യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് ഒരിക്കലൂം ബയേൺ മ്യൂണിക്കിനെ വിലകുറച്ച് കാണില്ല : കാർലോ ആൻസെലോട്ടി | Real Madrid

മോശം ആഭ്യന്തര സീസൺ ഉണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ യൽ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെ നിസ്സാരമായി കാണില്ലെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി. ജർമൻ ടീം ഞങ്ങൾക്കൊരു ഭീഷണിയാണെന്നും അലയൻസ് അരീനയിൽ നടക്കുന്ന ആദ്യ പാദത്തിന് മുമ്പായി സംസാരിച്ച ആൻസെലോട്ടി പറഞ്ഞു.

2012-ന് ശേഷം ആദ്യമായി ബയേൺ ബുണ്ടസ്‌ലിഗ കിരീടം കൈവിട്ടു. റയൽ മാഡ്രിഡ് ആവട്ടെ ലാ ലീഗ കിരീടത്തിലേക്കുള്ള യാത്രയിലാണുള്ളത്.വെംബ്ലിയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറാൻ റയൽ മാഡ്രിഡ് ഫേവറിറ്റുകളാണ്. എന്നാൽ ജർമൻ ടീമിനെ നേരിടുന്നതിന് മുന്നേ ആൻസെലോട്ടി തൻ്റെ ടീമിന് മുന്നറിയിപ്പ് നൽകി.“ഒത്തിരി ഗുണങ്ങളുള്ള ഒരു വലിയ ടീമിനെതിരെ കളിക്കാൻ ഞങ്ങൾ തയ്യാറെടുക്കുകയാണ്,” ആൻസലോട്ടി തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾക്ക് ആത്മവിശ്വാസവും വിശ്വാസവുമുണ്ട്, പക്ഷേ ഞങ്ങൾക്ക് ബയേൺ മ്യൂണിക്കിനോട് ബഹുമാനമുണ്ട്. ബുണ്ടസ്‌ലിഗയിൽ അവർ ഒരു മികച്ച സീസൺ കളിച്ചിട്ടില്ല, എന്നാൽ ആഴ്‌സണലിനെതിരായ രണ്ട് മത്സരങ്ങളിൽ അവർ നന്നായി കളിച്ചു. ഇത് ഈ ക്ലബ്ബിൻ്റെ നിലവാരം കാണിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.”അവർക്ക് വ്യത്യസ്ത രീതികളിൽ കളിക്കാൻ കഴിയും, വളരെ അപകടകരമാണ്. നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫൈനലിലേക്ക് കളിച്ചു മുന്നേറുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

64 കാരനായ ആൻസലോട്ടി, ചാമ്പ്യൻസ് ലീഗ് നാല് തവണ വിജയിക്കുകയും മത്സരത്തിൽ മറ്റ് ഏത് പരിശീലകനെക്കാളും കൂടുതൽ മത്സരങ്ങളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അവസാന റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് 15 ആം കിരീടമാണ് ലക്ഷ്യമിടുന്നത്.ജർമനിയിൽ വെച്ച് ഇന്ന് രതീയ 12 .30 മണിക്കാണ് മത്സരം നടക്കുന്നത്.

Rate this post