അങ്ങനെ അതും ബ്രസീലിന്റെ കയ്യിൽ നിന്നും അര്ജന്റീനയെടുക്കുന്നു , ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശികൾ|Argentina Vs Brazil

2002 ൽ കിരീടം നേടിയതിനു ശേഷം ബ്രസീലിന് വേൾഡ് കപ്പിൽ ഒരിക്കൽ പോലും ഫൈനലിലെത്താൻ കഴിഞ്ഞിട്ടില്ല. ഖത്തർ വേൾഡ് കപ്പിൽ ക്വാർട്ടറിൽ ക്രോയേഷ്യയോട് ഷൂട്ട് ഔട്ടിൽ പരാജയപെട്ട് പുറത്താവുകയും ചെയ്തു. എന്നാൽ ചിരവൈരികളായ അർജന്റീന 2014 ൽ ഫൈനലിൽ എത്തുകയും കഴിഞ്ഞ വേൾഡ് കപ്പ് സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ വലിയ തിരിച്ചടികൾ നേരിട്ടെങ്കിലും ഫിഫ റാങ്കിങ്ങിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ് ഉണ്ടായിരുന്നത്.വേൾഡ് കപ്പ് നേടിയിട്ടും അർജന്റീനക്ക് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞിരുന്നില്ല.ബ്രസീൽ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് തുടർന്നിരുന്നത്. എന്ത്‌കൊണ്ടാണ് വേൾഡ് കപ്പ് നേടിയിട്ടും അർജന്റീനക്ക് ബ്രസീലിനെ മറികടക്കൻ സാധിക്കാതിരുന്നത്. പോയിന്റുകൾ കണക്കാക്കാൻ ഫിഫ ഒരു നിശ്ചിത പ്രക്രിയ പിന്തുടരുന്നു, അത് സ്റ്റാൻഡിംഗിലെ രാജ്യങ്ങളുടെ സ്ഥാനങ്ങൾ നിർണ്ണയിക്കുന്നു. തോൽവികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ടീമുകൾക്ക് പോയിന്റ് ലഭിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്നു.എതിരാളിയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി അവർക്ക് അധിക പോയിന്റുകൾ നേടാനും കഴിയും.

എന്നിരുന്നാലും, 2018-ൽ ഭരണസമിതി ഈ പ്രക്രിയയിൽ ചില പരിഷ്കാരങ്ങൾ വരുത്തി.അർജന്റീന ബ്രസീലിന് പിന്നിൽ വരുന്നത് ഈ കാരണം കൊണ്ടാണ്.മുമ്പത്തെ നിയമം അനുസരിച്ച് ഒരു നിശ്ചിത സമയത്തെ പോയിന്റുകൾ ആണ് കണക്കാക്കുന്നത് ,എന്നാൽ പുതിയ നിയന്ത്രണം ഒരു ടീമിന്റെ മൊത്തത്തിലുള്ള സ്കോറിലേക്ക് പോയിന്റുകൾ ചേർക്കണമെന്ന് നിർബന്ധമാക്കുന്നു. ഖത്തർ ലോകകപ്പിൽ അൽബിസെലെസ്‌റ്റേയ്‌ക്ക് അവരുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി, താഴ്ന്ന റാങ്കിലുള്ള ടീമിനെതിരെയുള്ള തോൽവി അവർക്ക് 39 പോയിന്റ് നഷ്ടമാക്കിയിരുന്നു.

2021ലെ കോപ്പ അമേരിക്കയ്ക്കും 2022ലെ ഫിഫ ലോകകപ്പിനും മുന്നേ ബ്രസീൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു. എന്ന രണ്ട് കിരീടങ്ങളും സ്വന്തമാക്കിയെങ്കിലും അയൽരാജ്യത്തെ മറികടക്കാൻ അർജന്റീനക്ക് സാധിച്ചില്ല.ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലും അർജന്റീനയും ദീർഘകാലം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ബ്രസീലിന് 1840.77 പോയിന്റാണ് ഉള്ളത്.ഈ പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

എന്നാൽ മൊറോക്കോയുടെ പരാജയപ്പെട്ടതോടുകൂടി അവരുടെ 6.56 പോയിന്റുകൾ കുറയും. ഇതിന്റെ ഫലമായി കൊണ്ട് അവരുടെ പോയിന്റ് 1834.2 ആവും. അതേസമയം അർജന്റീന പനാമയെ പരാജയപ്പെടുത്തിയതോടുകൂടി 1.52 പോയിന്റ് വർദ്ധിച്ചിരുന്നു. ഇതിന്റെ ഫലമായിക്കൊണ്ട് അർജന്റീനയുടെ പോയിന്റ് 1839.90 ആയി ഉയരും. അതിനർത്ഥം ഏപ്രിലിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്യുമ്പോൾ അർജന്റീന ആയിരിക്കും ഒന്നാം സ്ഥാനത്ത് എന്നുള്ളതാണ്.

2.2/5 - (4 votes)
Argentina