അർജന്റൈൻ ആരാധകർക്ക് ആശ്വാസം നൽകി എമി മാർട്ടിനസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

കഴിഞ്ഞ ആസ്റ്റൻ വില്ലയുടെ മത്സരത്തിനിടയിലായിരുന്നു അർജന്റൈൻ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് പരിക്കേറ്റത്. താരത്തിന്റെ സഹതാരവുമായി തല കൂട്ടിയിടിച്ച് കൊണ്ടാണ് എമി മാർട്ടിനസിന് പരിക്കേറ്റത്.തുടർന്ന് താരം കളം വിടുകയും ചെയ്തിരുന്നു.

എന്നാൽ താരത്തിന്റെ പരിക്കിൽ ആശങ്കപ്പെടാനില്ല എന്നുള്ള റിപ്പോർട്ടുകൾ തന്നെയായിരുന്നു തുടക്കത്തിൽ വന്നിരുന്നത്.എമി മാർട്ടിനസ്‌ സ്വന്തമായി കുളിക്കുകയും എല്ലാവരോടും നടന്നുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം ആസ്റ്റൻ വില്ല പരിശീലകൻ അറിയിച്ചിരുന്നു.താരത്തിന്റെ പരിക്ക് പേടിക്കാനില്ല എന്ന് തന്നെയായിരുന്നു നമുക്ക് അതിൽ നിന്നും വ്യക്തമാവാൻ കഴിഞ്ഞിരുന്നത്.

അത് ശരി വെച്ച് കൊണ്ട് ഇപ്പോൾ എമിലിയാനോ മാർട്ടിനസ് തന്നെ വന്നിട്ടുണ്ട്. പരിക്ക് ഭേദമായിട്ടുണ്ടെന്നും അടുത്ത മത്സരത്തിന് താൻ തയ്യാറായിക്കഴിഞ്ഞു എന്നുമാണ് എമിലിയാനോ ആരാധകരെ അറിയിച്ചിട്ടുള്ളത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈയൊരു ആശ്വാസവാർത്ത അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.

‘ അത് കേവലം ചെറിയ ഒരു ഭയം മാത്രമായിരുന്നു. ഞാൻ അടുത്ത മത്സരത്തിന് തയ്യാറാവുകയും തിരിച്ചെത്തുകയും ചെയ്യും ‘ ഒരു സെൽഫി ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് എമിലിയാനോ മാർട്ടിനസ് എഴുതി.ഇതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പൂർണ്ണമായും നീങ്ങിയിട്ടുള്ളത്.

എന്നാൽ മറ്റൊരു അർജന്റൈൻ താരമായ ലോ സെൽസോക്ക് കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടെ പരിക്ക് പറ്റിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ പരിക്കിന്റെ ആഴം വ്യക്തമാവുകയുള്ളൂ. വേൾഡ് കപ്പ് തൊട്ടടുത്ത എത്തിയ ഈ സമയത്ത് പ്രധാനപ്പെട്ട താരങ്ങളെ പരിക്ക് പിടികൂടുന്നത് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനിക്ക് ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Rate this post
Emiliano Martinez