പിർലോക്ക് സിദാനെപ്പോലെയും ഗാർഡിയോളയെപ്പോലെയും മികച്ച പരിശീലകനാകാനാകും, പ്രിയശിഷ്യനെക്കുറിച്ച് ഡൈനമോ കീവ് പരിശീലകൻ

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന്റെ പുതിയ പരിശീലകനായ ആന്ദ്രേ പിർലോ യ്ക്ക് പെപ്‌ ഗാർഡിയോളയെയും സിനദിൻ സിദാനെയും പോലെ മികച്ച പരിശീലകനാകാനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഉക്രേനിയൻ ക്ളബ്ബായ ഡൈനാമോ കീവിന്റെ പരിശീലകനായ മിർച്ച ലുചേസ്കു. യുവന്റസുമായി ഈ മാസം നടക്കാനിരിക്കുന്ന ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ്‌ ഘട്ട മത്സരത്തെക്കുറിച്ച് സംസാരിക്കവെയാണ് പിറലോയെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്.

തൊണ്ണൂറുകളിൽ പിർലോയേ സീനിയർ ഫുട്ബോളിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകനാണ് മിർച്ച ലുചേസ്കു. എന്നാലിപ്പോൾ വീണ്ടും പരിശീലകവേഷത്തിൽ തന്റെ പ്രിയതാരത്തെ കണ്ടുമുട്ടാനൊരുങ്ങുകയാണ് റൊമേനിയൻ പരിശീലകൻ. ഒപ്പം താൻ ടർക്കിഷ് ടീമിന്റെ പരിശീലകനായിരുന്ന സമയത്ത് പരിശീലിപ്പിച്ച നിലവിലെ യുവന്റസ് താരം മെരിഹ് ഡെമിറലിനെയും കണ്ടുമുട്ടാനുള്ള അവസരവും ലുചേസ്കുവിനു ലഭിച്ചേക്കും.

“പിർലോ ഒരു പരിശീലകനായിത്തീരുമെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെത്തന്നെയാണ് പിസയിൽ ഞാൻ പരിശീലിപ്പിച്ച ഡിയെഗോ സിമിയോണിയുടെ കാര്യത്തിലും സത്യമായിത്തീർന്നത്. പിർലോ യുവന്റസിൽ തന്നെ പരിശീലകനായി കരിയർ തുടങ്ങിയത്തിൽ എനിക്കത്ഭുതം തോന്നിയില്ല.”

“അതൊരിക്കലും ഒരു സാഹസമായി തോന്നുന്നില്ല. ക്ലബ്ബാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് കൂടാതെ അവർ തന്നെ അവനെ പിന്തുണക്കുകയും ചെയ്യും. അവന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനാണ്. പെപ്പിനെപ്പോലെയും സിദാനെപ്പോലെയും പിർലോക്കുമാകാൻ സാധിക്കും. ആന്ദ്രേ ഒരു ചാമ്പ്യനും ഒരു ഫുട്ബോളറുമായ പോലെ തന്നെ ഒരു മികച്ച പരിശീലകാണുമായിത്തീരാൻ കഴിയും.” ലുചേസ്കു ടുട്ടോസ്പോർട്സിനോട് അഭിപ്രായപ്പെട്ടു.

Rate this post