അർജന്റീനയുടെ ലോകകപ്പ് സ്വപനങ്ങൾ യാഥാർഥ്യമാക്കിയ എമി മാർട്ടിനെസിന്റെ സുവർണ കരങ്ങൾ |Qatar 2022

ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗസ് സ്വന്തംമാക്കി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് ഫൈനലിൽ ഫ്രാൻസിനെതിരെയും ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ രക്ഷപ്പെടുത്തി അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ താരം വലിയ പങ്കാണ് വഹിച്ചത്.

എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ സ്കോർ 3 -3 നിലയിൽ നിൽക്കുമ്പോൾ കോലോ മുവാനിക്കെതിരായ നടത്തിയ സേവ് ആണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കൊണ്ട് പോയതും അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതും.ഷൂട്ടൗട്ടിൽ ആസ്റ്റൺ വില്ല ഷോട്ട്-സ്റ്റോപ്പർ കിംഗ്‌സ്‌ലി കോമന്റെയും ഔറേലിയൻ ചൗമേനിയുടെയും പെനാൽറ്റികൾ തടുക്കുകയും തന്റെ ടീമിനെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്കുള്ള പാതയിലെത്തിച്ചു.ക്വാർട്ടർ ഫൈനലിൽ നെതർലാൻഡിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിലും അർജന്റീനയുടെ വിജയ ശില്പി മാർട്ടിനെസ് ആയിരുന്നു.വിർജിൽ വാൻ ഡിജിക്കിനെയും സ്റ്റീവൻ ബെർഗൂയിസിനെയും കിക്കുകളാണ് താരം തടുത്തിട്ടത്.

ഫിഫ ലോകകപ്പ് ഷൂട്ടൗട്ടുകളിൽ 30 കാരനായ കീപ്പറെക്കാൾ കൂടുതൽ സേവുകൾ ഒരു ഗോൾകീപ്പറും നടത്തിയിട്ടില്ല. നാല് സേവുകളുമായി ക്രൊയേഷ്യയുടെ ഡാനിജെൽ സുബാസിച്ച്, ഡൊമിനിക് ലിവകോവിച്ച്, അർജന്റീനയുടെ സെർജിയോ ഗോയ്‌കോച്ചിയ, ജർമ്മനിയുടെ ഹരാൾഡ് ഷൂമാക്കർ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഒന്നാം സ്ഥാനം പങ്കിടുന്നത്.അർജന്റീനയുടെ ഈ ഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പ്രകടനം നടത്തിയ താരമാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്.കഴിഞ്ഞ മൂന്നു വർഷമായി അർജന്റീനയുടെ തുടർച്ചയായ വിജയങ്ങളിൽ നിർണായക പ്രകടനം നടത്തുന്ന താരമാണ് ആസ്റ്റൺ വില്ല കീപ്പർ.

29-ാം വയസ്സിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ താരം അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിലും നിർണായക പങ്കു വഹിച്ചിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്നേ ജീവൻ കൊടുത്തും മെസ്സിക്ക് ലോകകപ്പ് നേടികൊടുക്കുമെന്ന് മാർട്ടിനെസ് അഭിപ്രായപ്പെട്ടിരുന്നു. കോപ്പ അമേരിക്കയിൽ മാർട്ടിനെസിന്റെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് മെസ്സി തന്നെ ഖിആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത. ഇപ്പോഴിതാ മാർട്ടിനെസിന്റെ മറ്റൊരു മാസമാരിക പ്രകടനത്തിലൂടെ മെസ്സി തന്റെ ആദ്യ വേൾഡ് കപ്പ് കിരീടം ഉയർത്തിയിരിക്കുകയാണ്.

അര്‍ജന്‍റീന ടീമില്‍ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാന്‍ നെതര്‍ലന്‍ഡ്സിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിലെ അര്‍ജന്‍റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മതിയാവും. പെനല്‍റ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് ലക്ഷ്യത്തിലേക്ക് പായിച്ച് ലൗതാരോ മാര്‍ട്ടിനെസ് അര്‍ജന്‍റീനക്ക് സെമിയിലേക്കുള്ള വഴി തുറന്നപ്പോള്‍ സഹതാരങ്ങള്‍ ഒന്നടങ്കം ഓടിയെത്തി മാര്‍ട്ടിനെസിനെ വാരിപുണര്‍ന്ന് വിജയാഘോഷം നടത്തി. ആ സമയം ഗ്രൗണ്ടിന്‍റെ മറുവശത്ത് സന്തോഷാധിക്യത്താല്‍ ഗ്രൗണ്ടില്‍ മുഖം പൂഴ്ത്തി കരയുകയായിരുന്നു എമിലിയാനോ. ആ വിജയമിനിഷത്തില്‍ ഗ്രൗണ്ടില്‍ വീണ് വിതുമ്പുന്ന എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയ ഒരേയൊരാള്‍, അത് മെസിയായിരുന്നു.

