ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അപ്രതീക്ഷിതമായ തോൽവിയാണു റയൽ മാഡ്രിഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ് കരുത്തരായ ബ്രസീലിനെ കീഴടക്കിയത്. രണ്ടു പതിറ്റാണ്ടായി ലോകകപ്പ് കിരീടം അന്യമായ ബ്രസീലിൽ നിന്നും പരിശീലകനായ ടിറ്റെ അതോടു കൂടി പുറത്തു പോവുകയും ചെയ്തു.
ടിറ്റെക്ക് പകരക്കാരനായി യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകനെ എത്തിക്കാനാണ് ബ്രസീൽ ആലോചിച്ചത്. നിരവധി പരിശീലകരുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടാവുകയും ചെയ്തു. ഏറ്റവുമൊടുവിൽ കാർലോ ആൻസലോട്ടി അടുത്ത സീസണിൽ ബ്രസീലിന്റെ ചുമതല ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളാണ് ശക്തമായി വന്നത്.
ആദ്യം ബ്രസീലിന്റെ ഓഫറിൽ സന്തോഷമുണ്ടെന്നാണ് ആൻസലോട്ടി പറഞ്ഞതെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പ്രതികരണം കാനറിപ്പടയുടെ ആരാധകർക്ക് നിരാശ നൽകുന്ന ഒന്നായിരുന്നു. റയൽ മാഡ്രിഡിനൊപ്പമുള്ള കരാർ പൂർത്തിയാക്കാനാണ് ആഗ്രഹമെന്നും അടുത്ത സീസണിലും താൻ തുടരണമെന്ന് പെരസ് ആഗ്രഹിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആൻസലോട്ടിയുടെ ഏറ്റവും പുതിയ പ്രതികരണം അദ്ദേഹം റയലിൽ തന്നെ തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സീസണിൽ ലീഗിൽ പിന്നിലാണെങ്കിലും കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ റയൽ മാഡ്രിഡിന് പ്രതീക്ഷയുണ്ട്. ഈ കിരീടങ്ങൾ നേടിയാൽ തീർച്ചയായും ആൻസലോട്ടിയെ റയൽ മാഡ്രിഡ് നിലനിർത്തുമെന്ന് കാര്യത്തിൽ സംശയമില്ല.
Brazil could move for Jorge Jesus as Tite’s replacement IF Carlo Ancelotti stays at Real Madrid 😉🇧🇷 (@geglobo) pic.twitter.com/d3Y4VHSsUb
— Football España (@footballespana_) April 17, 2023
ആൻസലോട്ടി വന്നില്ലെങ്കിൽ പകരക്കാരനെ റയൽ മാഡ്രിഡ് കണ്ടെത്തിയിട്ടുണ്ട്. പോർച്ചുഗീസ് പരിശീലകനായ ജോർജ് ജീസസാണ് ബ്രസീലിന്റെ ലിസ്റ്റിലുള്ളത്. നിലവിൽ ഫെനർബാഷെ പരിശീലകനായ അദ്ദേഹം ഈ സീസണോടെ ക്ലബ് വിടാനൊരുങ്ങുകയാണ്. ബ്രസീലിയൻ ലീഗിൽ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ എത്തിക്കാനാണ് ഫെഡറേഷൻ ഒരുങ്ങുന്നതെന്ന് ഗ്ലോബ് എസ്പോർട്ടെ റിപ്പോർട്ടു ചെയ്യുന്നു.