണോ ഫെർണാണ്ടസ് ഷെഫീൽഡ് യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മധ്യനിരയിലെ സൂപ്പർതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസും പോൾ പോഗ്ബയും ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങുന്നതു കാണാൻ കൂടി വേണ്ടിയാണ്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഫെർണാണ്ടസ് ടീമിലെത്തിയതിനു ശേഷം മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തിരുന്നു. എന്നാൽ കൊറോണ വൈറസ് മൂലം സീസൺ നിർത്തി വെക്കുന്നതു വരെ പോഗ്ബയുമായി ഒരുമിച്ചു കളിക്കാൻ പോർച്ചുഗൽ താരത്തിനു കഴിഞ്ഞിരുന്നില്ല. […]

പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് സീരി എയിലും ആവർത്തിച്ച് റൊണാൾഡോ

പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് സീരി എയിലും ആവർത്തിച്ച് റൊണാൾഡോ ബൊളോഗ്നക്കെതിരായ സീരി എ മത്സരത്തിൽ യുവന്റസിനു വേണ്ടി ആദ്യ ഗോൾ നേടിയതോടെ പ്രീമിയർ ലീഗിലും ലാലിഗയിലും സ്വന്തമാക്കിയ റെക്കോർഡ് നേട്ടം ഇറ്റാലിയൻ ലീഗിലും ആവർത്തിച്ച് ക്രിസ്ത്യാനോ റൊണാൾഡോ. ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പോർച്ചുഗീസ് താരമെന്ന റെക്കോർഡാണ് യുവന്റസിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ തന്നെ റൊണാൾഡോ സ്വന്തമാക്കിയത്. യുവന്റസ് രണ്ടു ഗോളുകൾക്കു വിജയിച്ച മത്സരത്തിൽ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. അർജൻറീനിയൻ താരം […]