എമി മാർട്ടിനെസ് 2008-ൽ ഇൻഡിപെൻഡെന്റയിൽ തന്റെ കരിയർ ആരംഭിച്ചുവെങ്കിലും 2010-ൽ ആഴ്‌സണൽ ഒപ്പിട്ടതോടെ ഉടൻ തന്നെ പ്രീമിയർ ലീഗിലേക്ക് മാറുകയായിരുന്നു.ലണ്ടൻ ക്ലബിലെ ഒരു മുൻനിര കളിക്കാരനായ മാർട്ടിനെസ് ലോവർ ഡിവിഷൻ ക്ലബുകൾക്കിടയിൽ ലോണീ ആയി മാറി മാറി ലണ്ടനിൽ സമയം ചെലവഴിച്ചു.2012 മേയിൽ സീസണിലെ അവസാന മത്സരത്തിൽ പോർട്ട് വെയ്‌ലിനെതിരെ ഓക്‌സ്‌ഫോർഡ് യുണൈറ്റഡ് കളിക്കാരനായി അദ്ദേഹം തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിച്ചു.ഒരു പതിറ്റാണ്ട് മുമ്പ് ക്യാമ്പ് നൗവിൽ മെസ്സി ഒരു സീസണിൽ 93 ഗോളുകൾ അടിച്ചപ്പോൾ, മാർട്ടിനെസ് ഇംഗ്ലണ്ടിന്റെ താഴത്തെ നിരയിൽ ഓക്സ്ഫോർഡ് യുണൈറ്റഡിനായി കളിക്കുകയായിരുന്നു.

അതിനുശേഷം, ഇംഗ്ലണ്ടിലെ ഷെഫീൽഡ് ,റോതർഹാം യുണൈറ്റഡ്, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്, റീഡിംഗ് തുടങ്ങിയ നിരവധി ക്ലബ്ബുകളിലേക്ക് പോയി.സ്പെയിനിലെ ഗെറ്റാഫെയിലും താരം കളിച്ചിട്ടുണ്ട്.2019-20ലായിരുന്നു അദ്ദേഹത്തിന്റെ കരിയർ മാറിമറിഞ്ഞ സീസൺ .2020 ജൂണിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരായ മത്സരത്തിൽ ആഴ്സണലിന്റെ ബെർൻഡ് ലെനോയ്ക്ക് പരിക്കേറ്റിരുന്നു. 2016-17 സീസണിന് ശേഷം തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനാണ് മാർട്ടിനെസ് ബെഞ്ചിൽ നിന്ന് ഇറങ്ങിയത്.

ആഴ്‌സണലിന്റെ ആദ്യ ചോയ്‌സ് കീപ്പറായി സീസൺ മുഴുവൻ അദ്ദേഹം കാണുകയും ബോക്‌സിലെ ഉറച്ച കീപ്പിംഗിനും കമാൻഡിംഗ് സാന്നിധ്യത്തിനും പ്രശംസ നേടുകയും ചെയ്തു.വെംബ്ലിയിൽ നടന്ന എഫ്എ കപ്പ് ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപിച്ച ആഴ്സണലിനെ കിരീടം നേടാൻ സഹായിക്കുകയും ചെയ്തു. ആഴ്സനലിലെ മികച്ച പ്രകടനങ്ങൾ എമിയെ ആസ്റ്റൺ വില്ലയിലെത്തിച്ചു.20 ദശലക്ഷം നീക്കത്തിൽ അദ്ദേഹം നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ എന്ന ബ്രാഡ് ഫ്രീഡലിന്റെ റെക്കോർഡ് 15 മറികടക്കുകയും ആസ്റ്റൺ വില്ല സപ്പോർട്ടേഴ്‌സ് പ്ലെയർ ഓഫ് ദി സീസൺ നേടുകയും ചെയ്‌തതിനാൽ, തന്റെ ആദ്യ സീസണിൽ തന്നെ അദ്ദേഹം ക്ലബ്ബ് റെക്കോർഡുകൾ തകർത്തു.

മികച്ച നേതൃപാടവം കൊണ്ടും അതിലുപരി ബോക്സിനകത്തെ മികച്ച പ്രകടനം കാരണവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഉയർന്നുവരാൻ മാർട്ടിനെസിന് സാധിച്ചു. 2011ൽ നൈജീരിയയ്‌ക്കെതിരെ ഓസ്‌കാർ ഉസ്താരിക്ക് പകരക്കാരനായി മാർട്ടിനെസിന് തന്റെ ആദ്യ സീനിയർ കോൾ അപ്പ് ലഭിച്ചു.ഒരു ദശാബ്ദത്തിനുശേഷമാണ് അദ്ദേഹത്തിന് ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്. 2021 ജൂണിൽ FIFA 2022 യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അദ്ദേഹം ആദ്യമായി തന്റെ ദേശീയ ജേഴ്സി ധരിച്ചു. അർജന്റീനയുടെ നമ്പർ 1 എന്ന നിലയിൽ മാർട്ടിനെസിന്റെ ആദ്യ പ്രധാന ടൂർണമെന്റായിരുന്നു കോപ്പ അമേരിക്ക 2021.

Rate this post